Get Updates
Get notified of breaking news, exclusive insights, and must-see stories!

പുനലൂരിൽ അറസ്റ്റിലായ ആൾക്ക് കൊറോണ, 13 പോലീസുകാർ നിരീക്ഷണത്തിൽ, കൊല്ലത്ത് 4 പേർക്ക് കൂടി രോഗം

കൊല്ലം: കൊല്ലം പുനലൂരിൽ അറസ്റ്റിലായ ആൾക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ 13 പോലീസുകാരെ നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചു. ജില്ലയില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 4 പേർക്കാണ്. 2 പേര്‍ വിദേശത്ത് നിന്നെത്തിയവരും ഒരാള്‍ ഹരിയാനയില്‍ നിന്നുമെത്തിയ ആളുമാണ്. തമിഴ്നാട്ടിലെ കടല വ്യാപാരിയുമായി ഉണ്ടായി എന്ന് സംശയിക്കുന്ന സമ്പര്‍ക്കം മൂലം രോഗബാധയുണ്ടായ മറ്റൊരു കേസുമുണ്ട്. ഇന്ന് ജില്ലയില്‍ 4 പേര്‍ രോഗമുക്തി നേടി.

പുനലൂര്‍ സ്വദേശിയായ 65 വയസുകാരന് കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് പോലീസുകാർ നിരീക്ഷണത്തിൽ പോയിരിക്കുന്നത്. ഇയാൾ പുനലൂര്‍ പട്ടണത്തില്‍ മകനോടൊത്ത് കട നടത്തി വരികയായിരുന്നു. സ്കൂള്‍ പരിസരത്ത് പുകയില ഉല്‍പ്പന്നങ്ങള്‍ വില്‍പ്പന നടത്തിയതിന് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. റിമാന്‍ഡ് തടവുകാരനായിരിക്കെ നടത്തിയ സ്രവ പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തി.

covid

Recommended Video

cmsvideo
    Excise driver KP Sunil's audio message came out | Oneindia Malayalam

    ഇന്ന് രോഗം സ്ഥിരീകരിച്ച മറ്റുളളവരുടെ വിവരങ്ങൾ ഇങ്ങനെ: പെരിനാട് കുരീപ്പുഴ സ്വദേശിയായ 53 വയസുളള പുരുഷന്‍. ജൂണ്‍ 21 ന് ബഹ്റിനില്‍ നിന്നും വന്ദേ ഭാരത് AI 1754 നമ്പര്‍ ഫ്ലൈറ്റില്‍ (സീറ്റ് നമ്പര്‍ 21 B) തിരുവനന്തപുരത്തെത്തി. രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതിനെത്തുടര്‍ന്ന് നടത്തിയ സ്രവ പരിശോധനയില്‍ ഫലം പോസിറ്റീവ് ആയി കണ്ടെത്തിയതിനെ തുടർന്ന് തിരുവനന്തപുരം ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

    ഇളമാട് ചെറുവക്കല്‍ സ്വദേശിയായ 52 വയസുള്ള സ്ത്രീ. ജൂണ്‍ 11 ന് ഹരിയാനയില്‍ നിന്നും മംഗള എക്സ്പ്രസ്സില്‍ (കോച്ച് നമ്പര്‍-B4 സീറ്റ് നമ്പര്‍ 67) എറണാകുളത്തും അവിടെ നിന്നും ടാക്സിയില്‍ കൊല്ലത്തുമെത്തി ഗൃഹ നിരീക്ഷണത്തിലായിരുന്നു. സ്രവ പരിശോധനയില്‍ കോവിഡ് സ്ഥിരീകരിക്കുകയും പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.

    ഇളമാട് അമ്പലമുക്ക് സ്വദേശിയായ 43 വയസുളള പുരുഷന്‍. ജൂണ്‍ 12 ന് കുവൈറ്റില്‍ നിന്നും 6E 9324 നമ്പര്‍ ഫ്ലൈറ്റില്‍ (സീറ്റ് നമ്പര്‍ 27 C) കൊച്ചിയിലും അവിടെ നിന്നും കെഎസ്ആർടിസി ബസ്സില്‍ കൊല്ലത്തുമെത്തി. ഗൃഹ നിരീക്ഷണത്തിലായിരുന്നു. രോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചിരുന്നില്ല. സ്രവ പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തുകയും തുടർന്ന് പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+