കൊല്ലം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കൊല്ലം ജില്ലയിൽ ഇന്ന് 4 പേർക്ക് കൊവിഡ് പോസിറ്റീവ്, നാല് പേരും വിദേശത്ത് നിന്ന് വന്നവർ

Google Oneindia Malayalam News

കൊല്ലം: കൊല്ലം ജില്ലയില്‍ ഇന്ന് നാല് കോവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ടു ചെയ്തു. എല്ലാവരും വിദേശത്ത് നിന്നും എത്തിയവരാണ്. ഇതൊടെ കൊല്ലം ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 150 ആയി. നിലവില്‍ 90 പേരാണ് ജില്ലയില്‍ ചികിത്സയില്‍ കഴിയുന്നത്. ഇതുവരെ 607 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി. 106 പേരാണ് ആശുപത്രികളില്‍ നിരീക്ഷണത്തിലുളളത്. ഇനി പരിശോധനാ ഫലം ലഭിക്കാനുളളത് 379 പേരുടേതാണ്.

സൗദിയില്‍ നിന്നും ജൂണ്‍ 13 ന് എത്തിയ തട്ടാമല സ്വദേശി(45), ജൂണ്‍ 12 ന് കുവൈറ്റില്‍ നിന്നുമെത്തിയ 53 കാരനായ നീണ്ടകര സ്വദേശിയും കുവൈറ്റില്‍ നിന്നുമെത്തിയ 49 കാരനായ കുഴിമതിക്കാട് സ്വദേശിയും, ജൂണ്‍ ഒന്‍പതിന് ഖത്തറില്‍ നിന്നും എത്തിയ ഇളമാട് സ്വദേശിയായ 39 വയസുകാരന്‍ എന്നിവര്‍ക്കാണ് ഇന്ന് കോവിഡ് പോസിറ്റീവായി സ്ഥിരീകരച്ചത്. ഇളമാട് സ്വദേശിയെ പാരിപ്പള്ളി സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലും നീണ്ടകര, കുഴിമതിക്കാട് സ്വദേശികളെ എറണാകുളം കളമശ്ശേരി മെഡിക്കല്‍ കോളജിലും, തട്ടാമല സ്വദേശിയെ കാരംകോണം മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

covid

അതിനിടെ കേരളത്തില്‍ ഇന്ന് 82 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം ജില്ലയില്‍ നിന്നുള്ള 13 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 11 പേര്‍ക്കും, കോട്ടയം, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള 10 പേര്‍ക്ക് വീതവും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 7 പേര്‍ക്കും, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ നിന്നുള്ള 6 പേര്‍ക്ക് വീതവും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 5 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 4 പേര്‍ക്കും, തൃശൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ നിന്നുള്ള 3 പേര്‍ക്ക് വീതവും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 2 പേര്‍ക്കും, തിരുവനന്തപുരം (മരണമടഞ്ഞു), വയനാട് ജില്ലകളില്‍ നിന്നുള്ള ഒരാള്‍ക്ക് വീതവുമാണ് രോഗം സ്ഥിരീകരിച്ചത്.

Recommended Video

cmsvideo
സംസ്ഥാനത്ത് ഇന്ന് ഒരു കോവിഡ് മരണം കൂടി; ആകെ കോവിഡ് മരണം 18 ആയി

ജൂണ്‍ 12ന് മരണമടഞ്ഞ തിരുവനന്തപുരം വഞ്ചിയൂര്‍ സ്വദേശി എസ്. രമേശന്‍ (67) എന്ന വ്യക്തിയുടെ പരിശോധനഫലം കോവിഡാണെന്ന് സ്ഥിരീകരിച്ചു. ഇദ്ദേഹം ദീര്‍ഘകാല ശ്വാസകോശ രോഗബാധിതനായിരുന്നു. ഇതോടൊപ്പം ഹൃദ്രോഗത്തിനും ചികിത്സ തേടിയിരുന്നു.

സുശാന്തിനെ പരിഹസിച്ചു, ഇന്ന് മുതലക്കണ്ണീർ, കരൺ ജോഹറിനേയും ആലിയയേയും കുടഞ്ഞ് ആരാധകർ! സുശാന്തിനെ പരിഹസിച്ചു, ഇന്ന് മുതലക്കണ്ണീർ, കരൺ ജോഹറിനേയും ആലിയയേയും കുടഞ്ഞ് ആരാധകർ!

മരണത്തിന് മുൻപ് സുശാന്ത് വിളിച്ചത് സുഹൃത്തായ നടിയെ, പുലർച്ചെ 1.30ന്, നാല് ഫോൺ കോളുകൾ! മരണത്തിന് മുൻപ് സുശാന്ത് വിളിച്ചത് സുഹൃത്തായ നടിയെ, പുലർച്ചെ 1.30ന്, നാല് ഫോൺ കോളുകൾ!

English summary
Four new Covid 19 cases confirmed in Kollam today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X