കൊല്ലം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ചെണ്ട മുതൽ മൊബൈല്‍ ഫോണ്‍ വരെ; സ്വതന്ത്രർക്കായി ചിഹ്നങ്ങൾ അനവധി

Google Oneindia Malayalam News

കൊല്ലം; തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിലേക്ക് മത്സരിക്കുന്ന സ്വതന്ത്ര സ്ഥാനാര്‍ഥികളെ കാത്തു ചിഹ്നങ്ങള്‍ അനവധി. ചെണ്ട മുതല്‍ മൊബൈല്‍ ഫോണ്‍ വരെയുള്ള 75 ചിഹ്നങ്ങള്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് തെരഞ്ഞെടുക്കാം. കാര്‍ഷിക അഭിവൃദ്ധിയുടെ ചിഹ്നമായ വിളവെടുക്കുന്ന കര്‍ഷകന്‍, കലപ്പ, കൈവണ്ടി, സാധാരണക്കാരന്റെ വാഹനമായ ഓട്ടോറിക്ഷ, പുതുതലമുറയുടെ പ്രതീകമായ മൊബൈല്‍ ഫോണ്‍, ലാപ്‌ടോപ്, ഹെല്‍മറ്റ് തുടങ്ങിയവ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രസിദ്ധീകരിച്ച പട്ടികയിലുണ്ട്.

election

തൊഴില്‍ ഉപകരണങ്ങളുടെ കൂട്ടത്തില്‍ മഴു, ബ്രഷ്, കത്രിക ,തയ്യല്‍ മെഷീന്‍, എന്നിവയുണ്ട്. ക്രിക്കറ്റ് ബാറ്റ്, ഹോക്കി സ്റ്റിക്കും പന്തും, ഫുട്‌ബോള്‍, ടെന്നീസ് റാക്കറ്റ്, പമ്പരം, ക്യാരംബോര്‍ഡ് തുടങ്ങിയ കളിക്കോപ്പുകളും പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്. സംഗീത ഉപകരണങ്ങളായ വയലിന്‍, ട്രംപറ്റ്, പെരുമ്പറ, ഹാര്‍മോണിയം, എന്നിവയ്ക്കുപുറമേ ഓടക്കുഴലുമുണ്ട്.

Recommended Video

cmsvideo
തദ്ദേശ തിരഞ്ഞെടുപ്പ്; കോവിഡ് പ്രതിരോധത്തിന് മുൻതൂക്കം നൽകി തെരഞ്ഞെടുപ്പ് പ്രചരണം

കുടിലും, ഇസ്തിരിപെട്ടിയും, പട്ടവും, തീവണ്ടി എന്‍ജിനും, വാളുംപരിചയും ഉള്‍പ്പെടെ 75 ഇനങ്ങളാണ് സ്വതന്ത്രര്‍ക്കുള്ള ചിഹ്നങ്ങളുടെ പട്ടികയില്‍ ഇടം പിടിച്ചിട്ടുള്ളത്. രജിസ്റ്റര്‍ ചെയ്തതും അംഗീകരിക്കപ്പെടാത്തതുമായ പാര്‍ട്ടികള്‍,സ്വതന്ത്രര്‍ എന്നിവര്‍ക്ക് വേണ്ടി അനുവദിച്ച ചിഹ്നങ്ങള്‍ ഇലക്ഷന്‍ കമ്മീഷന്‍ പട്ടികയില്‍ നാലാം ഭാഗമായാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്.

ധനമന്ത്രിയുടെ വെല്ലുവിളി;സ്ഥാപനത്തിന്റെ വിവരം വിശദീകരിച്ച് മാത്യു കുഴൽനാടന്റെ മറുപടിധനമന്ത്രിയുടെ വെല്ലുവിളി;സ്ഥാപനത്തിന്റെ വിവരം വിശദീകരിച്ച് മാത്യു കുഴൽനാടന്റെ മറുപടി

സഖ്യത്തിൽ മത്സരിക്കുന്നതും ഇപ്പോൾ ദേശവിരുദ്ധമാണോ?; അമിത് ഷായ്ക്ക് മറുപടിയുമായി മെഹബൂബ മുഫ്തിസഖ്യത്തിൽ മത്സരിക്കുന്നതും ഇപ്പോൾ ദേശവിരുദ്ധമാണോ?; അമിത് ഷായ്ക്ക് മറുപടിയുമായി മെഹബൂബ മുഫ്തി

ഒമാനിലെ ഇന്ത്യക്കാരുടെ എണ്ണത്തിൽ കുത്തനെ ഇടിവ്; വില്ലനായത് കൊവിഡും സ്വദേശിവത്കരണവുംഒമാനിലെ ഇന്ത്യക്കാരുടെ എണ്ണത്തിൽ കുത്തനെ ഇടിവ്; വില്ലനായത് കൊവിഡും സ്വദേശിവത്കരണവും

English summary
From chenda to mobile phones; Lots of symbols for independant candidates
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X