കൊല്ലം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഉത്ര കൊലപാതകത്തിലും അഭിമന്യൂ കേസിലെ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍; വഴിത്തിരിവ്

  • By News Desk
Google Oneindia Malayalam News

കൊല്ലം: കൊല്ലം അഞ്ചല്‍ ഉത്ര കൊലപാതകത്തിന്റെ ഞെട്ടലില്‍ നിന്നും കേരള സമൂഹം ഇനിയും മോചനം നേടിയിട്ടില്ല. സങ്കല്‍പ്പത്തിലെ ഭാര്യയല്ലാത്തത് കൊണ്ട് ഉത്രയെന്ന യുവതിയെ ഭര്‍ത്താവ് സൂരജ് വിഷ പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊല്ലുകയായിരുന്നു. സംഭവത്തില്‍ സൂരജും പാമ്പ് പിടിത്തക്കാരനായ സുരേഷും പൊലീസ് കസ്റ്റഡിയിലാണ്.

ഉത്ര കൊലപാതകകേസില്‍ സര്‍ക്കാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായി ജി മോഹന്‍ രാജിനെ നിയമിച്ചിരിക്കുകയാണ്. ദൃക്‌സാക്ഷികളില്ലാത്ത ഉത്രവധകേസില്‍ സാഹചര്യ തെളിവുകളാണ് പ്രധാനമെന്ന് ജി മോഹന്‍രാജ് പറഞ്ഞു. കേസ് അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമാണെന്നും വെല്ലുവിളികള്‍ നിറഞ്ഞതാണെന്നും അദ്ദേഹം പറഞ്ഞു.

സാഹചര്യ തെളിവ് പ്രധാനം

സാഹചര്യ തെളിവ് പ്രധാനം

ഉത്ര കൊലപാതക കേസില്‍ ദൃക്‌സാക്ഷികളില്ലാത്തതിനാല്‍ തന്നെ സാഹചര്യതെളിവുകളാണ് പ്രധാനം. വലിയ ആസുത്രണത്തോടെയാണ് കൊലപാതകം നടത്തിയതെന്നും എത്ര ആസുത്രണം ചെയ്താലും ഒരു പിഴവുണ്ടാവും. ആ ആസൂത്രണത്തിലെ പിഴവാണ് പ്രോസിക്യൂഷന്റെ തെളിവെന്ന് ജി മോഹന്‍രാജ് പറഞ്ഞു. മാതൃഭൂമി.കോമിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

നിര്‍ണ്ണായക തെളിവുകള്‍

നിര്‍ണ്ണായക തെളിവുകള്‍

കേസില്‍ അന്വേഷണം സംഘം ഇതുവരെ കണ്ടെത്തിയതെല്ലാം വളരെ ശക്തമായ തെളിവുകളാണെന്നാണ് പാമ്പിന്റെ ഡിഎന്‍എ അടക്കമുള്ള എല്ലാ കാര്യങ്ങളും നിര്‍ണ്ണായക തെളിവുകളാണ്. പാമ്പിനെ ഉപയോഗിച്ച് കൊണ്ടുള്ള കൊലപാതകമായതിനാല്‍ തന്നെ വെല്ലുവിളിയാണെന്നും അദ്ദേഹം പറഞ്ഞു.

 കേസിന്റെ ശക്തി

കേസിന്റെ ശക്തി

കൃത്യം നടത്തിയ ശേഷം അത് സ്വാഭാവികമായ മരണമാക്കി തീര്‍ക്കാനായിരുന്നു ശ്രമം. എന്നാല്‍ അങ്ങനെ വരുത്തി തീര്‍ക്കാന്‍ ശ്രമിച്ചപ്പോഴുള്ള അസ്വാഭാവിക കാര്യങ്ങളാണ് ഈ കേസിന്റെ ശക്തിയെന്നും മോഹന്‍ രാജ് പറഞ്ഞു. കഴിഞ്ഞ ദിവസമായിരുന്നു ഉത്ര വധകേസില്‍ പ്രോസിക്യൂട്ടറായി സര്‍ക്കാര്‍ മോഹന്‍ രാജിനെ നിയമിച്ചു.

അഭിഭാഷകന്‍

അഭിഭാഷകന്‍

ഉത്ര വധകേസില്‍ അന്വേഷണ സംഘത്തിന്റെ ചുമതലയുള്ള കൊല്ലം റൂറല്‍ എസ്പി ഹരിശങ്കറിന്റെയടക്കം ആവശ്യപ്രകാരമായിരുന്നു നിയമനം. മുമ്പ് പല കേസുകളിലും സ്‌പെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടറായിരുന്നു മോഹന്‍ രാജ്. രശ്മി വധക്കേസ്, പൊലീസുകാരനെ കുത്തികൊന്നതിന് ആട് ആന്റണിക്കെതിരായ കേസ്, കോട്ടയം എസ്എംഇ റാഗിങ്, ആവണീശ്വരം മദ്യദുരന്തം, ഹരിപ്പാട് ജലജവധം തുടങ്ങിയ തുടങ്ങിയ കേസുകളില്‍ അഭിഭാഷകമായിരന്നു മോഹന്‍രാജ്.

അഭിമന്യൂ കേസ്

അഭിമന്യൂ കേസ്

മഹാരാജാസ് കോളെജിലെ എസ്എഫ്‌ഐ നേതാവ് അഭിമന്യൂവിനെ കുത്തികൊന്ന കേസിലും മോഹന്‍രാജ് തന്നെയാണ് പബ്ലിക് പ്രോസിക്യൂട്ടര്‍. സൂരജിന് പുറമെ ഉത്ര കൊലപാതക കേസില്‍ സൂരജിന്റെ മാതാവിലേക്കും സഹോദരിയിലേക്കും അന്വേഷണം എത്തിയിരുന്നു. കൃത്യമായ തെളിവുകള്‍ ശേഖരിച്ച് ഇരുവരേയും കൊലപാതക കേസില്‍ തന്നെ ഉള്‍പ്പെടുത്തി അറസ്റ്റ് ചെയ്യാനാണ് പൊലീസിന്റെ നീക്കം.

മാനസിക പീഡനം

മാനസിക പീഡനം

ഉത്ര ഗാര്‍ഹിക പീഡനത്തിന് ഇരയായെന്ന് ഇതിനകം തന്നെ അന്വേഷണം സംഘത്തിന് വ്യക്തമായ തെളിവുകള്‍ ലഭിച്ചിരുന്നു. കൊലപാതകത്തിന് തൊട്ട് മുന്‍പ് മാസങ്ങളോളം ഉത്ര മാനസിക പീഡനത്തിന് ഇരയായെന്നാണ് കണ്ടെത്തല്‍. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ സൂരജിന്റെ അമ്മയേയും സഹോദരിയേയും ഗാര്‍ഹിക പീഢനത്തിന്റെ പേരില്‍ അറസ്റ്റ് ചെയ്യേണ്ടെന്നാണ് അന്വേഷണം സംഘത്തിന്റെ തീരുമാനം.

English summary
G Mohanraj is appointed as Special Prosecutor in the Uthra murder case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X