നായർ സമുദായ അംഗങ്ങളുടെ വിവാഹം നടത്തേണ്ടത് കരയോഗത്തിന്റെ ഭാരവാഹികളായിരിക്കണമെന്ന് ഗണേഷ് കുമാർ
തെന്മല∙ നായർ സമുദായ അംഗങ്ങളുടെ വിവാഹം നടത്തേണ്ടത് കരയോഗത്തിന്റെ ഭാരവാഹികളായിരിക്കണം എന്ന് താലൂക്ക് എൻഎസ്എസ് കരയോഗ യൂണിയൻ പ്രസിഡന്റ് കെ.ബി.ഗണേഷ് കുമാർ എംഎൽഎ. വിവാഹത്തിന് പ്രാർഥന കുറവായിരുന്ന വിഷയം പഠിച്ചാണ് ആചാരകർമ പദ്ധതി എന്ന ലഘു കൈപ്പുസ്തകം യൂണിയൻ കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ചത്.
148 കരയോഗങ്ങളിലും ഏകീകൃത സ്വഭാവത്തിൽ വിവാഹ ചടങ്ങുകളും മരണാനന്തര കർമങ്ങളും ഇനി മുതൽ നടത്തണം. അതിനായി ഈ കൈപ്പുസ്തകം കരയോഗം ഭാരവാഹികൾ ഉപയോഗപ്പെടുത്തണമെന്നും നായർ കുടുംബങ്ങളിലെ യുവതികൾ വിവാഹത്തിന് മുൻപ് ഡിഗ്രി പഠനം പൂർത്തിയാക്കിയെന്ന് രക്ഷകർത്താക്കൾ ഉറപ്പുവരുത്തണമെന്നും ഗണേഷ് കുമാർ പറഞ്ഞു.

അന്ധവിശ്വാസത്തിന്റെ പുറകെ പോകാതെ ആചാരക്രമങ്ങൾ പാലിക്കാൻ നായർ സമൂഹം ജാഗ്രത പാലിക്കണം. അച്ചൻകോവിൽ, കഴുതുരുട്ടി കരയോഗങ്ങൾക്ക് കെട്ടിടം നിർമിക്കാൻ നടപടിയുണ്ടാകും. 3 വർഷത്തിനുള്ളിൽ എൻഎസ്എസ് കരയോഗ യൂണിയന്റെ പരിധിയിൽ ഭവനമില്ലാത്ത ഒരു കുടുംബവും ഉണ്ടാകില്ലെന്ന് ഉറപ്പുവരുത്തുന്നതിനായി ഭവന പദ്ധതി രൂപീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു,
പത്തനാപുരം താലൂക്ക് എൻഎസ്എസ് കരയോഗ യൂണിയൻ തെന്മല, ആര്യങ്കാവ് മേഖല നായർ മഹാസംഗമവും ശക്തിപ്രകടനവും ഉദ്ഘാടനം ചെയ്യുകയായിരിന്നു ഗണേഷ് കുമാർ.പ്രകടനം ദേശീയപാതയിലെ ചെക്പോസ്റ്റിന് സമീപത്തു നിന്ന് ആരംഭിച്ച് സമ്മേളന നഗരിയായ റിയ എസ്റ്റേറ്റ് ഗ്രൗണ്ടിൽ സമാപിച്ചു.
നായർ സമുദായാംഗങ്ങളുടെ വിവാഹ വേളയിൽ ആലപിക്കുന്നതിനുള്ള പുതിയ വിവാഹ മംഗള പ്രാർഥനാ ഗാനമൊരുങ്ങുന്നുണ്ട്. കൊല്ലം ജില്ലയിലെ പുനലൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന പത്തനാപുരം താലൂക്ക് എൻഎസ്എസ് കരയോഗ യൂണിയനിലെ 148 കരയോഗങ്ങളിലെ അംഗങ്ങൾ പങ്കെടുത്ത സമ്മേളനത്തിലാണ് വിവാഹ മംഗള പ്രാർഥനാ ചൊല്ലി പ്രകാശനം ചെയ്തത്.
ഗാനരചയിതാവ് ബി.കെ.ഹരിനാരായണൻ രചിച്ച ഗാനം സംഗീത സംവിധായകനും ഗായകനുമായ എം.ജയചന്ദ്രൻ സമുദായ പ്രവർത്തകർക്കു ചൊല്ലിക്കൊടുത്തു.
പൈതൃകത്തിൽ കിട്ടിയ ഒരു പാട്ടുപോലെ ആയിരിക്കണമെന്നും ഇപ്പോൾ തയാറാക്കിയതല്ലാതെ എവിടെയോ കേട്ടുമറന്നതു പോലെ, നമ്മുടെ കൂടെ ഉണ്ടായിരുന്ന പാട്ട് പോലെയും ഇപ്പോൾ ഒന്നുകൂടി കേൾക്കുന്നതു പോലെയുമാകണം എന്ന തരത്തിലുമാണ് ഈണം ചെയ്ത് ഗാനം തയാറാക്കിയിരിക്കുന്നതെന്ന് എം.ജയചന്ദ്രൻ പറഞ്ഞു. പ്രാർഥനാ ഗാനത്തെപ്പറ്റി ഹരിനാരായണനുമായി ചർച്ച നടത്തിയ ശേഷമാണ് ഇത്തരമൊരു ഗാനത്തിന് സംഗീതം പകർന്നത് എന്നും നായർ സമുദായത്തിന് മാത്രം വിവാഹത്തിന് പല ഭാഗങ്ങളിലും പ്രാർഥന ഇല്ലെന്നും മംഗളസംഗീതമായി വായ്ക്കുരവ മാത്രമേ ഉള്ളൂവെന്നും മനസിലാക്കിയാണ് ഗാനമെന്നും പഠനം നടത്തിയപ്പോൾ മറ്റു പല സമുദായങ്ങൾക്കും വിവാഹവേളയിൽ പ്രാർഥന ഉള്ളതിനാലാണ് പുതിയ ആചാരക്രമത്തിന് തുടക്കം കുറിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
-
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം












Click it and Unblock the Notifications