Get Updates
Get notified of breaking news, exclusive insights, and must-see stories!

അർജുന് ഇനി പുതിയ വീട്ടിൽ താമസിക്കാം; ​ഗണേഷ് കുമാറിന്റെ സ്നേഹ സമ്മാനം; ഒപ്പം ഒരു സർപ്രൈസും

പത്തനാപുരം: അർജുന് നൽകിയ വാക്ക് പാലിച്ച് പത്തനാപുരം എംഎൽഎ കെ ബി ​ഗണേഷ് കുമാർ. കഴിഞ്ഞ മാർച്ച് മാസത്തിൽ ആണ് പത്തനപുരം കമുകുംചേരി അഞ്ജുവിനും ഏഴാം ക്ലാസുകാരനായ മകൻ അർജുനും വീട് വെച്ച് നൽകുമെന്ന് ​ഗണേഷ് കുമാർ വാക്ക് നൽകിയത്. വീടിന്റെ താക്കോൽ കൈമാറി അഞ്ജുവും അർജുനും വീട്ടിൽ താമസം തുടങ്ങി. കണ്ടുനിന്നവരുടെയൊക്കെ ഹൃദയം നിറഞ്ഞ നിമിഷമായിരുന്നു.

കമുകുംചേരിയിൽ 'നവധാര'യുടെ പരിപാടിയിൽ പങ്കെടുക്കാൻ എത്തിയപ്പോഴായിരുന്നു ജില്ലാ പഞ്ചായത്തംഗം സുനിത രാജേഷ് അർജുനെപ്പറ്റി ഗണേഷ് കുമാറിനോട് പറയുന്നത്. അർജുൻ പഠനത്തിൽ മിടുക്കനാണ്, അമ്മ മാത്രമാണ് അർജുന് ഉള്ളതെന്നും നല്ല വീടില്ലെന്നും സുനിത ​ഗണേഷ് കുമാറിനോട് പറഞ്ഞു. തുടർന്നാണ് ​ഗണേഷ് അർജുനെ കാണാൻ പോയത്. അർജുന് എവിടെ വരെ പഠിക്കണോ അവിടെ വരെ പഠിപ്പിക്കുമെന്ന് ​ഗണേഷ് കുമാർ പറഞ്ഞിരുന്നു.

ganesh kumar 11

pc: Facebook

തന്റെ നാലാമത്തെ കുട്ടിയെ പോലെ അർജുനെ നോക്കുമെന്നും വീട് തരുമെന്നും അദ്ദേഹം വാക്ക് നൽകിയിരുന്നു, ഇന്ന് ആ വാക്കാണ് യഥാർത്ഥ്യമായത്. വീടിന്റെ തറക്കല്ലിട്ട് അഞ്ച് മാസം പൂർത്തിയാകുമ്പോഴേക്കും വീടിന്റെ പണിപൂർത്തിയാക്കി താക്കോൽ കൈമാറിയിരിക്കുകയാണ്.

തറക്കല്ലിടുന്ന ദിവസം അർജുൻ ​ഗണേഷ് കുമാറിനെ കെട്ടിപ്പിടിച്ച് ഉമ്മ വെയ്ക്കുന്ന വീഡിയോ വൈറൽ ആയിരുന്നു. താൻ ഒരു നിമിത്തം മാത്രം ആണെന്നും ദൈവമാണ് ഇതെല്ലാം ചെയ്യുക്കുന്നതെന്നുമാണ് ​ഗണേഷ് കുമാർ പറഞ്ഞത്. ഞാനല്ല വീട് നിർമ്മിച്ച് നൽകുന്നത്, എന്നെ സ്നേഹിക്കുന്ന നാട്ടുകാരാണെന്നും ​ഗണേഷ് പറഞ്ഞിരുന്നു.

എല്ലാ പണിയും തീർത്ത് വെറും 'ഹൗസ്' അല്ലാതെ ഒരു 'ഹോം' കൈമാറി എന്ന സന്തോഷമാണ് ഗണേഷ് കുമാർ പങ്കുവച്ചത്. അടുക്കളയിൽ പാത്രങ്ങളും കിടപ്പ് മുറയിൽ അലമാരയും കട്ടിലും കിടക്കയും തലയണയും എന്നിങ്ങനെ എല്ലാം ഒരുക്കിയാണ് അർജുന് വീട് നൽകിയത്.
അർജുന് പഠിക്കാനുള്ള സ്റ്റഡി ടേബിളും ലൈറ്റും എല്ലാം ഒരുക്കിയിരുന്നു. എല്ലാത്തിനും ഒടുവിൽ സർപ്രൈസ് ആയി അർജുന് ഒരു സമ്മാനവും നൽകി, സൈക്കിൾ.

കമുകുംചേരി വിട്ട് എവിടേക്കും സൈക്കിളുമായി പോകരുതെന്നും അദ്ദേഹം പറഞ്ഞു . വീടിന്റെ വാർപ്പ് കഴിഞ്ഞ ശേഷം വീട്ടിലേക്ക് കയറിയിട്ടില്ല എന്നും ഇന്ന് എനിക്ക് എം എൽ എ സമ്മാനിച്ച വീട് കണ്ടപ്പോൾ അതിശയിച്ചു പോയെന്നും ഒരു സൈക്കിളും മേടിച്ചു തന്നു, ഇത് സ്വപ്നമാണോ എന്ന് തോന്നിയതായും അർജുൻ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+