Get Updates
Get notified of breaking news, exclusive insights, and must-see stories!

വാക്ക് പാലിച്ച് ഗണേഷ് കുമാർ; അർജുന്റെ വീടിന് തറക്കല്ലിട്ടു; അർജുൻ കൊടുത്ത സമ്മാനം ഉമ്മ ​

പത്തനാപുരം: എന്റെ നാലാമത്തെ കുട്ടിയെ പോലെ ഞാൻ ഇവനെ പഠിപ്പിക്കും, എന്റെ സ്വപ്‌നത്തിൽ ഇവൻ സിവിൽ സർവീസൊക്കെ പാസായി മിടുക്കനായി വരുന്നത് കാണാം- പത്തനാപുരം എം എൽ എ കെ ബി ഗണേഷ് കുമാർ ഹൃദയത്തിൽ തട്ടിപ്പറഞ്ഞ വാക്കുകൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ''നിനക്ക് എവിടെ വരെ പഠിക്കണോ അവിടെ വരെ പഠിക്കണം. ഞാൻ പഠിപ്പിക്കും.

എന്റെ നാലാമത്തെ കുട്ടിയെ പോലെ ഇവനെ ഞാൻ നോക്കും.. വീടും തരും.'' അർജുനെ ചേർത്തു പിടിച്ചു ഗണേഷ് കുമാർ എംഎൽഎ പറഞ്ഞ വാക്കുകളാണ് ഇത്. ആ വാക്ക് പാലിച്ചിരിക്കുകയാണ് ​ഗണേഷ്. പത്തനാപുരം കമുകുംചേരി സ്വദേശിയായ അഞ്ജുവിന്റേയും ഏഴാം ക്ലാസുകാരനായ മകൻ അർജുന്റേയും സ്വപ്നത്തിന് താങ്ങായത് ഗണേഷ് കുമാർ ആണ്. വീടിന്റെ തറക്കല്ലിടൽ കർമം എംഎൽഎ നിർഹിച്ചു. നിർമിക്കാൻ പോകുന്ന വീടിന്റെ ചിത്രങ്ങൾ എംഎൽഎ അർജുനെ കാണിച്ചു.

ganesh kumar arjun

സന്തോഷം കൊണ്ട് അർജുന്റെ കണ്ണുകൾ നിറഞ്ഞു. ​ഗണഷ് കുമാറിനെ കെട്ടിപ്പിടിച്ച് അർജുൻ ഉമ്മ നൽകി. ദൈവവമാണ് തന്നെക്കൊണ്ട് ഇതെല്ലാം ചെയ്യിക്കുന്നതെന്നാണ് എംഎൽഎ പറഞ്ഞത്. താനൊരു നിമിത്തം മാത്രമാണ്. ഈ വീട് നിർമിച്ചു നൽകുന്നത് ഞാനല്ല, എന്നെ സ്നേഹിക്കുന്ന നാട്ടുകാരാണ്. നല്ല ഒരു വീട് വച്ചുനൽകാമെന്നും അവിടെ ഇരുന്ന് പഠിക്കാനുള്ള എല്ലാ സാധനങ്ങളും വാങ്ങിത്തരാമെന്നു പറയുന്ന ഗണേഷ് കുമാറിന്റെ വിഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ നേരത്തെ വൈറലായിരുന്നത്.

കമുകുംചേരിയിൽ നവധാരയുടെ പരിപാടിയിൽ പങ്കെടുക്കാൻ വന്നപ്പോഴായിരുന്നു സ്റ്റേജിൽവച്ച് ജില്ലാ പഞ്ചായത്ത് മെംബറായ സുനിത രാജേഷ് ഈ കുട്ടിയുടെ കാര്യം പറയുന്നത്. ഒരു കുട്ടിയുണ്ടെന്നും അവൻ പഠനത്തിലും മറ്റും നല്ല മിടുക്കനാണെന്നും അവന് അമ്മ മാത്രമേയുള്ളൂവെന്നും പറഞ്ഞു. തുടർന്നായിരുന്നു അദ്ദേഹം വാക്ക് നൽകിയത്. അർജുന് പഠിക്കാനുള്ള എല്ലാ സൗകര്യങ്ങളും നല്ലൊരു വീടും വച്ച് നൽകാമെന്നായിരുന്നു ഗണേഷ് കുമാർ വാക്ക് നൽകിയത്. ഗണേഷ് കുമാർ കുട്ടിയെ ചേർത്ത് നിർത്തിയാണ് ഇക്കാര്യം അറിയിച്ചത്. ഈ സന്തോഷത്തിൽ അർജുൻ കരയുന്നതും വീഡിയോയിൽ കാണാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+