• search
 • Live TV
കൊല്ലം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കേരള കോണ്‍ഗ്രസ് ബി മാറുന്നു!! അവയവം ദാനം ചെയ്യുമെന്ന് ഗണേഷ് കുമാര്‍, മരണം വരെ തുടരില്ല, ഒഴിയും

Google Oneindia Malayalam News

കൊല്ലം: പ്രവര്‍ത്തന രീതിയില്‍ കാതലായ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ കേരള കോണ്‍ഗ്രസ് (ബി) യുടെ തീരുമാനം. പാര്‍ട്ടിയുടെ സംസ്ഥാന കോണ്‍ഫറന്‍സിന് ശേഷം ചെയര്‍മാന്‍ കെ ബി ഗണേഷ് കുമാറാണ് ഇക്കാര്യം അറിയിച്ചത്. ഇനി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രാധാന്യം നല്‍കി മുന്നോട്ട് പോകാനാണ് തീരുമാനം.

സംസ്ഥാന സമിതി ഇതുമായി ബന്ധപ്പെട്ട് പ്രമേയം പാസാക്കി. എപ്പോഴാണ് നേതൃത്വ തലത്തില്‍ നിന്ന് മാറുക എന്നത് സംബന്ധിച്ചും ഗണേഷ് കുമാര്‍ വിശദീകരിച്ചു. മരണം വരെ പാര്‍ട്ടി ചെയര്‍മാനായി തുടരാന്‍ ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി. മരിച്ചാല്‍ അവയവങ്ങള്‍ ദാനം ചെയ്യാനും ഗണേഷ് കുമാര്‍ തീരുമാനിച്ചു...

ദേശീയ സഖ്യം ഉടന്‍ പ്രഖ്യാപിക്കും; കെസിആര്‍ ഹേമന്ദ് സോറനെ കണ്ടു, 'മൂന്നാം മുന്നണിയല്ല'ദേശീയ സഖ്യം ഉടന്‍ പ്രഖ്യാപിക്കും; കെസിആര്‍ ഹേമന്ദ് സോറനെ കണ്ടു, 'മൂന്നാം മുന്നണിയല്ല'

1

കേരള കോണ്‍ഗ്രസ് ബി പ്രവര്‍ത്തന പഥത്തില്‍ മാറ്റം കൊണ്ടുവരികയാണ്. ജീവകാരുണ്യ മേഖലയില്‍ കൂടുതലായി ഇടപെടും. പാവപ്പെട്ടവര്‍ക്കിടയിലേക്ക് ഇറങ്ങിച്ചെന്ന് പ്രവര്‍ത്തിക്കും. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ തുടക്കം കുറിച്ചുകൊണ്ട്, അവയവ ദാനം ഗണേഷ് കുമാര്‍ പ്രഖ്യാപിച്ചു. ഗണേഷ് മാത്രമല്ല, അദ്ദേഹത്തിന്റെ കുടുംബവും അവയവദാനത്തിന് തയ്യാറായി.

2

മരിച്ച് കഴിഞ്ഞാല്‍ അന്ത്യ കര്‍മത്തിന് മൂന്ന് അസ്ഥി മാത്രം മതിയല്ലോ എന്ന് സൂചിപ്പിച്ചാണ് ഗണേഷ് കുമാര്‍ അവയവദാനത്തിന്റെ കാര്യം എടുത്തുപറഞ്ഞത്. മരണം വരെ രാഷ്ട്രീയത്തില്‍ നില്‍ക്കില്ലെന്നും നിശ്ചിത സമയ പരിധി കഴിഞ്ഞാല്‍ വിരമിക്കുമെന്നും ഗണേഷ് കുമാര്‍ സൂചിപ്പിച്ചു. പാര്‍ട്ടിയിലെ അംഗങ്ങളുടെ എണ്ണവും അദ്ദേഹം പരസ്യമാക്കി.

3

22000 അംഗങ്ങളാണ് കേരള കോണ്‍ഗ്രസ് ബിയില്‍ ഉള്ളത്. 50 ലക്ഷം അണികളുണ്ട് എന്ന വാദമൊന്നും എനിക്കില്ല. ഞാന്‍ വലിയ രാഷ്ട്രീയക്കാരനൊന്നുമല്ല. നേതൃതലത്തില്‍ പുതുതലമുറയെ കൊണ്ടുവന്ന ശേഷം ചെയര്‍മാന്‍ പദവിയില്‍ നിന്ന് ഒഴിയും. ആര്‍ക്കും എന്നെ മാറ്റാനാകില്ല. പക്ഷേ, ഞാന്‍ സ്വയം മാറുമെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.

തിരുവല്വാമലയില്‍ തോറ്റതിന് തൃശൂരില്‍ പണി കൊടുക്കാന്‍ ബിജെപി; കോര്‍പറേഷനില്‍ ഇടത് വീഴുമോ?തിരുവല്വാമലയില്‍ തോറ്റതിന് തൃശൂരില്‍ പണി കൊടുക്കാന്‍ ബിജെപി; കോര്‍പറേഷനില്‍ ഇടത് വീഴുമോ?

4

സംസ്ഥാന കോണ്‍ഫറന്‍സില്‍ 14 ജില്ലാ കമ്മിറ്റി പ്രസിഡന്റുമാരും പങ്കെടുത്തു. ജനറല്‍ ബോഡിയില്‍ ഏഴ് പേര്‍ മാത്രമാണ് പങ്കെടുക്കാത്തത്. 180 പേര്‍ പങ്കെടുത്തു. യോഗം അലങ്കേലപ്പെടുത്താന്‍ ചിലര്‍ ശ്രമിച്ചു. ഭാരവാഹി തിരഞ്ഞെടുപ്പ് മാറ്റിവച്ചിരിക്കുകയാണ്. പാര്‍ട്ടിയെ നശിപ്പിക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.

5

ഇടതുമുന്നണിയുമായി സഹകരിച്ച് മുന്നോട്ട് പോകും. മന്ത്രിസ്ഥാനം ഇല്ലാത്തപ്പോഴും ഇടതുമുന്നണിക്കൊപ്പം നിന്നിട്ടുണ്ട്. യുക്രൈന്‍ വിഷയത്തില്‍ കേന്ദ്രവും സംസ്ഥാനവും നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ പ്രശംസനീയമാണ്. റഷ്യക്കെതിരെ പ്രമേയം പാസാക്കിയിട്ട് എന്ത് കാര്യം. അതുകൊണ്ട് യുദ്ധം അവസാനിപ്പിക്കുന്നതിന് വേണ്ടി പ്രത്യേകം പ്രാര്‍ഥിച്ചുവെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.

'ചിപ്പി വില്‍ക്കുന്നവള്‍'... ഹോട്ട് ചിത്രങ്ങളുമായി ജാന്‍വി കപൂര്‍; നടിയുടെ സൂപ്പര്‍ ലുക്ക്

6

തലവൂര്‍ ആയുര്‍വേദ ആശുപത്രിയില്‍ വൃത്തിയില്ലാത്തതു കൊണ്ടാണ് പ്രതികരിക്കേണ്ടി വന്നത്. മര്യാദയില്ലാതെ ഒന്നും ഡോക്ടര്‍മാരോട് സംസാരിച്ചിട്ടില്ല. വിഷയത്തില്‍ ആരോഗ്യ മന്ത്രി വീണ ജോര്‍ജ് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. പൊതുമുതല്‍ നശിപ്പിക്കാന്‍ ആരെയും അനുവദിക്കില്ല. ഡോക്ടര്‍മാര്‍ക്ക് അഭിപ്രായ വ്യത്യാസമുണ്ടെങ്കില്‍ പറയാമെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. പ്രതിഷേധവുമായി ഡോക്ടര്‍മാര്‍ രംഗത്തെത്തിയ പശ്ചാത്തലത്തിലാണ് ഇക്കാര്യത്തില്‍ ഗണേഷ് പ്രതികരിച്ചത്.

7

എന്നെ പണിയാന്‍ വേണ്ടി ആരും നടക്കേണ്ടതില്ല. ഞാന്‍ അധികാര പദവി ആഗ്രഹിക്കുന്ന വ്യക്തിയല്ല. വലിയ ഭൂരിപക്ഷത്തില്‍ ജയിക്കുന്നത് ജനങ്ങള്‍ നല്‍കുന്ന പിന്തുണയാണ്. അവരുടെ സ്‌നേഹമാണ്. 2013ല്‍ മന്ത്രി പദവി രാജിവച്ച ശേഷം മല്‍സരിക്കണമെന്ന് ആഗ്രഹിച്ചയാളല്ല. കേരള കോണ്‍ഗ്രസ് ബിയില്‍ ആരൊക്കെയുണ്ട് എന്ന് നിങ്ങള്‍ക്ക് അറിയാമെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.

Recommended Video

cmsvideo
  രാജ്യത്ത് കൊവിഡ് നാലാം തരംഗം വരുന്നു, മുന്നറിയിപ്പുമായി വിദഗ്ദര്‍ | Oneindia Malayalam
  English summary
  Ganesh Kumar MLA Announced Organ Donation After Kerala Congress B State Conference
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X