India
 • search
 • Live TV
കൊല്ലം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

'ഞാനെന്താ പൊട്ടനാണോ'? പൊട്ടിത്തെറിച്ച് ഗണേഷ് കുമാർ, വൃത്തിഹീനമായ ആശുപത്രി തൂത്തുവാരി എംഎൽഎ

Google Oneindia Malayalam News

പത്തനാപുരം: വൃത്തിഹീനമായിക്കിടന്ന സര്‍ക്കാര്‍ ആശുപത്രി എംഎല്‍എ കെബി ഗണേഷ് കുമാര്‍ തൂത്തുവാരുന്ന വീഡിയോ വൈറലാകുന്നു. തലവൂരിലെ ആയുര്‍വേദ ആശുപത്രിയില്‍ പരിശോധനയ്ക്ക് എത്തിയ എംഎല്‍എ കെട്ടിടത്തിന്റെ അവസ്ഥ കണ്ട് ചൂലെടുത്ത് തൂത്തുവാരുകയായിരുന്നു.

cmsvideo
  ആശുപത്രി ജീവനക്കാരോട് ദേഷ്യപ്പെട്ട് ഗണേഷ് കുമാര്‍ | Oneindia Malayalam

  എംഎല്‍എ ഫണ്ടില്‍ നിന്ന് മൂന്ന് കോടി രൂപ ചിലവാക്കി നിര്‍മ്മിച്ച ആശുപത്രിയുടെ ഉദ്ഘാടനം പോലും കഴി്ഞ്ഞിട്ടില്ല. അതിന് മുന്‍പേ കെട്ടിടം വൃത്തിഹീനമാക്കിയിട്ടതിന് ജീവനക്കാരോട് എംഎല്‍എ പൊട്ടിത്തെറിച്ചു.

  1

  ഞാനിത് തൂത്തുവാരുന്നത് നിങ്ങള്‍ ഡോക്ടര്‍മാര്‍ക്കും സ്റ്റാഫിനും ലജ്ജ തോന്നാന്‍ വേണ്ടിയാണ് എന്ന് പറഞ്ഞാണ് ചൂലെടുത്ത് എംഎല്‍എ നിലം തൂത്തുവാരിയത്. തറയിലെ പൊടി ചൂണ്ടിക്കാണിച്ച് പുതിയ ഒരു ആശുപത്രിയുടെ അവസ്ഥ ആണിതെന്നും ഗണേഷ് കുമാര്‍ കുറ്റപ്പെടുത്തി. സര്‍ക്കാര്‍ ഫിസിയോതെറാപ്പി ചെയ്യാന്‍ കൊടുത്ത പുതിയ സാധനം ഉപയോഗിക്കാതെ കിടന്ന് തുരുമ്പെടുത്ത് പോയിരിക്കുന്നതും എംഎല്‍എ ചൂണ്ടിക്കാട്ടി.

  2

  ഭിത്തിയിലെ അഴുക്ക് ഒരു നനഞ്ഞ തുണി കിട്ടിയാല്‍ താന്‍ തുടച്ച് തരാമെന്നും എംഎല്‍എ രോഷം കൊണ്ടു. ആറ് മാസം മുന്‍പ് നിര്‍മ്മിച്ച ടോയ്‌ലറ്റ് പൊട്ടിപ്പോയിട്ട് അത് ഡോക്ടര്‍ അറിഞ്ഞില്ലേ എന്ന് എംഎല്‍എ ചോദിച്ചു. പിന്നെ എന്തിനാണ് മാഡം വരുന്നത്? മാഡത്തിന്റെ കണ്‍മുന്നില്‍ കിടക്കുന്ന ഫാര്‍മസിയുടെ സ്ഥിതി താന്‍ കണ്ടിട്ടാണ് വരുന്നത് എന്നും ഗണേഷ് കുമാര്‍ കുറ്റപ്പെടുത്തി.

  'പൾസർ സുനി ചാവേറാണ്', പുറത്ത് വമ്പൻ സ്രാവോ കൊമ്പൻ സ്രാവോ? നടിയെ ആക്രമിച്ച കേസിൽ വെളിപ്പെടുത്തൽ'പൾസർ സുനി ചാവേറാണ്', പുറത്ത് വമ്പൻ സ്രാവോ കൊമ്പൻ സ്രാവോ? നടിയെ ആക്രമിച്ച കേസിൽ വെളിപ്പെടുത്തൽ

  3

  ''ഡോക്ടര്‍ ഇനി രോഗികളെ നോക്കേണ്ട, അഡ്മിനിസ്‌ട്രേഷന്‍ നോക്കൂ. അല്ലെങ്കില്‍ വേറെ ഡോക്ടറെ കൊണ്ട് വരാം. കോടിക്കണക്കിന് രൂപ ചിലവഴിച്ച് നിര്‍മ്മിച്ചതാണ്. ഉദ്ഘാടനം പോലും കഴിഞ്ഞിട്ടില്ല. ഇത് തുറന്ന് തന്നതാണ് താന്‍ ചെയ്ത തെറ്റ്. നിങ്ങള്‍ എവിടെയെങ്കിലും ഇരുന്ന് മരുന്ന് കൊടുക്കണമായിരുന്നു. ഇവിടെ തൂക്കാന്‍ ആരും വരുന്നില്ലേ. മരുന്നൊക്കെ പൊട്ടിയൊലിച്ച് കിടക്കുകയാണ്'', ഗണേഷ് കുമാര്‍ പറഞ്ഞു.

  4

  ''പൊടി തുടയ്ക്കാന്‍ തൂപ്പുകാരാരും വരുന്നില്ലേ.. എങ്കില്‍ തൂപ്പുകാരെ പിരിച്ച് വിട്ട് പുതിയ ആളുകളെ നിയമിക്കാം. വളരെ ദുഖകരമാണ് ഇത്'', എംഎല്‍എ പറഞ്ഞു. ഇങ്ങനെയാണോ നിങ്ങളുടെയൊക്കെ വീട്ടില്‍ എന്ന് എംഎല്‍എ ചോദിച്ചു. ''നമ്മളിരിക്കുന്ന സ്ഥലം വൃത്തിയായിരിക്കണം എന്നുളളത് നമ്മുടെ ആവശ്യമാണ്. രാവിലെ സോപ്പ് തേച്ച് കുളിക്കുന്നത് എന്റെ ശരീരം വൃത്തിയായിരിക്കാനും നാട്ടുകാര്‍ക്ക് നാറാതിരിക്കാനും വേണ്ടിയാണ്''. മന്ത്രി വരുമ്പോള്‍ ഇത് കാണിച്ച് കൊടുത്ത് എല്ലാവരേയും സ്ഥലം മാറ്റിക്കുമെന്നും എംഎല്‍എ മുന്നറിയിപ്പ് നല്‍കി.

  5

  ''ഈ കോടിക്കണക്കിന് രൂപ സര്‍ക്കാരിന്റെ പണമാണ്. തന്റെ വീട്ടിലെ പൈസയൊന്നുമല്ല. അത് നഷ്ടപ്പെടുത്താന്‍ പറ്റില്ല. ആശുപത്രി നന്നായി നോക്കേണ്ടത് നിങ്ങളുടെ ജോലിയാണ്'' എന്നും എംഎല്‍എ ജീവനക്കാരോട് പറഞ്ഞു. അതിനിടെ ജോലിക്കാരന്‍ റിട്ടയര്‍ ചെയ്തു എന്ന് പറഞ്ഞ ജീവനക്കാരനോട് എംഎല്‍എ പൊട്ടിത്തെറിച്ചു. താന്‍ പൊട്ടനാണോ എന്ന് എംഎല്‍എ ചോദിച്ചു. ആ ജോലിക്കാരന്‍ മിനിയാന്നാണ് റിട്ടയര്‍ ചെയ്തത് എന്നും വെറുതെ ന്യായീകരിക്കാന്‍ ശ്രമിക്കരുതെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.

  6

  മൂന്നരക്കോടി ചിലവാക്കിയ സ്ഥലം വൃത്തിയായി സൂക്ഷിക്കേണ്ടേ. എംഎല്‍എ ആണോ എല്ലാ ദിവസവും രാവിലെ തൂക്കേണ്ടത് എന്നും ഗണേഷ് ചോദിച്ചു. തൊട്ടടുത്തുളള പ്രാഥമിക കേന്ദ്ര രണ്ട് വര്‍ഷമായിട്ടും മനോഹരമായി സൂക്ഷിച്ചിരിക്കുകയാണെന്നും അത് പോയി കണ്ട് നോക്കാനും എംഎല്‍എ പറഞ്ഞു. ഉദ്ഘാടനം പോലും കഴിയുന്നതിന് മുന്‍പ് ഇങ്ങനെ ഇത് നശിപ്പിച്ചതിന് ഡോക്ടറെ പ്രത്യേകം അഭിനന്ദിക്കുന്നുവെന്നും എംഎല്‍എ പരിഹസിച്ചു. ഡോക്ടർ പറഞ്ഞാൽ കേൾക്കാത്തവരുണ്ടെങ്കിൽ അവരെ പിരിച്ച് വിട്ട് പുതിയ ആളുകളെ നിയമിക്കാനും ഗണേഷ് കുമാർ നിർദേശിച്ചു.

  കുട്ടിയുടുപ്പിട്ട് പുതിയ ലുക്കിൽ സായ് പല്ലവി, ഇതെന്ത് മാറ്റമെന്ന് ആരാധകർ, ചിത്രങ്ങൾ

  English summary
  Ganesh Kumar MLAs viral video of cleaning government hospital and shouting at employees
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X