രൂപമാറ്റം വരുത്തിയ ബൈക്കുമായി 'പറന്ന്' പെൺകുട്ടി; എട്ടിന്റെ പണിയുമായി മോട്ടോർ വാഹന വകുപ്പ്
കൊല്ലം; ഹെൽമറ്റില്ലാതെ രൂപമാറ്റം വരുത്തിയ ബൈക്കുമായി വിലസിയ പെൺകുട്ടിയുടെ ലൈസൻസ് സസ്പെന്റ് ചെയ്ത് മോട്ടോർ വാഹന വകുപ്പ്. പെൺകുട്ടിയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വകുപ്പിന്റെ നടപടി.

കൊല്ലം പുന്തലത്താഴത്ത് സ്വദേശിയാണ് പെൺകുട്ടി. ഇവർ ബൈക്ക് ഓടിക്കുന്ന ചിത്രം വൈറലയതോടെ മോട്ടോർ വാഹന വകുപ്പിന് പരാതി ലഭിക്കുകയായിരുന്നു . വീഡിയോ സഹിതമായിരുന്നു പരാതിയ. തുടർന്ന് നടത്തിയ പരിശോധനയിലാണ് പെൺകുട്ടിയെ വകുപ്പ് കണ്ടെത്തിയത്. ഇതോടെ പെൺകുട്ടിയുടെ ലൈസൻസ് സസ്പെന്റ് ചെയ്യാൻ വകുപ്പിന്റെ എൻഫോഴ്സമെന്റ് വിഭാഗം ശുപാർശ ചെയ്യുകയായിരുന്നു. 20,500 രൂപ പിഴയും ചുമത്തിയിട്ടുണ്ട്. ഗിയർ ഇല്ലാത്ത സ്കൂട്ടർ ഓടിക്കുന്നതിനാണ് പെൺകുട്ടിക്ക് ലൈസൻസ് ഉണ്ടായിരുന്നത്. എന്നാൽ ഗിയർ ഉള്ള ബൈക്ക് ആണ് പെൺകുട്ടി ഓടിച്ചത്. ഇതിന് 10,000 രൂപയാണ് പിഴ.
ബൈക്ക് രൂപമാറ്റം വരുത്തിയതിന് പതിനായിരവും ഹെൽമറ്റ് ഉപയോഗിക്കാതിരുന്നതിന് 500 രൂപയും ചേർത്താണ് പിഴ. എൻഫോഴ്സ്മെന്റ് ആർടിഒ ഡി മഹേഷ് ,എംവിഐ സുമോദ് സഹദേവൻ, എഎംവിഐമാരായ എസ്യു അനീഷ്, എസ് ബിനോജ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.












Click it and Unblock the Notifications