Get Updates
Get notified of breaking news, exclusive insights, and must-see stories!

‘സ്വാതന്ത്ര്യത്തിന്റെ അമൃത മഹോല്‍സവം’ കൊല്ലം കുണ്ടറയിൽ, ഗവർണർ ഉദ്ഘാടനം ചെയ്യും

കൊല്ലം: സ്വാതന്ത്ര്യലബ്ധിയുടെ 75-ാം വാര്‍ഷികത്തോടനുബന്ധിച്ച് രാജ്യവ്യാപകമായി സംഘടിപ്പിക്കപ്പെടുന്ന 75 ആഴ്ചകള്‍ നീണ്ടുനില്‍ക്കുന്ന 'സ്വാതന്ത്ര്യത്തിന്റെ അമൃതമഹോല്‍സവം' ആഘോഷപരിപാടികളുടെ സംസ്ഥാനതല ഉദ്ഘാടനം കുണ്ടറയില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നിര്‍വഹിക്കും. മാര്‍ച്ച് 12ന് വൈകിട്ട് നാലു മണിക്ക് കുണ്ടറയിലെ ഇളമ്പള്ളൂര്‍ ഗുരുദേവ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ ചീഫ് സെക്രട്ടറി വി.പി ജോയ് അധ്യക്ഷത വഹിക്കും.

ജില്ലാ കലക്ടര്‍ ബി.അബ്ദുല്‍ നാസര്‍, കേരള ഗാന്ധി സ്മാരക നിധി ചെയര്‍മാന്‍ ഡോ.എന്‍. രാധാകൃഷ്ണന്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ച് സംസാരിക്കും. സാംസ്‌കാരിക വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി റാണി ജോര്‍ജ്, ഡയറക്ടര്‍ ടി. ആര്‍. സദാശിവന്‍ നായര്‍, ചലച്ചിത്ര അക്കാദമി സെക്രട്ടറി സി. അജോയ് എന്നിവര്‍ ചടങ്ങില്‍ സംബന്ധിക്കും.

kollam

വേലുത്തമ്പി ദളവ നടത്തിയ കുണ്ടറ വിളംബരത്തിന്റെ ചരിത്രസ്മരണകളുറങ്ങുന്ന മണ്ണില്‍ അമൃതമഹോല്‍സവത്തിന് ആരംഭം കുറിച്ചുകൊണ്ട് മാര്‍ച്ച് 12 രാവിലെ ഒമ്പതു മണിക്ക് സാംസ്‌കാരികപ്രവര്‍ത്തകരും ഗാന്ധിയ•ാരും നാന്തിരിക്കല്‍ വേലുത്തമ്പി ദളവ സ്മാരക സമുച്ചയത്തില്‍ പുഷ്പാര്‍ച്ചന നടത്തും. തുടര്‍ന്ന് പദയാത്രയായി കുണ്ടറ ഇളമ്പള്ളൂര്‍ വേലുത്തമ്പി ദളവ സാംസ്‌കാരിക കേന്ദ്രത്തില്‍ എത്തിച്ചേരും. ഗുരുദേവ ഓഡിറ്റോറിയത്തില്‍ ഖാദി ഉല്‍പ്പന്നങ്ങളുടെ പ്രദര്‍ശനവും വിപണനവും, പുരാവസ്തു, പുരാരേഖാവകുപ്പ്, വാസ്തുവിദ്യാ ഗുരുകുലം, കേരള ഗാന്ധി സ്മാരകനിധി, പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ എന്നിവ സംഘടിപ്പിക്കുന്ന വിവിധ പ്രദര്‍ശനങ്ങള്‍, കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി, കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്, കേരള ബുക് മാര്‍ക്കറ്റിംഗ് സൊസൈറ്റി, സര്‍വവിജ്ഞാനകോശം, ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട്, എന്നിവ സംഘടിപ്പിക്കുന്ന പുസ്തകമേള, ചലച്ചിത്രപ്രദര്‍ശനം, ദേശഭക്തി ഗാനാലാപനം, നാടന്‍ പാട്ടുകള്‍ തുടങ്ങിയ പരിപാടികള്‍ നടക്കും.

പരിപാടിയുടെ സംഘാടനവുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസറിന്റെ അധ്യക്ഷതയില്‍ കലക്‌ട്രേറ്റില്‍ ചേര്‍ന്ന സംഘാടനസമിതി യോഗത്തില്‍ എ ഡി എം അലക്‌സ് പി തോമസ്, പി.ഐ.ബി. ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. നീതു സോണ, സംസ്ഥാന ചലച്ചിത്ര അക്കാദമി സെക്രട്ടറി സി.അജോയ്, വകുപ്പുതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+