കൊല്ലം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ലോക്സഭ തിരഞ്ഞെടുപ്പ് പുർണ്ണമായും ഹരിത ചട്ടം പാലിച്ച്; ജില്ലയിലെ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ഇക്കാര്യത്തില്‍ ഉറപ്പ് നല്‍കിയതായി കൊല്ലം കലക്ടർ!!

  • By Desk
Google Oneindia Malayalam News

കൊല്ലം: പൂര്‍ണമായും ഹരിതചട്ടം പാലിച്ചാകും ഇത്തവണ ലോക്‌സഭാ തിരഞ്ഞെടുപ്പ് നടത്തുകയെന്ന് വരണാധികാരിയായ ജില്ലാ കലക്ടര്‍ ഡോ. എസ്. കാര്‍ത്തികേയന്‍ പറഞ്ഞു. ജില്ലയിലെ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ഇക്കാര്യത്തില്‍ ഉറപ്പ് നല്‍കിയതായും അദ്ദേഹം വ്യക്തമാക്കി. കലക്‌ട്രേറ്റില്‍ ചേര്‍ന്ന തിരഞ്ഞെടുപ്പ് യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.

<strong>കുംഭമേളയ്ക്കിടെ കൂട്ടക്കൊല നടത്താന്‍ പദ്ധതി? ഐസിസ് ബന്ധം സംശയിക്കുന്ന ഒമ്പതുപേര്‍ അറസ്റ്റിൽ!!</strong>കുംഭമേളയ്ക്കിടെ കൂട്ടക്കൊല നടത്താന്‍ പദ്ധതി? ഐസിസ് ബന്ധം സംശയിക്കുന്ന ഒമ്പതുപേര്‍ അറസ്റ്റിൽ!!

തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കലക്‌ട്രേറ്റില്‍ നടത്തിയ ആദ്യ യോഗത്തില്‍ പങ്കെടുത്ത എക്‌സ്. ഏണസ്റ്റ് (സി.പി.ഐ(എം)), ആര്‍. സുധാകരന്‍ നായര്‍ (എ.ഐ.ടി.യു.സി.), അഡ്വ. ജി. ഗോപകുമാര്‍ (ബി.ജെ.പി.), ഐ. ഷംസീര്‍ (ഐ.യു.എം.എല്‍.), ബി. ത്രിദീപ്കുമാര്‍ (ഐ.എന്‍.സി.(ഐ)), അഡ്വ. ജി. ലാലു (സി.പി.ഐ.), രാജീവ് (സി.പി.ഐ.(എം)), അഡ്വ. സി. ജി. ഗോപാലകൃഷ്ണന്‍ (സി.പി.ഐ.) എന്നീ രാഷ്ട്രീയ സംഘടനാ പ്രതിനിധികള്‍ തിരഞ്ഞെടുപ്പില്‍ ഹരിതചട്ടം പാലിക്കുന്നതിന് എല്ലാ പിന്തുണയും അറിയിച്ചു.

Lok Sabha election

പ്രചാരണ വസ്തുക്കളായി ഫ്‌ളെക്‌സുകള്‍, ബാനറുകള്‍ തുടങ്ങി ഗ്ലാസും പ്ലേറ്റും ഉള്‍പ്പടെ പ്ലാസ്റ്റിക് രഹിതമാക്കാനാണ് കലക്ടര്‍ നിര്‍ദ്ദേശിച്ചത്. ഇതുമായി ബന്ധപ്പെട്ട് ഓരോ രാഷ്ട്രീയ കക്ഷിയുടേയും ജില്ലാ നേതൃത്വം രേഖാമൂലമുള്ള അറിയിപ്പ് താഴെത്തട്ടിലേക്ക് നല്‍കണം. ബൂത്ത്തലത്തില്‍ തുടങ്ങി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തനങ്ങളിലും ഹരിതചട്ടം പാലിക്കുന്നുവെന്ന് ഉറപ്പ് വരുത്തുകയും വേണമെന്നും കലക്ടര്‍ ആവശ്യപ്പെട്ടു.

തിരഞ്ഞെടുപ്പ് നടപടിക്രമങ്ങളിലെല്ലാം നിര്‍ദ്ദേശമനുസരിച്ചുള്ള പ്രവര്‍ത്തനം നടത്തുമെന്ന് കക്ഷിനേതാക്കള്‍ യോഗത്തില്‍ അറിയിച്ചു. പ്രകൃതി സൗഹൃദ വസ്തുക്കളുടെ ഉപയോഗം മാത്രം പ്രോത്സാഹിപ്പിക്കാനും ഉറപ്പാക്കാനുമാണ് തീരുമാനം. തുണിയിലുള്ള ബാനറുകളും കടലാസ് പോസ്റ്ററുകളും ഉപയോഗിക്കുക വഴി പരിസ്ഥിതിക്ക് കോട്ടം വരുത്താതെയുള്ള തിരഞ്ഞെടുപ്പ് സാധ്യമാക്കാനാകുമെന്നും അവര്‍ വിശദീകരിച്ചു. ഇതിനായുള്ള പ്രവര്‍ത്തനം തുടക്കം മുതല്‍ നടത്താനുള്ള സന്നദ്ധതയും അറിയിച്ചു.

വി.വി. പാറ്റ് പരിശീലനം നല്‍കി

ലോക്‌സഭാ തിരഞ്ഞെടുപ്പിന് ഉപയോഗിക്കുന്ന വി.വി. പാറ്റ് മെഷീനുകളുടെ പ്രവര്‍ത്തനരീതി സംബന്ധിച്ച് രാഷ്ട്രീയ കക്ഷി നേതാക്കള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും പരിശീലനം നല്‍കി. വരണാധികാരിയായ ജില്ലാ കലക്ടര്‍ ഡോ. എസ്. കാര്‍ത്തികേയന്റെ അധ്യക്ഷതയിലാണ് പരിപാടി നടത്തിയത്.

മെഷീനുകള്‍ ഘടിപ്പിക്കുന്നത് മുതല്‍ പ്രവര്‍ത്തന ഘട്ടങ്ങളെല്ലാം പരിചയപ്പെടുത്തി. വോട്ട് ചെയ്തതിന്റെ വിശദാംശങ്ങള്‍ അടങ്ങുന്ന പ്രിന്റ്ഔട്ട് പരിശോധിക്കാനും മോക്ക് പോള്‍ രേഖപ്പെടുത്താനും പരിശീലനത്തില്‍ പങ്കെടുത്ത രാഷ്ട്രീയകക്ഷി പ്രതിനിധികള്‍ക്ക് അവസരം നല്‍കി. തിരഞ്ഞെടുപ്പിന് മുമ്പായി എല്ലാ ബൂത്ത്തല ഏജന്റുമാര്‍ക്കും രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍ക്കും ജനപ്രതിനിധികള്‍ക്കും പരിശീലനം നല്‍കുമെന്ന് ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ പി. ആര്‍. ഗോപാലകൃഷ്ണന്‍ അറിയിച്ചു.

വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതുമായി ബന്ധപ്പെട്ട സംശയ നിവാരണവും പരിപാടിയുടെ ഭാഗമായി നടന്നു. ഓണ്‍ലൈന്‍ വഴി പുതുതായി പേര് ചേര്‍ക്കുന്നതിന് വരുത്തിയ മാറ്റങ്ങള്‍ വിശദീകരിച്ചു. പേര് ചേര്‍ക്കുന്നതിനായി നല്‍കുന്ന രേഖകളുടെ ആധാരികത ഉറപ്പ് വരുത്തിയില്ലെങ്കില്‍ തുടര്‍നടപടി സാധ്യമല്ലാത്ത വിധമാണ് പുതുക്കിയ സജ്ജീകരണം. വീട്ട് നമ്പരിനൊപ്പം വിലാസവും രേഖപ്പെടുത്തണം. വിദേശത്തുള്ള അപേക്ഷകര്‍ പൂര്‍ണ മേല്‍വിലാസം നിര്‍ബന്ധമായി നല്‍കണം. വോട്ടര്‍ പട്ടികയില്‍ നല്‍കിയ വിവരങ്ങള്‍ തിരുത്തുന്നതിനുള്ള പ്രക്രിയയും വിശദീകരിച്ചു. അവസാനം ഇറങ്ങിയ വോട്ടര്‍ പട്ടികയിലെ സീരിയല്‍ നമ്പര്‍ ഓണ്‍ലൈനായി പരിശോധിച്ച് ഉറപ്പാക്കി വേണം വിവരം അപേക്ഷയില്‍ ഉള്‍പ്പെടുത്തേണ്ടത്.

കരട് വോട്ടര്‍പട്ടിക പ്രകാരം ജില്ലയില്‍ നിലവില്‍ 19,94,497 വോട്ടര്‍മാരാണുള്ളത്. 10,45,792 സ്ത്രീകളും 9,48,705 പുരുഷന്മാരും. പുതുതായി ചേര്‍ത്തവരെ ഉള്‍പ്പെടുത്തി അന്തിമ വോട്ടര്‍പട്ടിക ജനുവരി 31ന് പ്രസിദ്ധീകരിക്കും.

English summary
Green protocol in Lok Sabha election
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X