Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊല്ലത്ത് ഗുണ്ടാനേതാവിനെ നടുറോഡില്‍ കുത്തിക്കൊന്നു, പ്രതികള്‍ അറസ്റ്റിൽ; കൊലയ്ക്ക് പിന്നിലെ കാരണം?

കൊല്ലം: നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഗുണ്ടാനേതാവായ യുവാവിനെ കൊല്ലത്തെ നടുറോഡില് കുത്തിക്കൊന്നു. കൊല്ലം കുണ്ടറ പേരയത്ത് നടുറോഡില്‍ വച്ചായിരുന്നു സംഭവം. യുവാവിനെ കുത്തിക്കൊന്ന പ്രതികളെ കൊച്ചിയില്‍ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തു. കുണ്ടറ സ്വദേശികളായ പ്രജീഷ്, ബിന്റോ, സാബു എന്നിവരെയാണ് കൊച്ചി എളമക്കരയില്‍ നിന്ന് പൊലീസ് പിടികൂടിയത്. കഴിഞ്ഞ ദിവസം വൈകീട്ടായിരുന്നു സംഭവം. ഗുണ്ടാനേതാവായ സക്കീര്‍ ബാബുവിനെയാണ് ഇവര്‍ കുത്തിക്കൊന്നത്.

Recommended Video

cmsvideo
    ലോകം കോവിഡിന്റെ അപകടകരമായ ഘട്ടത്തില്‍ | Oneindia Malayalam
    crime

    സംഭവത്തില്‍ അറസ്റ്റിലായ പ്രജീഷും സക്കീര്‍ ബാബുവും തമ്മിലുള്ള മുന്‍ വൈരാഗ്യമാണ് കൊല ചെയ്യാനുള്ള പ്രധാനകാരണം. ബന്ധുവായ പെണ്‍കുട്ടിയെ സക്കീര്‍ ബാബു ശല്യം ചെയ്തതോടെയാണ് രണ്ടും പേരും തമ്മിലുള്ള പ്രശ്‌നങ്ങള്‍ ആരംഭിക്കുന്നത്. ബന്ധുവിനെ ശല്യം ചെയ്തത് ചോദ്യം ചെയ്ത പ്രജീഷിനെ സക്കീര്‍ ബാബുവും കൂട്ടരും തട്ടിക്കൊണ്ടു പോയി മര്‍ദ്ദിച്ചിരുന്നു. ഇത് പൊലീസ് കേസാവുകയും ചെയ്തിരുന്നു. ഈ കേസില്‍ റിമാന്‍ഡിലായിരുന്ന സക്കീര്‍ മൂന്ന് മാസത്തിന് ശേഷം ജാമ്യത്തില്‍ പുറത്തിറങ്ങി.

    ഇതിന് പിന്നാലെ സക്കീര്‍ പ്രജീഷിനെ വീണ്ടും മര്‍ദ്ദിക്കാനെത്തി. ഈ സംഭവത്തിലും റിമാന്‍ഡിലായെങ്കിലും ദിവസങ്ങള്‍ക്ക് മുമ്പ് ഹൈക്കോടതിയില്‍ നിന്ന് ജാമ്യം ലഭിച്ചു. കഴിഞ്ഞ ദിവസം വീണ്ടും സക്കീര്‍ പ്രജീഷിനെ കൊല്ലത്തെ പേരയത്ത് വച്ച് മര്‍ദ്ദിച്ചു. ഇതില്‍ പ്രതികാരമായിട്ടാണ് പ്രജീഷ് സക്കീറിനെ നടുറോഡില്‍ കുത്തിക്കൊന്നത്. സക്കീര്‍ മര്‍ദ്ദിച്ചതിന് പിന്നാലെ വീട്ടില്‍ പോയി കത്തിയെടുത്ത് വന്ന പ്രജീഷ് നടുറോഡില്‍ വച്ച് കുത്തിക്കൊല്ലുകയായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. കൊച്ചിയില്‍ വാഹനപരിശോധനയ്ക്കിടെ അറസ്റ്റിലായ പ്രതികളെ കുണ്ടറ പൊലീസിന് കൈമാറി.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+