കൊല്ലം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പ്രതിദിനം പ്രതിരോധം; കൊല്ലത്ത് ആരോഗ്യ ജാഗ്രതക്ക് തുടക്കമായി

  • By Desk
Google Oneindia Malayalam News

കൊല്ലം : ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളെ സംയോജിപ്പിച്ച് പകര്‍ച്ചവ്യാധി പ്രതിരോധനിയന്ത്രണ ബോധവത്കരണത്തിനായി നടപ്പിലാക്കുന്ന ആരോഗ്യ ജാഗ്രത 2019 ന്റെ ജില്ലാതല പരിപാടികള്‍ക്ക് തുടക്കമായി. ജില്ലാ ആശുപത്രിയില്‍ ജില്ലാ കലക്ടര്‍ ഡോ. എസ് കാര്‍ത്തികേയന്‍ ഉദ്ഘാടനം നിര്‍വഹിച്ചു.

കോടികൾ ചിലവഴിച്ച മൈതാനങ്ങൾക്ക് സംരക്ഷണമില്ല; പശ്ചിമ കൊച്ചിയിലെ കളി മൈ താനങ്ങൾ സംരക്ഷണമില്ലാതെ നശിക്കുന്നു

നിപ രോഗനിയന്ത്രണത്തിലും പ്രളയാനന്തര സാംക്രമികരോഗ പ്രതിരോധത്തിലും കാട്ടിയ കൃത്യതയാണ് ആരോഗ്യവകുപ്പിന്റെ ജാഗ്രതയ്ക്ക് തെളിവെന്ന് അദ്ദേഹം പറഞ്ഞു. പോയവര്‍ഷത്തെ അനുഭവ പാഠങ്ങളാണ് പകര്‍ച്ചവ്യാധി നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ സുസജ്ജമാക്കാന്‍ സഹായിച്ചതെന്ന് ഡെപ്യൂട്ടി ഡി.എം.ഒ ഡോ. ആര്‍. സന്ധ്യ വ്യക്തമാക്കി.

Health department

രോഗനിരീക്ഷണത്തിനും മുന്‍കൂട്ടിയുള്ള നിര്‍ണയത്തിനും സഹായകരമായ ഇന്റഗ്രേറ്റഡ് ഹെല്‍ത്ത് ഇന്‍ഫര്‍മേഷന്‍ പ്ലാറ്റ്‌ഫോം നടപ്പിലാക്കാനുള്ള തയ്യാറെടുപ്പുകളാണ് ആരോഗ്യവകുപ്പ് നടത്തുന്നത്. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. വി.വി ഷേര്‍ളി അധ്യക്ഷയായ ചടങ്ങില്‍ പബ്ലിക് ഹെല്‍ത്ത് അഡീഷണല്‍ ഡയറക്ടര്‍ ഡോ. മീനാക്ഷി, എന്‍.എച്ച്.എം ജില്ലാ ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. ഹരികുമാര്‍, ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. വസന്തദാസ്, ഡെപ്യൂട്ടി ഡി.എം.ഒമാരായ ഡോ. സി.ആര്‍. ജയശങ്കര്‍, ഡോ. ജെ. മണികണ്ഠന്‍, ജില്ലാ മാസ് മീഡിയ ഓഫീസര്‍ ഇന്‍ ചാര്‍ജ് പി.ജി. ഗീതാമണി എന്നിവര്‍ പങ്കെടുത്തു. പരിപാടിയുടെ ഭാഗമായ ആരോഗ്യ സന്ദേശറാലി അഡീഷണല്‍ പോലീസ് സൂപ്രണ്ട് പി.എ. മുഹമ്മദ് ആരിഫ് ഫഌഗ് ഓഫ് ചെയ്തു.
English summary
Health deapartment's 'Arogya Jagratha 2019' started in Kollam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X