കൊല്ലം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കൊല്ലത്തെ ആശാ വർക്കറുടെ കൊവിഡ് ഉറവിടം കണ്ടെത്താനായില്ല, ആശങ്ക

Google Oneindia Malayalam News

ചാത്തന്നൂര്‍: കൊല്ലത്ത് ആശാ വര്‍ക്കര്‍ക്ക് കൊവിഡ് ബാധിച്ചതിന്റെ ഉറവിടം കണ്ടെത്താനാകാതെ ആരോഗ്യ വകുപ്പ് ആശങ്കയില്‍. ചാത്തന്നൂര്‍ സ്വദേശിനി ആയ ആശാ വര്‍ക്കര്‍ക്കാണ് കൊവിഡ് ബാധിച്ചത്. ഇവര്‍ കൊവിഡ് രോഗികളുമായി നേരിട്ട് സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടിട്ടില്ല എന്നാണ് വ്യക്തമാക്കുന്നത്.

അതേസമയം ഇവര്‍ക്ക് കൊവിഡ് പകരാനുളള ഒരു സാധ്യത കാണുന്നത് ബെംഗളൂരുവില്‍ നിന്നും എത്തിയ ഒരു യുവാവില്‍ നിന്നാണ്. ഒരാഴ്ച മുന്‍പാണ് യുവാവ് നാട്ടില്‍ എത്തിയത്. തെറ്റിക്കുഴിയിലെ വീട്ടില്‍ യുവാവ് നിരീക്ഷണത്തില്‍ ആയിരുന്നു. ബ്ലോക്ക് പഞ്ചായത്ത് അംഗം കൂടിയായ ആശാ വര്‍ക്കര്‍ യുവാവിനെ സന്ദര്‍ശിച്ചിരുന്നു.

ആശാ വര്‍ക്കറുമായി നേരിട്ട് ഇടപഴകിയിട്ടുളള 14 പേരുടെ സാമ്പിള്‍ കൊവിഡ് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ആശാ വര്‍ക്കറെ കൂടാതെ മറ്റ് രണ്ട് ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൊല്ലത്ത് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. കല്ലുവാതുക്കല്‍ ശ്രീരാമപുരം സ്വദേശിയായ അറ്റന്‍ഡര്‍, മുഖത്തല സ്വദേശിയായ നഴ്‌സ് എന്നിവര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. ചാത്തന്നൂര്‍ തന്നെയുളള 9 വയസ്സുകാരനും കൊവിഡ് ബാധിച്ചിരുന്നു.

covid

12 പേര്‍ക്കാണ് ഇന്ന് സംസ്ഥാനത്ത് കോവിഡ് ബാധ സ്ഥിരീകരിച്ചത്. ആരുടെയും പരിശോധനാ ഫലം നെഗറ്റീവായിട്ടില്ല. കണ്ണൂര്‍ 5, മലപ്പുറം 3, പത്തനംതിട്ട, ആലപ്പുഴ, തൃശൂര്‍, പാലക്കാട് ഒന്നുവീതം എന്നിങ്ങനെയാണ് പരിശോധനാ ഫലം പോസിറ്റീവായത്.
ഇന്ന് പോസിറ്റീവായ എല്ലാ കേസുകളും പുറത്തുനിന്ന് വന്നതാണ്. വിദേശത്തുനിന്ന് നാലുപേര്‍. മറ്റു സംസ്ഥാനങ്ങളില്‍നിന്നു വന്ന എട്ടുപേരില്‍ ആറുപേര്‍ മഹാരാഷ്ട്രയില്‍നിന്നാണ്. ഗുജറാത്തില്‍നിന്ന് ഒരാളും തമിഴ്നാട്ടില്‍നിന്ന് ഒരാളുമുണ്ട്.

ഇതുവരെ 642 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. അതില്‍ 142 പേര്‍ ഇപ്പോള്‍ ചികിത്സയിലാണ്. 72,000 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. 71,545 പേര്‍ വീടുകളിലും 455 പേര്‍ ആശുപത്രികളിലുമാണ്. ഇന്നു മാത്രം 119 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുവരെ 46,958 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. 45,527 എണ്ണം രോഗബാധ ഇല്ല എന്നുറപ്പാക്കിയിട്ടുണ്ട്. 33 ഹോട്ട്സ്പോട്ടുകളാണ് ഇപ്പോള്‍ സംസ്ഥാനത്തുള്ളത്.

സിന്ധ്യ ഗ്രൂപ്പിന് മുട്ടൻ പണി, 30 പേരെ ഒറ്റയടിക്ക് തെറിപ്പിച്ച് കോൺഗ്രസ്! ആരെയും വെറുതേ വിടില്ല!സിന്ധ്യ ഗ്രൂപ്പിന് മുട്ടൻ പണി, 30 പേരെ ഒറ്റയടിക്ക് തെറിപ്പിച്ച് കോൺഗ്രസ്! ആരെയും വെറുതേ വിടില്ല!

മധ്യപ്രദേശിൽ കോൺഗ്രസ് നേതാക്കൾ കൂട്ടമായി ബിജെപിയിൽ ചേർന്നു! ചരട് വലിച്ചത് സിന്ധ്യയുടെ വിശ്വസ്തൻ!മധ്യപ്രദേശിൽ കോൺഗ്രസ് നേതാക്കൾ കൂട്ടമായി ബിജെപിയിൽ ചേർന്നു! ചരട് വലിച്ചത് സിന്ധ്യയുടെ വിശ്വസ്തൻ!

English summary
Health Departement trying to find out the source of one Covid positive case in Kollam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X