കൊല്ലം ജില്ലയെ ആശങ്കപ്പെടുത്തി ആശ പ്രവര്‍ത്തകയ്ക്ക് കൊറോണ; ഭീതിയില്‍
കൊല്ലം: കേരളത്തില്‍ ഇന്ന് 14 പേര്‍ക്കാണ് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചത്. മലപ്പുറം ജില്ലയില്‍ 4 പേര്‍ക്കും പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള രണ്ട് പേര്‍ക്കും കൊല്ലം, എറണാകുളം, തൃശൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ നിന്നുള്ള ഓരോരുത്തര്‍ക്കുമാണ് കൊറോണ സ്ഥിരീകരിച്ചത്.
കൊല്ലം ജില്ലയില്‍ രോഗം സ്ഥിരീകരിച്ച വ്യക്തി ആരോഗ്യ പ്രവര്‍ത്തകയാണെന്നത് ജില്ലയെ ഭീതിയിലാഴ്ത്തുകയാണ്. 42 കാരിയായ ഇവര്‍ കൊല്ലം കല്ലുവാതുക്കല്‍ സ്വദേശിനിയാണ്. ബ്ലോക്ക് പഞ്ചായത്ത് അംഗമായ ഇവര്‍ ആശ പ്രവര്‍ത്തകയാണ്.

കൊല്ലം പാരിപ്പള്ളിയിലാണ് ഇവര്‍ ചികിത്സയില്‍ കഴിയുന്നത്. റാന്‍ഡം പരിശോധനയിലാണ് ഇവര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. നേരത്തെ കൊല്ലം ചാത്തന്നൂരില്‍ മുന്ന് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ മൂന്ന് പേരും രോഗമുക്തി നേടിയിട്ടുണ്ട്.
സംസ്ഥാനത്ത് ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ രണ്ട് പേര്‍ വിദേശത്ത് നിന്നെത്തിയവരും 10 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്.
ഇതില്‍ 7 പേര്‍ തമിഴ്നാട്ടില്‍ നിന്നും 3 പേര്‍ മഹാരാഷ്ട്രയില്‍ നിന്നും വന്നതാണ്. എറണാകുളം ജില്ലയിലുള്ളയാള്‍ മാലി ദ്വീപില്‍ നിന്നുംവന്ന ഉത്തര്‍പ്രദേശ് സ്വദേശിയാണ്.
നിലവില്‍ 101 പേരാണ് സംസ്ഥാനത്ത് ചികിത്സയിലുണ്ട്. സംസ്ഥാനത്ത് 497 പേര്‍ക്ക് ഇതുവരേയും രോഗമുക്തി നേടിയിട്ടുണ്ട്. സംസ്ഥാത്ത് ഇന്ന്
എയര്‍പോര്‍ട്ട് വഴി 3467 പേരും സീപോര്‍ട്ട് വഴി 1033 പേരും ചെക്ക് പോസ്റ്റ് വഴി 55,086 പേരും റെയില്‍വേ വഴി 1026 പേരും ഉള്‍പ്പെടെ സംസ്ഥാനത്ത് ആകെ 60,612 പേരാണ് എത്തിയത്.വിവിധ ജില്ലകളിലായി 62,529 പേര്‍ നിരീക്ഷണത്തിലാണ്.
61,855 പേര്‍ വീടുകളിലും 674 പേര്‍ ആശുപത്രികളിലും. 159 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതുവരെ 45,027 വ്യക്തികളുടെ (ഓഗ്മെന്റഡ് സാമ്പിള്‍ ഉള്‍പ്പെടെ) സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ലഭ്യമായ 43,200 സാമ്പിളുകളുടെ പരിശോധനാഫലം നെഗറ്റിവ് ആണ്.
സംസ്ഥാനത്ത് ഇന്ന് വയനാട് ജില്ലയിലെ പനമരം പ്രദേശത്തെ കൂടി ഹോട്ട് സ്പോട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതോടെ നിലവില്‍ 23 ഹോട്ട് സ്പോട്ടുകളാണ് ഉള്ളത്.












Click it and Unblock the Notifications