കൊല്ലം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

നല്ല നടപ്പു നിയമം ഫലപ്രദമായി ഉപയോഗിച്ചാല്‍ മനുഷ്യാവകാശത്തിന്റെ ഉത്തമ മാതൃക; ഏറ്റവും പരിഷ്‌കൃത നിയമമെന്ന് ജില്ല സെഷന്‍സ് ജഡ്ജ് എസ്എച്ച് പഞ്ചാപകേശന്‍

  • By Desk
Google Oneindia Malayalam News

കൊല്ലം: സാമൂഹ്യനീതി വകുപ്പ് മുഖേന നടപ്പിലാക്കി വരുന്ന നേര്‍വഴി പദ്ധതി സംബന്ധിച്ച ശില്‍പശാല നടത്തി. ജില്ലാ പ്രൊബേഷന്‍ ഓഫീസും ജില്ലാനിയമ സേവന അതോറിറ്റിയും സംയുക്തമായി സംഘടിപ്പിച്ച ശില്‍പശാലയുടെ ഉദ്ഘാടനം പ്രിന്‍സിപ്പല്‍ ജില്ല സെഷന്‍സ് ജഡ്ജ് എസ്. എച്ച്. പഞ്ചാപകേശന്‍ നിര്‍വഹിച്ചു.

<strong>കെ മുരളീധരനെ പേരാമ്പ്ര സികെജി കോളെജില്‍ തടഞ്ഞു: കോളേജില്‍ ചേരിതിരിഞ്ഞ് മുദ്രാവാക്യം വിളി!! </strong>കെ മുരളീധരനെ പേരാമ്പ്ര സികെജി കോളെജില്‍ തടഞ്ഞു: കോളേജില്‍ ചേരിതിരിഞ്ഞ് മുദ്രാവാക്യം വിളി!!

ആധുനിക സമൂഹത്തില്‍ ഏറ്റവും പരിഷ്‌കൃത നിയമം എന്നനിലയില്‍ നല്ലനടപ്പ് നിയമത്തെ പോലീസും നീതിന്യായ വ്യവസ്ഥയും കാണണമെന്നും അവിചാരിതമായി കുറ്റകൃത്യത്തില്‍ ചെന്ന് പെടുന്ന വ്യക്തിയെ പുനരധിവസിപ്പിക്കാന്‍ പ്രൊബേഷന്‍ ഓഫീസറുടേയും സാമൂഹ്യനീതി വകുപ്പിന്റേയും സഹായങ്ങള്‍ സ്വീകരിക്കണമെന്നും അദ്ദേഹം സൂചിപ്പിച്ചു. 1958ല്‍ നിലവില്‍വന്ന നല്ല നടപ്പു നിയമം ഫലപ്രദമായി ഉപയോഗിച്ചാല്‍ മനുഷ്യാവകാശത്തിന്റെ ഉത്തമ മാതൃകയായി ഇന്ത്യ മാറുമെന്നും നിയമമേഖലകളിലുള്ളവര്‍ ഇതില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തണമെന്നും അദ്ദേഹം പറഞ്ഞു.

HS Panchapakesan

സിറ്റി പോലീസ് കമ്മീഷണര്‍ പി. കെ. മധു മുഖ്യാതിഥിയായി. ജില്ല നിയമ സേവന അതോറിറ്റി സെക്രട്ടറി ആര്‍. സുധാകാന്ത്, ഡി.സി.ആര്‍.ബി. എ.സി.പി. എം. അനില്‍കുമാര്‍, സ്‌പെഷ്യല്‍ പ്രൊബേഷന്‍ ഓഫീസര്‍ കെ. കെ. സുബൈര്‍, ജില്ല ജയില്‍ വെല്‍ഫയര്‍ ഓഫീസര്‍ ജോര്‍ജ് ചാക്കോ, പ്രൊബേഷന്‍ അസിസ്റ്റന്റ് റോയി ഡേവിഡ് എന്നിവര്‍ സംസാരിച്ചു. ജില്ലാ സാമൂഹ്യനീതി ഒഫീസര്‍ പി. സുധീര്‍ കുമാര്‍ അധ്യക്ഷനായി. ജില്ലാ പ്രൊബേഷന്‍ ഓഫീസര്‍ എന്‍. ഷണ്‍മുഖദാസ്, സി. എസ്. സുരേഷ് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ആദ്യമായി കുറ്റം ചെയ്യുന്നവരെ കുറ്റം തെളിഞ്ഞാലും ജയിലിൽ അടയ്ക്കില്ല. പകരം നല്ല നടപ്പിന് വിടാനാണ് തീരുമാനം. 2016-ൽ സുപ്രീം കോടതി ഇറക്കിയ ഉത്തരവിന്‍റെ അടിസ്ഥാനത്തിൽ ജില്ലാ കോടതികൾക്ക് ഇതുസംബന്ധിച്ച നിർദേശം ഹൈക്കോടതി കൈമാറിയിരുന്നു.

ആദ്യമായി കുറ്റം ചെയ്തയാളെ നല്ല നടപ്പിനായി വിടുന്നത് പ്രൊബേഷൻ ഓഫീസർ നിഷ്കർഷിക്കുന്ന കർശന വ്യവസ്ഥകളോടെയായിരിക്കും. ആ വ്യക്തി വളർന്നുവന്ന സമൂഹത്തിൽ കുടുംബത്തിലുമായി ജീവിക്കാൻ വിടും. കുടുംബാംഗങ്ങളുമായും സമൂഹവുമായി ബന്ധപ്പെടുമ്പോൾ അയാളിലെ കുറ്റവാസന ഇല്ലാതാകുമെന്ന് കണക്കാക്കുന്നു. ഇതിലൂടെ സമൂഹത്തിന് ഉപകാരപ്പെടുന്ന പൌരനായി അയാളെ മാറ്റിയെടുക്കുന്ന സാമൂഹിക ചികിത്സാ സമ്പ്രദായമാണ് നിയമ ഭാഷയിൽ നല്ല നടപ്പ് എന്ന് പറയുന്നത്. ഇക്കാലയളവിൽ ഇയാൾ കോടതിയുടെ മേൽനോട്ടത്തിൽ നിരീക്ഷണത്തിലായിരിക്കും. വ്യവസ്ഥകൾ ലംഘിച്ചാൽ, അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കാനും, ജയിലിൽ അടയ്ക്കണമെന്നുമാണ് വ്യവസ്ഥ.

ആദ്യമായി കുറ്റം ചെയ്ത ഒരാൾ പ്രതിയായുള്ള കുറ്റപത്രം ജില്ലാ ജഡ്ജിയുടെയോ മറ്റ് ക്രിമിനൽ കോടതി ജഡ്ജിയുടെയോ മുന്നിലെത്തുമ്പോഴാണ് നല്ല നടപ്പ് സംബന്ധിച്ച നടപടി തുടങ്ങുന്നത്. പൊലീസിന്‍റെ സഹായത്തോടെ പ്രതിയുടെ സമ്പൂർണവിവരങ്ങൾ ശേഖരിക്കുന്ന കോടതി, കുറ്റം ചെയ്ത സാഹചര്യം വിലയിരുത്തും. എല്ലാ സാഹചര്യവും പരിഗണിച്ചശേഷം കുറ്റം ചെയ്തിട്ടുണ്ടെന്നും, ആദ്യ കുറ്റമായതിനാൽ ശിക്ഷിക്കുന്നില്ലെന്നും കോടതി അറിയിക്കും.

ഉപാധികളോടെ നല്ലനടപ്പിന് വിടുകയാണെന്നും കോടതി ഉത്തരവിടും. ഇതിനൊപ്പം ഭാവിയിൽ ഒരു കുറ്റകൃത്യവും ചെയ്യരുതെന്ന കർശന നിർദേശവും കോടതി നൽകും. വിട്ടയയ്ക്കുന്ന ആളെ കർശനമായി നിരീക്ഷിക്കും. ഏതെങ്കിലും സാഹചര്യത്തിൽ നല്ലനടപ്പ് വ്യവസ്ഥകൾ ലംഘിച്ചാൽ അറസ്റ്റ് ചെയ്തു അതേ കോടതിയിൽ ഹാജരാക്കി ജയിലിലടയ്ക്കമെന്നും ഹൈക്കോടതി നൽകിയ നിർദേശത്തിൽ പറയുന്നു.

English summary
HS Panchapakesan's comments about probation for first crime
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X