കൊല്ലത്ത് യുവതിയെ നഗ്നപൂജയ്ക്ക് ഇരയാക്കാന്‍ ശ്രമം; കൂട്ടുനിന്നത് ഭര്‍ത്താവും ഭര്‍തൃമാതാവും; പരാതി
കൊല്ലം: ചടയമംഗലത്ത് ദുര്‍മന്ത്രവാദിക്കെതിരെ പരാതിയുമായി യുവതി. ദുര്‍മന്ത്രവാദി ജബ്ബാറും സംഘവും ഭര്‍ത്താവുമായി ചേര്‍ന്ന് നഗ്ന പൂജ നടത്തിയെന്നാണ് യുവതിയുടെ പരാതിയില്‍ പറയുന്നത്. ഇവര്‍ ഭര്‍ത്താവിന്റെ സഹായത്തോടെ പീഡിപ്പിച്ചുവെന്നും നഗ്ന പൂജ നടത്താന്‍ ശ്രമിച്ചെന്നും യുവതി പറയുന്നു. ജബ്ബാറും സംഘവും പല സ്ത്രീകളെയും ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നും പീഡനങ്ങള്‍ക്ക് താന്‍ ദൃക്‌സാക്ഷിയാണെന്നും യുവതി പറഞ്ഞു.

ബാധ ഒഴിപ്പിക്കാനെന്ന പേരില്‍ ഭര്‍ത്താവും ഭര്‍തൃമാതാവും ചേര്‍ന്ന് നഗ്ന പൂജയ്ക്ക് ഇരയാക്കാന്‍ ശ്രമിച്ചെന്നാണ് പരാതി. ആറ്റിങ്ങല്‍ സ്വദേശിയുടെ പരാതിയില്‍ ചടയമംഗലം പൊലീസ് രണ്ട് പേരെ കസ്റ്റഡിയില്‍ എടുത്തു. 2016ല്‍ നല്‍കിയ പരാതിയില്‍ കേസെടുക്കാന്‍ വിസമ്മതിച്ച പൊലീസ് ഇലന്തൂരിലെ നരബലിയുടെ പശ്ചാത്തലത്തിലാണ് നിലപാട് മാറ്റിയത്.

അബ്ദുള്‍ ജബ്ബാര്‍ എന്നയാള്‍ തന്നെ നിരന്തരം പീഡിപ്പിക്കുകയായിരുന്നെന്ന് യുവതി പറയുന്നു. അവന് വേണ്ടി വക്കാലത്ത് ഏറ്റെടുത്ത് സംസാരിക്കുന്നത് ഭര്‍ത്താവും ഭര്‍തൃമാതാവും സഹോദരിയുമാണ്. സഹോദരിയാണ് എല്ലാവരെയും കാഴ്ചവയ്ക്കാനായി നിര്‍ബന്ധിക്കുന്നത്. ഒരു സിദ്ദിഖ് എന്ന് പറഞ്ഞയാള്‍ തന്റെ വസ്ത്രം കീറിവലിച്ചിടുണ്ടെന്നും യുവതി മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.

ഈ കാര്യങ്ങളൊക്കെ ഭര്‍ത്താവിനോട് പറയുമ്പോള്‍, അതൊന്നും സാരമില്ല, മന്ത്രവാദത്തിന്റെ ഭാഗമാണെന്ന് പറയുമെന്നും യുവതി പറഞ്ഞു. 2016ല്‍ ആയിരുന്നു ചടയമംഗലം സ്വദേശിയായ യുവാവിനൊപ്പം യുവതിയുടെ വിവാഹം നടക്കുന്നത്. അതിന് ശേഷം മന്ത്രവാദത്തിന് ഇരയാക്കിയെന്നാണ് യുവതി പരാതിയില്‍ പറയുന്നത്.

നഗ്ന പൂജയ്ക്ക് തയ്യാറാകാത്തതിന്റെ പേരില്‍ ഭര്‍ത്താവ് പല തവണ മര്‍ദ്ദിച്ചെന്നും പരാതിയില്‍ പറയുന്നു. മൂന്ന് മാസമാണ് ഇവര്‍ ഭര്‍ത്താവിനൊപ്പം താമസിച്ചത്. അതിന് ശേഷം ഇവര്‍ കുടുംബ കോടതിയില്‍ പരാതി നല്‍കിയിരുന്നു. ഇവരുടെ ദാമ്പത്യ ബന്ധം വേര്‍പെടുത്തുന്നതിനുള്ള കേസ് നടക്കുകയാണ്.

ഇലന്തൂര്‍ നരബലിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തുവന്നപ്പോഴാണ് യുവതി വീണ്ടും ചടയമംഗലം പൊലീസിനെ സമീപിച്ചത്. ഇപ്പോള്‍ ചടയമംഗലം പൊലീസ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് ഭര്‍ത്താവിന്റെ വീട്ടില്‍ പൊലീസ് പരിശോധന നടത്തുന്നുണ്ട്. സംഭവത്തെ തുടര്‍ന്ന് ഭര്‍തൃമാതാവിനെയും സഹോദരനെയും പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

ദുര്‍മന്ത്രവാദികളായ വ്യാജ സന്യാസിമാരെ കസ്റ്റഡിയില്‍ എടുക്കുന്നതിനായുള്ള നീക്കത്തിലാണ് പൊലീസ്. എന്നാല്‍ ഇരുവരും ഒളിവിലാണെന്നാണ് പൊലീസ് നല്‍കുന്ന വിവരം. കേസില്‍ അന്വേഷണം നടത്തിയതിന് ശേഷമാണ് പ്രതികളെ സംബന്ധിച്ചുള്ള വിവരം പൊലീസ് പുറത്തവിടുക.












Click it and Unblock the Notifications