Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊല്ലത്ത് ഭാര്യയും കുഞ്ഞും കായലിൽ ചാടി മരിച്ചതിന് പിന്നാലെ ഭർത്താവും ജീവനൊടുക്കി

കൊല്ലം: കൊല്ലം ജില്ലയിലെ കുണ്ടറയില്‍ കുഞ്ഞിനൊപ്പം കായലില്‍ ചാടി ആത്മഹത്യ ചെയ്ത യുവതിയുടെ ഭര്‍ത്താവും ജീവനൊടുക്കി. കുണ്ടറ വെള്ളിമണ്‍ സ്വദേശിയായ സിജു ആണ് ആത്മഹത്യ ചെയ്തത്. കഴിഞ്ഞ ദിവസം സിജുവിന്റെ ഭാര്യ രാഖി മകനുമൊത്ത് കായലില്‍ ചാടി ജീവനൊടുക്കിയിരുന്നു. മൂന്ന് വയസ്സുളള മകനുമായാണ് രാഖി അഷ്ടമുടിക്കായലില്‍ ചാടി ആത്മഹത്യ ചെയ്തത്. ഇന്ന് രാവിലെയാണ് സിജുവിനെ വീടിനുളളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

സ്വകാര്യ ബസ്സിലെ കണ്ടക്ടര്‍ ആയിരുന്നു സിജു. നാല് വര്‍ഷം മുന്‍പായിരുന്നു രാഖിയുമായുളള സിജുവിന്റെ വിവാഹം. മൂന്ന് വയസ്സുളള ആദി ഇവരുടെ ഏക മകനാണ്. മദ്യപിച്ച് വീട്ടിലെത്തുന്ന സിജു ഭാര്യയെ നിരന്തരം ക്രൂരമായി മര്‍ദ്ദിച്ചിരുന്നു എന്നാണ് പ്രദേശവാസികള്‍ പറയുന്നത്. ഇതേത്തുടര്‍ന്നാണ് രാഖി മകനുമായി ജീവനൊടുക്കിയത് എന്നാണ് കരുതുന്നത്.

kollam

ഞായറാഴ്ച വൈകിട്ടോടെയാണ് രാഖി ആത്മഹത്യ ചെയ്തത്. മകനേയും എടുത്ത് രാഖി കായലിന് അരികിലൂടെ പോകുന്നത് അയല്‍വാസികള്‍ കണ്ടിരുന്നു. ഇവിടെ ചൂണ്ടയിടുകയായിരുന്ന കുട്ടികളും രാഖിയേയും ആദിയേയും കണ്ടിരുന്നതായി പറയുന്നു. രാത്രി വൈകിയും അമ്മയും കുഞ്ഞും വീട്ടില്‍ തിരിച്ചെത്തിയില്ല. ഇതോടെ രാഖിയുടെ അച്ഛന്‍ പരാതിയുമായി പോലീസിനെ സമീപിച്ചു. രാത്രി അടക്കം നടത്തിയ തിരച്ചിലില്‍ ഇവരെ കണ്ടെത്തായിരുന്നില്ല. സിജു അതിനിടെ ഒളിവില്‍ പോയിരുന്നുവെന്ന് പോലീസ് പറയുന്നു.

തിങ്കളാഴ്ച രാവിലെ നടത്തിയ തിരച്ചിലില്‍ ആണ് കായലില്‍ രാഖിയുടെ മൃതദേഹം കണ്ടെത്തിയത്. കുഞ്ഞിന്റെ മൃതദേഹം ഉച്ചയോടെയാണ് കണ്ടെത്തിയത്. പാലക്കടവ് സ്വദേശി യശോധരന്‍ പിളളയുടെ മകളാണ് രാഖി. വിവാഹത്തിന് ശേഷം സിജുവിനൊപ്പം പൂജപ്പുരയിലുളള വാടകവീട്ടില്‍ ആയിരുന്നു താമസിച്ചിരുന്നത്.

Recommended Video

cmsvideo
    clearance certificate is mandatory for people who coming to Kerala | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+