• search
  • Live TV
കൊല്ലം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

സ്നേഹ മതിൽ ലോകത്തിനാകെ മാതൃക; കുപ്രചരണങ്ങളെല്ലാം അപ്രസക്തമാക്കാനും സ്ത്രീകളുടെ കൂട്ടായ്മയക്ക് കഴിയുമെന്ന് തെളിയിക്കനായെന്ന് മേഴ്സിക്കുട്ടിയമ്മ

  • By Desk

കൊല്ലം : ഭരണഘടനാദത്തമായ സ്ത്രീപുരുഷ സമത്വവും മതേതരമൂല്യങ്ങളും ഉയര്‍ത്തിപ്പിടിച്ച് തീര്‍ത്ത സ്‌നേഹമതില്‍ ലോകത്തിനാകെ മാതൃകയാണെന്ന് ഫിഷറീസ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. നവോത്ഥാന മൂല്യങ്ങളും ലിംഗനീതിയും ഉറപ്പാക്കുന്നതിനായി തീര്‍ത്ത വനിതാ മതിലിനോടനുബന്ധിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സുപ്രീംകോടതി വിധി അവസരമാക്കി ആസൂത്രിത കലാപത്തിനും സമൂഹത്തെ ഭിന്നിപ്പിക്കാനുമായി നടത്തിയ നീക്കങ്ങളെ കേരളം എങ്ങനെ ചെറുത്തു തോല്‍പ്പിക്കുമെന്നതിന് തെളിവായി മാറി ലക്ഷങ്ങള്‍ അണിനിരന്ന വനിതാ മതില്‍. എല്ലാ വിഭാഗങ്ങളില്‍ നിന്നുമുള്ളവരുടെ പങ്കാളിത്തമാണ് വിജയമായത്.

ശബരിമല വിഷയത്തിൽ പ്രതികരിച്ച് മോദി; ആചാരവുമായി ബന്ധപ്പെട്ടത്,ഇന്ദു മൽഹോത്രയുടെ കുറിപ്പ് ചർച്ചയാകണം!

ഐക്യത്തിന്റെ സന്ദേശം പകരാനായതിന് പുറമേ കുപ്രചരണങ്ങളെല്ലാം അപ്രസക്തമാക്കാനും സ്ത്രീകളുടെ കൂട്ടായ്മയക്ക് കഴിയുമെന്ന് തെളിയിക്കനായത് ശ്രദ്ധേയ നേട്ടമാണ്. 194 നവോത്ഥാന സംഘടനകളുടെ സാന്നിധ്യമാണ് പരിപാടിയില്‍ കാണാനായത്. മതേതര വിശ്വാസികളെയെല്ലാം ഒന്നിപ്പിക്കാനും കഴിഞ്ഞു. ഇങ്ങനെയൊരു സ്ത്രീമുന്നേറ്റം മുമ്പുണ്ടായിട്ടില്ല. എന്നാല്‍ മതില്‍ രൂപീകരണത്തോടെ ഉത്തരവാദിത്തം തീര്‍ന്നു എന്ന് കരുതരുത്. ഭിന്നിപ്പിക്കാനുള്ള നീക്കങ്ങള്‍ക്കെതിരെ നിതാന്ത ജാഗ്രതപാലിച്ച് സമത്വം ഉറപ്പാക്കാനായി മുന്നോട്ട് പോകണമെന്നും മന്ത്രി പറഞ്ഞു.

കെപ്‌കോ ചെയര്‍പേഴ്‌സന്‍ ജെ. ചിഞ്ചുറാണി അധ്യക്ഷയായി. എം.എല്‍.എമാരായ പി. അയിഷാപോറ്റി, എം. മുകേഷ്, കെ.ബി. ഗണേഷ് കുമാര്‍, മേയര്‍ അഡ്വ. വി. രാജേന്ദ്രബാബു, മുന്‍ മന്ത്രിമാരായ പി.കെ. ഗുരുദാസന്‍, ആര്‍. ബാലകൃഷ്ണപിള്ള, ജില്ലാ കലക്ടര്‍ ഡോ. എസ്. കാര്‍ത്തികേയന്‍, സബ് കലക്ടര്‍ എ. അലക്‌സാണ്ടര്‍, അസിസ്റ്റന്റ് കലക്ടര്‍ എസ്. ഇലക്കിയ, ഡെപ്യൂട്ടി മേയര്‍ വിജയ ഫ്രാന്‍സിസ്, മുന്‍ രാജ്യസഭാംഗം കെ.എന്‍. ബാലഗോപാല്‍, ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് സൂസന്‍ കോടി, സംസ്ഥാന യുവജന കമ്മീഷന്‍ ചെയര്‍പേഴസന്‍ ചിന്താ ജെറോം, വൈലോപ്പിള്ളി സംസ്‌കൃതിഭവന്‍ സെക്രട്ടറി എം.ആര്‍. ജയഗീത, മുന്‍ മേയര്‍മാരായ പ്രസന്ന ഏണസ്റ്റ്, സബിതാബീഗം, രാഷ്ട്രീയകക്ഷി നേതാക്കളായ എസ്. സുദേവന്‍, എന്‍. അനിരുദ്ധന്‍, ഡി.ടി.പി.സി. എക്‌സിക്യൂട്ടീവ് അംഗം എക്‌സ്. ഏണസ്റ്റ,് വിവിധ സംഘടനാ നേതാക്കളായ ആര്‍. ലെറ്റിഷ, എസ്.പി. മഞ്ജു, പി.എസ്. ലീലാമ്മ, വനജാ വിദ്യാധരന്‍, സരളാ രാമചന്ദ്രന്‍, രമാ കരുണാകരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

English summary
J Mercykutty Amma on woman wall in Kollam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more