ചെണ്ടയോടുള്ള അടങ്ങാത്ത കമ്പം...തായമ്പകയിൽ അരങ്ങേറ്റം കുറിക്കാൻ കരുനാഗപ്പള്ളി എംഎൽഎ
കൊല്ലം: നിയമസഭ തെരഞ്ഞെടുപ്പിൽ വിജയശ്രീലാളിതനായി തെരഞ്ഞെടുപ്പ് അങ്കം കൊട്ടിക്കയറിയ കരുനാഗപ്പള്ളി എംഎൽഎ സി.ആർ.മഹേഷ് തായമ്പകയിലും അരങ്ങേറ്റം കുറിക്കുന്നു. ചെണ്ടയോടുള്ള അടങ്ങാത്ത കമ്പമാണ് സി.ആറിനെ തായമ്പക പഠനത്തിലേക്ക് നയിച്ചത്.നവംബർ 26-ന് ഓച്ചിറ പരബ്രഹ്മ ക്ഷേത്രാങ്കണത്തില്‍ കരുനാഗപ്പള്ളിയുടെ സ്വന്തം എംഎൽഎ അരങ്ങേറ്റം കുറിക്കും. പ്രശസ്ത തായമ്പക വിദ്വാൻ കണ്ടല്ലൂർ സദാശിവൻ്റെ കീഴിൽ ആറ് വർഷത്തോളമെടുത്തായിരുന്നു പഠനം പൂർത്തിയാക്കിയത്.

പതികാലത്തില്‍ തുടങ്ങി ഓരോതാളവും പതിയെപ്പതിയെ സി.ആർ. കൊട്ടിക്കയറി. ആദ്യം കരിങ്കല്‍ കഷ്ണങ്ങളിലും പുളിമുട്ടിയിലുമായി മേളത്തിന്റെ ആദ്യാക്ഷരങ്ങള്‍ 'ത കി ട്ട' കുറിച്ചു. ഒരുവര്‍ഷത്തോളം നീണ്ട സാധകം. തുടര്‍ന്ന്, ഗണപതി കൈ, പതികാലം, കൂറ്, ഇടകാലം, ഇടവെട്ടം, ഇടനില, ഇരികിട തുടങ്ങി താളങ്ങള്‍ ഓരോന്നായി കൊട്ടിക്കയറി. പുലര്‍ച്ചെയും രാത്രിയിലുമായിരുന്നു പഠനം.
ഹോട്ട് ലുക്കില്‍ വീണ്ടും ഞെട്ടിച്ച് അനു ഇമ്മാനുവല്‍; ഫോട്ടോഷൂട്ട് പൊളിച്ചെന്ന് ആരാധകര്‍

രാവിലെ അഞ്ചുമണിയോടെ മഹേഷ് ഗുരുവിന്റെ മുന്‍പിലെത്തും. എത്ര തിരക്കിനിടയിലും പരിശീലനം ഒഴിവാക്കിയിരുന്നില്ല. തിരഞ്ഞെടുപ്പ് കാലത്ത് പോലും പഠനം മുടക്കിയിരുന്നില്ല. തെരഞ്ഞെടുപ്പിൻ്റെ തിരക്കുകൾ കഴിഞ്ഞാൽ ഉടൻ രാത്രിയോടെ മഹേഷ് ഗുരുവിൻ്റെ മുന്നിൽ ഓടിയെത്തും. പ്രശസ്ത മേളവിദ്വാന്‍ കണ്ടല്ലൂര്‍ ഉണ്ണിക്കൃഷ്ണന്റെ പുതുപ്പള്ളിയിലെ നേതൃത്വത്തിൽ കണ്ടല്ലൂര്‍ സദാശിവനാണ് തായമ്പകയിൽ എംഎൽഎയുടെ ഗുരു.

നടൻ ജഗന്നാഥവർമ്മ എഴുപത്തിനാലാം വയസ്സിൽ തായമ്പക അഭ്യസിപ്പിക്കുന്നതായുള്ള വാർത്താ സുഹൃത്തുക്കൾ വഴിയാണ് കേട്ടറിഞ്ഞത്. പഴയ മോഹം വീണ്ടും മനസ്സിൽ കടന്നുകൂടിയതോടെ പഠനത്തിൽ അരക്കിട്ടുറപ്പിക്കുകയായിരുന്നു. ഇതിനിടയിൽ പല വിഷമ ഘട്ടങ്ങളും കടന്നു പോയി. എങ്കിലും, അവിടെയൊന്നും പതറാതെ പഠനം മികച്ച രീതിയിൽ പൂർത്തിയാക്കാൻ കഴിഞ്ഞു - സി.ആർ മഹേഷ് പറയുന്നു.

നിലവിൽ ഏതാണ്ട് എല്ലാ താളങ്ങളിലും കൊടുമ്പിരികൊണ്ട് കൊട്ടി കയറാൻ ശ്രമിക്കാറുണ്ട്. അന്തരിച്ച നാടകരചയിതാവും സഹോദരനുമായ സി.ആർ മഹേഷ് നൽകിയ പ്രോത്സാഹനവും തായമ്പകയിൽ പ്രധാനമായിരുന്നു. ഒപ്പം കുടുംബവും കട്ടസപ്പോർട്ടുമായി രംഗത്തുണ്ടായിരുന്നു. അതിലുപരി സുഹൃത്തുക്കളും സഹപ്രവർത്തകരും ബന്ധുക്കളുമൊക്കെ തനിക്ക് മികച്ച പിന്തുണ നൽകി. അങ്ങനെ അരങ്ങേറ്റം കുറിക്കുകയാണ്.-സി.ആർ.മഹേഷ് പറഞ്ഞു.

തായമ്പക ശാസ്ത്രീയമായി പഠിക്കണം എന്നതായിരുന്നു ആഗ്രഹം. നിയമസഭാസമ്മേളനമുള്ളപ്പോൾ പോലും രാത്രി വൈകി വീട്ടിലെത്തി അല്പമെങ്കിലും പഠിച്ച ശേഷമാണ് മറ്റു കാര്യങ്ങളിലേക്ക് നീങ്ങിയിരുന്നത്. കുട്ടിക്കാലത്ത് അമ്മ ലക്ഷ്മിക്കുട്ടിയമ്മ ചെണ്ട അഭ്യസിച്ചിരുന്നു. റേഡിയോനിലയങ്ങളില്‍ മേളവും അവതരിപ്പിച്ചിട്ടുണ്ട്.- എം.എൽ.എയുടെ വാക്കുകൾ ഇങ്ങനെ.

പൊതു പ്രവർത്തനത്തിലും രാഷ്ട്രീയത്തിലും സജീവമായ സി.ആർ.മഹേഷിൻ്റെ തായമ്പകയിലെ അരങ്ങേറ്റം നവംബർ 26-ന് വൈകീട്ട് നാലിന് ഓച്ചിറ പരബ്രഹ്മക്ഷേത്ര ഓഡിറ്റോറിയത്തിൽ നടക്കും. അങ്ങനെ എംഎൽഎയുടെ പേരിനൊപ്പം തായമ്പക കലാകാരൻ എന്നതും ഇനി മുതൽ അടയാളപ്പെടുത്തും.












Click it and Unblock the Notifications