കൊല്ലം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പെണ്‍കുട്ടികളുടെ വിവാഹപ്രായം 21 ആക്കേണ്ടത് അത്യാവശ്യം; കാരണം വ്യക്തമാക്കി കെബി ഗണേഷ് കുമാര്‍

Google Oneindia Malayalam News

കൊല്ലം: പെൺകുട്ടികളുടെ വിവാഹം പ്രായം ഇരുപത്തിയൊന്നാക്കി ഉയർത്തുന്നത് സംബന്ധിച്ചുള്ള തർക്കം ഇപ്പോഴും അവസാനിച്ചിട്ടില്ല. പെൺകുട്ടികളുടെ വിവാഹപ്രായം ഉയർത്തുന്നത് തന്നെയാണ് നല്ലതെന്ന് ഒരുപക്ഷം പറയുമ്പോൾ..പെൺകുട്ടികളുടെ വിവാഹ പ്രായം 18 തന്നെ മതി എന്നാണ് മറ്റ് ചിലർ പറയുന്നത്. ഇപ്പോൾ പെൺകുട്ടികളുടെ വിവാഹപ്രായം സംബന്ധിച്ച് തന്റെ അഭിപ്രായം തുറന്ന് പറഞ്ഞിരിക്കുകയാണ് ​ഗണേഷ് കുമാർ എംഎൽഎ.

പെൺകുട്ടികളുടെ വിവാഹ പ്രായം ഇരുപത്തിയൊന്നാക്കേണ്ടത് അത്യാവശ്യം ആണെന്ന് ഗണേഷ്‌കുമാർ പറയുന്നു. നിലവിലെ സാമൂഹിക സാഹചര്യങ്ങൾ പല പെൺകുട്ടികളുടെയും ഭാവിയെ ബാധിക്കുന്നുണ്ട്. രക്ഷിതാക്കൾ ഈ വിഷയത്തിൽ ശ്രദ്ധ പുലർത്തണമെന്ന് ഗണേഷ് കുമാർ പറഞ്ഞു. വടമൺ എൻഎസ്എസ് കരയോഗത്തിന്റെ പ്രതിഭാസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നതിന് ഇടയിലായിരുന്നു വിവാഹപ്രയാം സംബന്ധിച്ച് എംഎൽഎ പരാമർശം നടത്തിയത്.

GANESH

കരയോഗം നടത്തിയ മത്സര പരീക്ഷകളിൽ വിജയികളായവർക്ക് സമ്മാനവും ചികിത്സ സഹായവിതരണവും അദ്ദേഹം നടത്തി. കരയോഗം പ്രസിഡന്റ് സി രാജ്കുമാർ പരിപാടിയുടെ അധ്യക്ഷത വഹിച്ചു. ഡിവൈഎസ്പി ബൈജുകുമാർ, ആർ രഞ്ജിത്ത് രാജൻ, എസ് വിജയകുമാരി എന്നിവർ ഉദ്ഘാടന ചടങ്ങിൽ സംസാരിച്ചു.

ബിന്ദു സൂപ്പറാ, വിവേകും; ഒന്നിച്ചുപഠിച്ച് പി.എസ്.സി ലിസ്റ്റില്‍ കയറിയ അമ്മയ്ക്കും മകനും പറയാനുള്ളത്ബിന്ദു സൂപ്പറാ, വിവേകും; ഒന്നിച്ചുപഠിച്ച് പി.എസ്.സി ലിസ്റ്റില്‍ കയറിയ അമ്മയ്ക്കും മകനും പറയാനുള്ളത്

പെൺകുട്ടികളുടെ നിയമപരമായ വിവാഹപ്രായം യുവാക്കളുടേതിന് സമാനമായി, 18 ൽ നിന്ന് 21 വയസ്സായി ഉയർത്താനുള്ള പ്രമേയം കേന്ദ്ര മന്ത്രിസഭ 2021 ൽ പാസാക്കിയിരുന്നു. 2020 ലെ സ്വാതന്ത്ര്യദിന പ്രസംഗത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി വിവാഹപ്രായം ഉയർത്തുന്ന കാര്യം പ്രഖ്യാപിച്ചത്. അതിനു ഒരു വർഷത്തിനു ശേഷമായിരുന്നു തീരുമാനം.

ദൈവം നിങ്ങളെ സൃഷ്ടിച്ചത് എത്ര മനോഹരമായാണ്..ആരാധകര്‍ അലിഞ്ഞുപോയ അപര്‍ണ മള്‍ബറിയുടെ ചിത്രങ്ങള്‍ കാണാം.

മന്ത്രിസഭ അംഗീകരിച്ചതിനെ തുടർന്ന്, 2006ലെ ശൈശവ വിവാഹ നിരോധന നിയമത്തിൽ സർക്കാർ ഭേദഗതി കൊണ്ടുവരുമെന്നും തത്ഫലമായി പ്രത്യേക വിവാഹ നിയമത്തിലും 1955ലെ ഹിന്ദു വിവാഹ നിയമം പോലുള്ള വ്യക്തിനിയമങ്ങളിലും ഭേദഗതി കൊണ്ടുവരുമെന്നുമായിരുന്നു റിപ്പോർട്ട്.

സൗജന്യ ലഹരി, ലൈംഗിക പീഡനം: കണ്ണൂരില്‍ 14 -കാരനെതിരെ പെണ്‍കുട്ടിയുടെ വെളിപ്പെടുത്തല്‍, 11പേർ ഇരകള്‍സൗജന്യ ലഹരി, ലൈംഗിക പീഡനം: കണ്ണൂരില്‍ 14 -കാരനെതിരെ പെണ്‍കുട്ടിയുടെ വെളിപ്പെടുത്തല്‍, 11പേർ ഇരകള്‍

Recommended Video

cmsvideo
മങ്കിപോക്‌സിന് വാക്‌സിനുണ്ടാകുമോ? പ്രതികരണവുമായി സെറം ഇന്‍സ്റ്റിറ്റ്യൂട്ട് |*India

''മാതൃത്വത്തിന്റെ പ്രായം, മാതൃമരണ നിരക്ക് കുറയ്ക്കുന്നതിന്റെ ആവശ്യകതകൾ, പോഷകാഹാരം മെച്ചപ്പെടുത്തൽ എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങൾ'' തുടങ്ങിയവ പരിശോധിക്കുന്നതിനായി രൂപീകരിച്ച ജയ ജെയ്റ്റ്ലിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര ടാസ്‌ക് ഫോഴ്സ് 2020 ഡിസംബറിൽ നിതി ആയോഗിന് സമർപ്പിച്ച ശുപാർശകളുടെ അടിസ്ഥാനത്തിലാണ് മന്ത്രിസഭാ തീരുമാനം. കേന്ദ്രത്തിന്റെ തീരുമാനം വന്നതിന് പിന്നാലെ വിമർശിച്ചും തീരുമാനത്തെ പിന്തുണച്ചും ആളുകൾ രംഗത്തുവന്നിരുന്നു.

English summary
KB Ganesh Kumar said that it is necessary to raise the marriageable age of girls from 18 to 21.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X