മുകേഷും ഗണേഷും മാത്രമല്ല, കൊല്ലത്ത് നിന്ന് ഒരു സിനിമാക്കാരൻ കൂടി, പുനലൂരിൽ എംഎ നിഷാദിന് സാധ്യത
കൊല്ലം: ഇടത് കോട്ടയായ കൊല്ലം ഇക്കുറിയും തൂത്തുവാരാമെന്ന് ആത്മവിശ്വാസത്തിലാണ് ഇടത് മുന്നണി. ഇക്കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിലും കൊല്ലത്ത് ഇടതുപക്ഷം ആധിപത്യം ഉറപ്പിച്ചിരുന്നു.
നിലവില്‍ രണ്ട് സിനിമാ താരങ്ങളാണ് കൊല്ലത്ത് ഇടത് ജനപ്രതിനിധികളായുളളത്. ഈ നിയമസഭാ തിരഞ്ഞെടുപ്പില്‍ അത് മൂന്നായേക്കും. സംവിധായകന് എംഎ നിഷാദ് കൊല്ലത്ത് നിന്ന് ഇടത് സ്ഥാനാര്‍ത്ഥി ആയേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. വിവരങ്ങൾ ഇങ്ങനെ..

മുകേഷും ഗണേഷ് കുമാറും
സിപിഎമ്മില്‍ നിന്ന് മത്സരിച്ച നടന് മുകേഷും കേരള കോണ്‍ഗ്രസ് ബി നേതാവ് ഗണേഷ് കുമാറും ആണ് കൊല്ലം ജില്ലയില്‍ നിന്നുളള സിനിമാ താരങ്ങളായ ജനപ്രതിനിധികള്‍. മുകേഷ് കൊല്ലം മണ്ഡലത്തില്‍ നിന്നും ഗണേഷ് കുമാര്‍ പത്തനാപുരം മണ്ഡലത്തില്‍ നിന്നുമാണ് മത്സരിച്ച് ജയിച്ചത്. ഇത്തവണയും മുകേഷും ഗണേഷ് കുമാറും മത്സര രംഗത്തുണ്ടാവാനാണ് സാധ്യത.

സജീവ സിപിഐ പ്രവര്ത്തകന്
ഈ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ സിപിഐയും സിനിമാ രംഗത്ത് നിന്നൊരു സ്ഥാനാര്‍ത്ഥിയെ പരീക്ഷിച്ചേക്കും. സിനിമാ സംവിധായകനായ എംഎ നിഷാദ് സജീവ സിപിഐ പ്രവര്ത്തകന് കൂടിയാണ്. എട്ട് വര്‍ഷത്തോളമായി കൊല്ലത്ത് ഇടതുപക്ഷ രാഷ്ട്രീയത്തോട് ചേര്‍ന്ന് നില്ക്കുന്ന നിഷാദ് വിവിധ വിഷയങ്ങളില്‍ തുറന്ന് അഭിപ്രായം രേഖപ്പെടുത്തുന്ന സിനിമാ പ്രവര്ത്തകന് കൂടിയാണ്.

കെ രാജുവിന് പകരം
സിപിഐയുടെ സിറ്റിംഗ് സീറ്റായ പുനലൂരില്‍ നിന്നാണ് എംഎ നിഷാദിന്റെ പേര് പറഞ്ഞ് കേള്‍ക്കുന്നത്. വനംവകുപ്പ് മന്ത്രി കെ രാജുവിന്റെ മണ്ഡലമാണ് പുനലൂര്‍. മൂന്ന് തവണ പുനലൂരില്‍ നിന്ന് കെ രാജു മത്സരിച്ച് ജയിച്ചിട്ടുളളതാണ്. മൂന്ന് തവണ മത്സരിച്ചവര്‍ക്ക് ഇത്തവണ സീറ്റ് നല്‍കേണ്ടതില്ല എന്നാണ് സിപിഐ സംസ്ഥാന കൗണ്‍സില്‍ തീരുമാനം.

ഇത്തവണ പുതുമുഖങ്ങള്‍ വരട്ടെ
സിപിഐ മന്ത്രിമാരില്‍ പി തിലോത്തമന് ഒഴികെ മറ്റുളളവരാരും ഇത്തവണ മത്സര രംഗത്തുണ്ടാകാന്‍ സാധ്യത ഇല്ല. പുനലൂരില്‍ ഇത്തവണ പുതുമുഖങ്ങള്‍ വരട്ടെ എന്നാണ് കെ രാജു പ്രതികരിച്ചിരിക്കുന്നത്. ഇതോടെ അദ്ദേഹം ഇക്കുറി പുനലൂരില്‍ നിന്ന് നിയമസഭയിലേക്ക് മത്സരത്തിന് ഉണ്ടായേക്കില്ലെന്ന് ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്.

സജീവമായി ചര്‍ച്ചകള്‍
പുനലൂരില്‍ സജീവമായ എംഎ നിഷാദിന് മണ്ഡലത്തില്‍ രാഷ്ട്രീയത്തിനപ്പുറത്തുളള ബന്ധങ്ങളുണ്ട് എന്നതാണ് അദ്ദേഹത്തെ ഇത്തവണ സ്ഥാനാര്‍ത്ഥിയാക്കുന്നതിനെ കുറിച്ച് സിപിഐ ആലോചിക്കാനുളള കാരണം. സിപിഐയില്‍ ഇത് സംബന്ധിച്ച് സജീവമായി ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. എന്നാല്‍ ഇതേക്കുറിച്ച് പ്രതികരിക്കാന്‍ നിഷാദ് തയ്യാറായിട്ടില്ല.

ആര് മത്സരിച്ചാലും വിജയം ഉറപ്പ്
പുനലൂരില്‍ മത്സരിക്കുന്നത് സംബന്ധിച്ച് തനിക്കൊന്നും അറിയില്ല എന്നാണ് എംഎ നിഷാദ് പ്രതികരിച്ചിരിക്കുന്നത്. ആര് മത്സരിച്ചാലും പുനലൂരില്‍ ഇടതുപക്ഷത്തിന് വിജയം ഉറപ്പാണെന്നാണ് നിഷാദ് പറയുന്നത്. പുനലൂരില്‍ കെ രാജു 2016ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 33582 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ജയിച്ചത്. കെ രാജുവിന് 82146 വോട്ട് ലഭിച്ചു.

കൊല്ലം തൂത്തുവാരി
മുസ്ലീം ലീഗിന്റെ എ യൂനസ് കുഞ്ഞായിരുന്നു പുനലൂരില്‍ കെ രാജുവിന് എതിരാളി. യൂനസ് കുഞ്ഞിന് 48554 വോട്ട് ലഭിച്ചു. പുനലൂര്‍ സീറ്റ് ഇത്തവണ ലീഗിന് വേണമെന്നില്ല. അതേസമയം പുനലൂരില്‍ നിന്ന് ജസ്റ്റിസ് കെമാല്‍ പാഷയെ മത്സരിപ്പിക്കാന്‍ യുഡിഎഫ് ആലോചിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. കൊല്ലത്തെ 11 നിയമസഭാ സീറ്റുകളില്‍ പതിനൊന്നും നേടിയാണ് കഴിഞ്ഞ വട്ടം എല്‍ഡിഎഫ് തൂത്തുവാരിയത്.
ബംഗാളിൽ ഇടതുപക്ഷത്തിന്റെയും കോൺഗ്രസിന്റെയും 12 മണിക്കൂർ ബന്ദ്- ചിത്രങ്ങൾ
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications