കൊല്ലം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മുകേഷും ഗണേഷും മാത്രമല്ല, കൊല്ലത്ത് നിന്ന് ഒരു സിനിമാക്കാരൻ കൂടി, പുനലൂരിൽ എംഎ നിഷാദിന് സാധ്യത

Google Oneindia Malayalam News

കൊല്ലം: ഇടത് കോട്ടയായ കൊല്ലം ഇക്കുറിയും തൂത്തുവാരാമെന്ന് ആത്മവിശ്വാസത്തിലാണ് ഇടത് മുന്നണി. ഇക്കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിലും കൊല്ലത്ത് ഇടതുപക്ഷം ആധിപത്യം ഉറപ്പിച്ചിരുന്നു.

നിലവില്‍ രണ്ട് സിനിമാ താരങ്ങളാണ് കൊല്ലത്ത് ഇടത് ജനപ്രതിനിധികളായുളളത്. ഈ നിയമസഭാ തിരഞ്ഞെടുപ്പില്‍ അത് മൂന്നായേക്കും. സംവിധായകന്‍ എംഎ നിഷാദ് കൊല്ലത്ത് നിന്ന് ഇടത് സ്ഥാനാര്‍ത്ഥി ആയേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. വിവരങ്ങൾ ഇങ്ങനെ..

മുകേഷും ഗണേഷ് കുമാറും

മുകേഷും ഗണേഷ് കുമാറും

സിപിഎമ്മില്‍ നിന്ന് മത്സരിച്ച നടന്‍ മുകേഷും കേരള കോണ്‍ഗ്രസ് ബി നേതാവ് ഗണേഷ് കുമാറും ആണ് കൊല്ലം ജില്ലയില്‍ നിന്നുളള സിനിമാ താരങ്ങളായ ജനപ്രതിനിധികള്‍. മുകേഷ് കൊല്ലം മണ്ഡലത്തില്‍ നിന്നും ഗണേഷ് കുമാര്‍ പത്തനാപുരം മണ്ഡലത്തില്‍ നിന്നുമാണ് മത്സരിച്ച് ജയിച്ചത്. ഇത്തവണയും മുകേഷും ഗണേഷ് കുമാറും മത്സര രംഗത്തുണ്ടാവാനാണ് സാധ്യത.

സജീവ സിപിഐ പ്രവര്‍ത്തകന്‍

സജീവ സിപിഐ പ്രവര്‍ത്തകന്‍

ഈ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ സിപിഐയും സിനിമാ രംഗത്ത് നിന്നൊരു സ്ഥാനാര്‍ത്ഥിയെ പരീക്ഷിച്ചേക്കും. സിനിമാ സംവിധായകനായ എംഎ നിഷാദ് സജീവ സിപിഐ പ്രവര്‍ത്തകന്‍ കൂടിയാണ്. എട്ട് വര്‍ഷത്തോളമായി കൊല്ലത്ത് ഇടതുപക്ഷ രാഷ്ട്രീയത്തോട് ചേര്‍ന്ന് നില്‍ക്കുന്ന നിഷാദ് വിവിധ വിഷയങ്ങളില്‍ തുറന്ന് അഭിപ്രായം രേഖപ്പെടുത്തുന്ന സിനിമാ പ്രവര്‍ത്തകന്‍ കൂടിയാണ്.

കെ രാജുവിന് പകരം

കെ രാജുവിന് പകരം

സിപിഐയുടെ സിറ്റിംഗ് സീറ്റായ പുനലൂരില്‍ നിന്നാണ് എംഎ നിഷാദിന്റെ പേര് പറഞ്ഞ് കേള്‍ക്കുന്നത്. വനംവകുപ്പ് മന്ത്രി കെ രാജുവിന്റെ മണ്ഡലമാണ് പുനലൂര്‍. മൂന്ന് തവണ പുനലൂരില്‍ നിന്ന് കെ രാജു മത്സരിച്ച് ജയിച്ചിട്ടുളളതാണ്. മൂന്ന് തവണ മത്സരിച്ചവര്‍ക്ക് ഇത്തവണ സീറ്റ് നല്‍കേണ്ടതില്ല എന്നാണ് സിപിഐ സംസ്ഥാന കൗണ്‍സില്‍ തീരുമാനം.

ഇത്തവണ പുതുമുഖങ്ങള്‍ വരട്ടെ

ഇത്തവണ പുതുമുഖങ്ങള്‍ വരട്ടെ

സിപിഐ മന്ത്രിമാരില്‍ പി തിലോത്തമന്‍ ഒഴികെ മറ്റുളളവരാരും ഇത്തവണ മത്സര രംഗത്തുണ്ടാകാന്‍ സാധ്യത ഇല്ല. പുനലൂരില്‍ ഇത്തവണ പുതുമുഖങ്ങള്‍ വരട്ടെ എന്നാണ് കെ രാജു പ്രതികരിച്ചിരിക്കുന്നത്. ഇതോടെ അദ്ദേഹം ഇക്കുറി പുനലൂരില്‍ നിന്ന് നിയമസഭയിലേക്ക് മത്സരത്തിന് ഉണ്ടായേക്കില്ലെന്ന് ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്.

സജീവമായി ചര്‍ച്ചകള്‍

സജീവമായി ചര്‍ച്ചകള്‍

പുനലൂരില്‍ സജീവമായ എംഎ നിഷാദിന് മണ്ഡലത്തില്‍ രാഷ്ട്രീയത്തിനപ്പുറത്തുളള ബന്ധങ്ങളുണ്ട് എന്നതാണ് അദ്ദേഹത്തെ ഇത്തവണ സ്ഥാനാര്‍ത്ഥിയാക്കുന്നതിനെ കുറിച്ച് സിപിഐ ആലോചിക്കാനുളള കാരണം. സിപിഐയില്‍ ഇത് സംബന്ധിച്ച് സജീവമായി ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. എന്നാല്‍ ഇതേക്കുറിച്ച് പ്രതികരിക്കാന്‍ നിഷാദ് തയ്യാറായിട്ടില്ല.

ആര് മത്സരിച്ചാലും വിജയം ഉറപ്പ്

ആര് മത്സരിച്ചാലും വിജയം ഉറപ്പ്

പുനലൂരില്‍ മത്സരിക്കുന്നത് സംബന്ധിച്ച് തനിക്കൊന്നും അറിയില്ല എന്നാണ് എംഎ നിഷാദ് പ്രതികരിച്ചിരിക്കുന്നത്. ആര് മത്സരിച്ചാലും പുനലൂരില്‍ ഇടതുപക്ഷത്തിന് വിജയം ഉറപ്പാണെന്നാണ് നിഷാദ് പറയുന്നത്. പുനലൂരില്‍ കെ രാജു 2016ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 33582 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ജയിച്ചത്. കെ രാജുവിന് 82146 വോട്ട് ലഭിച്ചു.

കൊല്ലം തൂത്തുവാരി

കൊല്ലം തൂത്തുവാരി

മുസ്ലീം ലീഗിന്റെ എ യൂനസ് കുഞ്ഞായിരുന്നു പുനലൂരില്‍ കെ രാജുവിന് എതിരാളി. യൂനസ് കുഞ്ഞിന് 48554 വോട്ട് ലഭിച്ചു. പുനലൂര്‍ സീറ്റ് ഇത്തവണ ലീഗിന് വേണമെന്നില്ല. അതേസമയം പുനലൂരില്‍ നിന്ന് ജസ്റ്റിസ് കെമാല്‍ പാഷയെ മത്സരിപ്പിക്കാന്‍ യുഡിഎഫ് ആലോചിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. കൊല്ലത്തെ 11 നിയമസഭാ സീറ്റുകളില്‍ പതിനൊന്നും നേടിയാണ് കഴിഞ്ഞ വട്ടം എല്‍ഡിഎഫ് തൂത്തുവാരിയത്.

ബംഗാളിൽ ഇടതുപക്ഷത്തിന്റെയും കോൺഗ്രസിന്റെയും 12 മണിക്കൂർ ബന്ദ്- ചിത്രങ്ങൾ

English summary
Kerala Assembly Election 20201: CPI is considering Director MA Nishad in Punalur seat
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X