കൊല്ലം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കൊല്ലത്തെ ലീഗിന്‍റെ മോഹങ്ങള്‍ക്ക് എഎ അസീസിന്‍റെ ചെക്ക്; ഇരവിപുരം മണ്ഡലം ആര്‍ക്കും വിട്ടുകൊടുക്കില്ല

Google Oneindia Malayalam News

കൊല്ലം: കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ തിരിച്ചടി നേരിട്ട രാഷ്ട്രീയ പാര്‍ട്ടികളിലൊന്നായിരുന്നു ആര്‍എസ്പി. യുഡിഎഫിന്‍റെ ഭാഗമായി അഞ്ച് സീറ്റില്‍ മത്സരിച്ച ആര്‍എസ്പി അഞ്ചിടത്തും ദയനീയമായി പരാജപ്പെട്ടു. ഇതോടെ ആര്‍എസ്പി അംഗങ്ങള്‍ ഇല്ലാത്ത നിയമസഭയായി പതിനാലാം സഭ മാറി. സംസ്ഥാന മറ്റൊരു നിയമസഭ തിരഞ്ഞെടുപ്പിലേക്ക് പോവുമ്പോള്‍ യുഡിഎഫില്‍ നിന്നും കൂടുതല്‍ സീറ്റുകള്‍ ചോദിച്ച് വാങ്ങിച്ചും നിലവിലെ സീറ്റുകളില്‍ ചിലത് വെച്ച് മാറിയും മികച്ച പ്രകടനം കാഴ്ചവെക്കാനാണ് ആര്‍എസ്പിയുടെ നീക്കം.

ചവറയും ഇരവിപുരവും

ചവറയും ഇരവിപുരവും

കൊല്ലത്തെ കുന്നത്തൂര്‍, ചവറ, ഇരവിപുരം മണ്‍ലങ്ങളിലും തൃശൂര്‍ ജില്ലയിലെ കയ്പമംഗലവും തിരുവനന്തപുരത്ത് അറ്റിങ്ങലിലുമായിരുന്നു ആര്‍എസ്പി മത്സരിച്ചത്. എല്ലായിടത്തും പരാജയപ്പെട്ടെങ്കിലും കേരള കോണ്‍ഗ്രസ് എമ്മും എല്‍ജെഡിയും മുന്നണി വിട്ട് പോയതിലൂടെ അവശേഷിച്ച സീറ്റുകള്‍ ഉയര്‍ത്തിക്കാട്ടി അഞ്ചിന് പുറമെ രണ്ട് സീറ്റുകള്‍ കൂടി ഇത്തവണ അധികമായി വേണമെന്നാണ് ആര്‍എസ്പി അവകാശപ്പെടുന്നത്.

കൊല്ലവും അമ്പലപ്പുഴയും

കൊല്ലവും അമ്പലപ്പുഴയും

കൊല്ലവും അമ്പലപ്പുഴയുമാണ് ആര്‍എസ്പി അധികമായി ചോദിക്കുന്ന സീറ്റുകള്‍. ഇരവിപുരവും ആറ്റിങ്ങലും ഉള്‍പ്പടേയുള്ള ചില സീറ്റുകള്‍ വെച്ച് മാറാമെന്ന നിര്‍ദേശവും ആര്‍എസ്പി മുന്നോട്ട് വെച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. കൊല്ലം തങ്ങള്‍ക്ക് തന്നാല്‍ കയ്പമംഗലം, ആറ്റിങ്ങൽ സീറ്റുകളിൽ ഏതെങ്കിലുമൊന്ന് കോൺഗ്രസുമായി വച്ചു മാറമെന്നായിരുന്നു ആര്‍എസ്പിയുടെ നിലപാട്.

ഇരവിപുരം മണ്ഡലം

ഇരവിപുരം മണ്ഡലം

പതിറ്റാണ്ടുകളായി ആര്‍എസ്പിയെ വിജയിപ്പിച്ച സീറ്റാണ് ഇരവിപുരമെങ്കിലും ഇത്തവണ സീറ്റ് വേണ്ടെന്ന നിലപാട് പാര്‍ട്ടിയിലെ ഒരു വിഭാഗം എടുത്തിരുന്നു. ഇതോടെ ഇരവിപുരം സീറ്റിനായി മുസ്ലിം ലീഗ് ശക്തമായി രംഗത്ത് വന്നു. കൊല്ലത്ത് മുമ്പ് മുസ്ലിം ലീഗ് മത്സരിച്ച വിജയിച്ചിട്ടുള്ള സീറ്റാണ് ഇരവിപുരം. 1991 ല്‍ പികെകെ ബാവയായിരുന്നു ഇരവിപുരത്ത് നിന്നും വിജയിച്ച് ലീഗ് പ്രതിനിധി.

സീറ്റ് വിട്ടുകൊടുക്കില്ല

സീറ്റ് വിട്ടുകൊടുക്കില്ല


എന്നാല്‍ ഇരവിപുരം മണ്ഡലം വിട്ടുകൊടുത്തുള്ള ഒരു പരീക്ഷണത്തിനും ആര്‍എസ്പി തയ്യാറല്ലെന്നാണ് മുന്‍ എംഎല്‍എയും ആര്‍എസ്പി ഭാരവാഹിയുമായ എഎ അസീസ് വ്യക്തമാക്കുന്നത്. താന്‍ തന്നെയാവും മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയെന്ന സൂചനയും അദ്ദേഹം നല്‍കുന്നു. തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് മണ്ഡലത്തില്‍ കൂടുതല്‍ പ്രവര്‍ത്തനം സജീവമാക്കുകയാണ് എഎ അസീസ്.

ലീഗ് ചോദിച്ചിട്ടില്ല

ലീഗ് ചോദിച്ചിട്ടില്ല

ഇരവിപുരം സീറ്റ് വെച്ച് മാറുന്ന പ്രശ്നമില്ല. സീറ്റിന് വേണ്ടി ലീഗ് ആവശ്യപ്പെട്ടിട്ടില്ല. അധികമായി ആവശ്യപ്പെട്ട സീറ്റുകള്‍ ലഭിക്കുമെന്നാണ് പ്രതീക്ഷ. കൊല്ലം ജില്ലയില്‍ കുണ്ടറയോ കൊല്ലമോ ലഭിക്കും. മറ്റൊന്ന് പത്തനംതിട്ടയില്‍ റാന്നി ആയിരിക്കും. പാര്‍ട്ടി തീരുമാനിച്ചാല്‍ താന്‍ തന്നെ ഇരവിപുരത്ത് മത്സരിക്കും. വേണ്ട എന്നാണ് തീരുമാനമെങ്കില്‍ അത് അനുസരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇടതുമുന്നണിയിലേക്ക് പോവുമോ

ഇടതുമുന്നണിയിലേക്ക് പോവുമോ

സംസ്ഥാന സെക്രട്ടറിയുടെ നേതൃത്വത്തില്‍ ഒരു വിഭാഗം ഇടതുമുന്നണിയിലേക്ക് പോകുമെന്ന പ്രചാരണവും അദ്ദേഹം നിഷേധിച്ചു. ആര്‍എസ്പി ലെനിനിസ്റ്റ് നേതാവും കുന്നത്തൂര്‍ എംഎല്‍എയുമായ കോവൂര്‍ കുഞ്ഞുമോന്‍ നേരത്തെ എഎ അസീസിനെ എല്‍ഡിഎഫിലേക്ക് സ്വാഗതം ചെയ്ത് രംഗത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് ആര്‍എസിപിയിലെ ഒരു വിഭാഗം ഇടതുമുന്നണിയിലേക്ക് മടങ്ങുന്നുവെന്ന അഭ്യൂഹം ശക്തിപ്പെടാന്‍ തുടങ്ങിയത്.

ആര്‍എസ്പിയുടെ വിജയം

ആര്‍എസ്പിയുടെ വിജയം

1970 മുതല്‍ ആര്‍എസ്പി നേതാക്കള്‍ വിജയിച്ച് വരുന്ന മണ്ഡലമാണ് ഇരവിപുരം. 1970 മുതല്‍ 1982 വരെ ആര്‍എസ് ഉണ്ണിയായിരുന്നു വിജയി. 1987 ലെ തിരഞ്ഞെടുപ്പില്‍ വിപി രാമകൃഷ്ണ പിള്ളയും വിജയിച്ചു. എന്നാല്‍ 1991 ലെ തിരഞ്ഞെടുപ്പില്‍ സീറ്റ് ആര്‍എസ്പിക്ക് നഷ്ടമായി. തൊട്ടടുത്ത തിരഞ്ഞെടുപ്പില്‍ വിപി രാമകൃഷ്ണനിലൂടെ തന്നെ സീറ്റ് തിരികെ പിടിക്കാന്‍ ആര്‍എസ്പിക്ക് കഴിഞ്ഞു.

എഎ അസീസിന്‍റെ മണ്ഡലം

എഎ അസീസിന്‍റെ മണ്ഡലം

2001 മുതല്‍ 2011 വരെ എഎ അസീസായിരുന്നു കൊല്ലത്തെ ജനപ്രതിനിധി. എന്നാല്‍ കഴിഞ്ഞ തവണ സിപിഎം ഏരിയ സെക്രട്ടറിയായിരുന്ന എം നൗഷാദിനോട് 28000 വോട്ടിനായിരുന്നു എഎ അസീസ് പരാജയപ്പെട്ടത്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ എന്‍കെ പ്രേമചന്ദ്രന്‍ മണ്ഡലത്തില്‍ മുന്നില്‍ എത്തിയെങ്കിലും തദ്ദേശ തിരഞ്ഞെടുപ്പില്‍ പതിനായിരത്തിലേറെ വോട്ടിന്‍റെ ലീഡായിരുന്നു എല്‍ഡിഎഫിന് ലഭിച്ചത്.

ഒരു വിഭാഗത്തിന്‍റെ നീക്കം

ഒരു വിഭാഗത്തിന്‍റെ നീക്കം

ഇതോടെയാണ് മണ്ഡലം പിടിക്കാന്‍ കഴിയില്ലെന്നും സീറ്റ് കോണ്‍ഗ്രസിനോ ലീഗിനോ കൊടുത്ത് മറ്റേതെങ്കിലും മണ്ഡലം ഏറ്റെടുക്കാന്‍ ആര്‍എസ്പിയിലെ ഒരു വിഭാഗം തയ്യാറായത്. എന്നാല്‍ ഇരിവിപുരത്ത് തന്നെ വിജയ സാധ്യത ഉണ്ടെന്ന വിലയിരുത്തലാണ് എഎ അസീസിന് ഉള്ളത്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് സീറ്റ് ആര്‍ക്കും വിട്ട് നല്‍കില്ലെന്ന് അസീസ് വ്യക്തമാക്കിയത്.

ബാബു ദിവാകരന്‍റെ പേരും

ബാബു ദിവാകരന്‍റെ പേരും


ഇരവിപുരത്തിന് പകരം കൊല്ലം സീറ്റ് ലഭിച്ചാൽ മുൻ മന്ത്രിയും പാർട്ടി കേന്ദ്ര സെക്രട്ടറിയേറ്റ് അംഗവുമായ ബാബു ദിവാകരനെ പരിഗണിക്കാനായിരുന്നു ആര്‍എസ്പിയുടെ ആലോചന. ഇരവിപുരത്തേക്കും ബാബു ദിവാകരന്‍റെ പേര് പരിഗണിക്കുന്നുണ്ട്. ഇതോടെ സീറ്റിന്‍റെ കാര്യത്തില്‍ പാര്‍ട്ടിയില്‍ തന്നെ അഭിപ്രായ വ്യത്യാസങ്ങള്‍ ഉയര്‍ന്ന് വരുന്നതായാണ് സൂചന.

പാർലമെന്റ് ബജറ്റ് സമ്മേളനം- ചിത്രങ്ങൾ കാണാം

Recommended Video

cmsvideo
സംവരണ സീറ്റില്‍ സെലിബ്രിറ്റി വേണ്ടെന്ന് ദളിത് കോണ്‍ഗ്രസ് | Oneindia Malayalam

English summary
kerala assembly election 2021; A A Aziz says Eravipuram constituency will not be handed over to anyone
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X