• search
 • Live TV
കൊല്ലം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

ബിജെപി അംഗത്വമെടുത്തത് തെറ്റായിപ്പോയി; ഇത്തവണ ഇടത് സ്ഥാനാര്‍ത്ഥിയാവാന്‍ ആഗ്രഹവുമായി കൊല്ലം തുളസി

കൊല്ലം: നിയമസഭ തിരഞ്ഞെടുപ്പ് അടുക്കാറായതോടെ സിനിമാ മേഖലയില്‍ നിന്നും കൂടുതല്‍ പേര്‍ രാഷ്ട്രീയ നിലപാടുകള്‍ പ്രഖ്യാപിച്ച് രംഗത്ത് വന്നിരിക്കുകയാണ്. നടന്‍ കൃഷ്ണകുമാര്‍ ബിജെപിയില്‍ എത്തിയപ്പോള്‍ രമേശ് പിഷാരടി, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, ഇടവേള ബാബു എന്നിവര്‍ കോണ്‍ഗ്രസിലേക്കും എത്തി. വരും ദിവസങ്ങളില്‍ സിപിഎം ഉള്‍പ്പടേയുള്ള എല്ലാ പ്രമുഖ കക്ഷികളിലേക്കും കൂടുതല്‍ നേതാക്കള്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ ഇതിനിടയിലാണ് ഒരു താരം താന്‍ നേരത്തെ സ്വീകരിച്ച രാഷ്ട്രീയ നിലപാട് തെറ്റായി പോയി എന്ന് തുറന്ന് പറഞ്ഞ് രംഗത്ത് എത്തിയിരിക്കുന്നത്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിയില്‍ ചേര്‍ന്ന കൊല്ലം തുളസിയാണ് ഇത്തരമൊരു നിലപാട് സ്വീകരിച്ചിരിക്കുന്നത്.

കൊവിഡ് വാക്സിനേഷൻ വേഗത്തിൽ- ചിത്രങ്ങൾ കാണാം

കൊല്ലം തുളസി പറയുന്നു

കൊല്ലം തുളസി പറയുന്നു

ബിജെപിയിലേക്ക് പോയ തീരുമാനം തെറ്റായിപ്പോയെന്നാണ് കൊല്ലം തുളസി ഇപ്പോള്‍ അഭിപ്രായപ്പെടുന്നത്. ശബരിമലയുമായി ബന്ധപ്പെട്ട് നടത്തിയ വിവാദ പരാമർശത്തിൽ ബിജെപി പിന്തുണച്ചില്ലെന്നും പാർട്ടിയുമായുളള സഹകരണം അവസാനിപ്പിച്ചെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ഇപ്പോള്‍ തനിക്ക് വേണ്ടത് കേസില്‍ നിന്ന് രക്ഷപ്പെടുകയാണെന്നും കൊല്ലം തുളിസി തുറന്ന് പറയുന്നു.

ബിജെപി സഹായിച്ചില്ല

ബിജെപി സഹായിച്ചില്ല

'തന്നെ ആർക്കും വേണ്ട, താൻ കുടുങ്ങി കിടക്കുന്ന കേസിൽ നിന്ന് രക്ഷപ്പെടുകയാണ് ഇപ്പോൾ വേണ്ടത്'- കൊല്ലം തുളസി പറയുന്നു. ശബരിമലയിൽ ഒരു പ്രശ്‌നം വന്നപ്പോൾ എനിക്കെന്ത് സഹായം വേണമെന്ന് ചോദിച്ചില്ല. ഒരു പ്രാദേശിക നേതാവ് പോലും വിഷയത്തില്‍ ഇടപെട്ടില്ല. അതില്‍ വലിയ വിഷമമുണ്ട്. ഇത്തരമൊരു സമീപനമല്ല ബിജെപിയില്‍ നിന്നും പ്രതീക്ഷിച്ചിരുന്നതെന്നും അദ്ദേഹം പറയുന്നു.

സിപിഐയിലേക്ക് പോവാന്‍

സിപിഐയിലേക്ക് പോവാന്‍

കേരളത്തിലെ ബിജെപി നേതാക്കൾക്ക് പാർട്ടിയോട് കൂറില്ലെന്ന് വ്യക്തമായി. പൊതുരംഗത്ത് സജീവമാകാൻ അതിയായ താത്പര്യമുണ്ടെന്നും അദ്ദേഹം പറയുന്നു. ബിജെപിയില്‍ നിന്നും വിട്ട് സിപിഐയിലേക്ക് ചേക്കാറാനാണ് കൊല്ലം തുളസിയുടെ ആഗ്രഹം. വരാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ സിപിഐ സ്ഥാനാര്‍ത്ഥിയായി മത്സരിക്കാനുള്ള താല്‍പര്യവും അദ്ദേഹം തുറന്ന് പറയുന്നു.

കുണ്ടറയില്‍

കുണ്ടറയില്‍

2015 ലെ നിയമസഭ തിരഞ്ഞെടുപ്പ് സമയത്ത് കൊല്ലം ജില്ലയിലെ കുണ്ടറയിലേക്ക് ബിജെപി കൊല്ലം തുളസിയെ സ്ഥാനാര്‍ത്ഥിയായി പരിഗണിച്ചിരിക്കുന്നു. എന്നാല്‍ ആരോഗ്യ പ്രശ്നങ്ങള്‍ ഉള്ളതിനാല്‍ പാര്‍ലമെന്‍ററി രംഗത്തേക്ക് താല്‍പര്യമില്ലെന്നായിരുന്നു അദ്ദേഹത്തിന്‍റെ നിലപാട്. ഇതോടെ അദ്ദേഹത്തിന് പകരം കുണ്ടറയില്‍ എംഎസ് ശ്യാം കുമാറായിരുന്നു മത്സരിച്ചത്.

ബിജെപിയില്‍ ചേരുന്നത്

ബിജെപിയില്‍ ചേരുന്നത്

2015 ന് ജനുവരിയിലാണ് നടന്‍ കൊല്ലം തുളസി ബിജെപിയില്‍ ചേരുന്നത്. തിരുവനന്തപുരത്തെ സംസ്ഥാന സമിതി ഓഫീസില്‍ വെച്ച് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി രാജീവ് പ്രതാപ് റൂഡിയായിരുന്നു കൊല്ലം തുളസിക്ക് പാര്‍ട്ടി അംഗത്വം നല്‍കിയത്. പിന്നീട് 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പ് വേളയില്‍ ഉള്‍പ്പടെ ബിജെപി വേദിയിലെ സജീവ സാന്നിധ്യമായിരുന്നു കൊല്ലം തുളസി.

ആചാര സംരക്ഷണ യാത്ര

ആചാര സംരക്ഷണ യാത്ര

ശബരിമല പ്രക്ഷോഭ സമയത്ത് നടത്തിയ വിവാദ പരാമര്‍ശങ്ങളുടെ പേരില്‍ താരത്തിനെതിരെ കേസുകളും രജിസ്റ്റര്‍ ചെയ്യപ്പെട്ടിരുന്നു. അന്നത്തെ ബിജെപി സംസ്ഥാന അധ്യക്ഷനായിരുന്ന പിഎസ് ശ്രീധരന്‍ പിള്ള നടത്തിയ ശബരിമല ആചാര സംരക്ഷണ യാത്രയ്ക്ക് കൊല്ലം ചവറയില്‍ നല്‍കിയ സ്വീകരണ വേളയിലായിരുന്നു കൊല്ലം തുളസിയുടെ വിവാദ പരാമര്‍ശങ്ങള്‍.

തുളസിയുടെ പ്രസ്താവന

തുളസിയുടെ പ്രസ്താവന

ശബരിമലയില്‍ വരുന്ന സ്ത്രീകളെ രണ്ടായി വലിച്ചു കീറണമെന്നായിരുന്നു കൊല്ലം തുളസി പറഞ്ഞത്. സ്ത്രീകളെ രണ്ടായി വലിച്ചുകീറിയതിന് ശേഷം ഇതില്‍ ഒരു ഭാഗം ദില്ലിയിലേക്കും ഒരു ഭാഗം മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിലേക്കും അയച്ചുകൊടക്കണം. ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ചുകൊണ്ട് ഉത്തരിവിറക്കിയ ജഡ്ജിമാര്‍ ശുംഭന്‍മാര്‍ ആണെന്നുമായിരുന്നു കൊല്ലം തുളസിയുടെ പ്രസ്താവന.

ചവറ പൊലീസ്

ചവറ പൊലീസ്

ദേശീയ തലത്തില്‍ തന്നെ വിവാദമായ ഈ സംഭവത്തില്‍ കൊല്ലം തുളസിക്കെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തു. ഒടുവില്‍ കൊല്ലം ചവറ പൊലീസിന് മുന്നിൽ കീഴടങ്ങിയ കൊല്ലം തുളസിക്ക് ആരോഗ്യ പ്രശ്നങ്ങള്‍ പരിഗണിച്ചാണ് കരുനാഗപ്പള്ളി മുൻസിഫ് കോടതി ജാമ്യം അനുവദിക്കുകയും ചെയ്തിരുന്നു. ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെയായിരുന്നു അദ്ദേഹത്തിന്‍റെ കീഴടങ്ങല്‍.

യുവമോര്‍ച്ച നേതാവ്

യുവമോര്‍ച്ച നേതാവ്

തന്‍റെ കയ്യില്‍ നിന്നും യുവമോര്‍ച്ച നേതാവ് ആറു ലക്ഷം രൂപ വാങ്ങി തട്ടിച്ചെന്ന പരാതിയില്‍ പാര്‍ട്ടി കാര്യമായ രീതിയില്‍ ഇടപെട്ടില്ല എന്ന പരാതിയും ഇദ്ദേഹത്തിനുണ്ടെന്നാണ് സൂചന. ആറ് ലക്ഷം രൂപ നല്‍കി തിരിച്ച് നല്‍കിയില്ലെന്നും, നല്‍കിയ ചെക്ക് ബൗണ്‍സായെന്നും കാണിച്ച് കൊല്ലം തുളസി പൊലീസില്‍ പരാതി നല്‍കിയിരുന്നു. വിഷയത്തില്‍ യുവമോര്‍ച്ച നേതാവും വലിയശാല സ്വദേശിയുമായ പ്രശോഭ് വി നായരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

 ഭീമന്‍ രഘവും

ഭീമന്‍ രഘവും

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ പത്തനാപുരത്ത് ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ഭീമന്‍ രഘുവും നേരത്തെ ബിജെപിക്കെതിരെ ആരോപണവുമായി രംഗത്ത് വന്നിരുന്നു.. പത്തനാപുരത്ത് താന്‍ തോല്‍ക്കാനുണ്ടായ കാരണം ബിജെപി കാല് വാരിയതാണ് എന്നായിരുന്നു ഭീമന്‍ രഘുവിന്‍റെ ആരോപണം. ജയിക്കാന്‍ നല്ല സാധ്യതയുണ്ടായിരുന്നു. ജനങ്ങളുടെ ഭാഗത്ത് നിന്നും നല്ല പ്രതികരണവും ലഭിച്ചിരുന്നു. എന്നാല്‍ പിന്നീട് സ്ഥിതി മാറിയെന്നും അദ്ദേഹം ആരോപിച്ചു.

cmsvideo
  ഇ ശ്രീധരനെ കൊണ്ട് നേട്ടമുണ്ടാക്കാന്‍ ബിജെപിക്ക് കഴിയില്ല | Oneindia Malayalam
  പത്തനാപുരത്ത് സുരേഷ് ഗോപി വന്നില്ല

  പത്തനാപുരത്ത് സുരേഷ് ഗോപി വന്നില്ല

  പത്തനാപുരത്ത് തനിക്ക് വേണ്ടി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പല തവണ വിളിച്ചിട്ടും സുരേഷ് ഗോപി വന്നില്ല. ഒരു ദിവസം പത്ത് തവണ വരെ വിളിച്ചിട്ടും സുരേഷ് ഗോപി തന്‍റെ പ്രചരണത്തിനായി മാത്രം വന്നില്ല. തെരഞ്ഞെടുപ്പ് ഫലം പരിശോധിച്ചപ്പോള്‍ തനിക്ക് വോട്ട് നല്‍കിയത് കൂടുതലും മുസ്ലീം സുഹൃത്തുക്കളായിരുന്നു. താന്‍ ഇപ്പോഴും ബിജെപിയില്‍ വിശ്വസിക്കുന്നുണ്ടെങ്കിലും നേതാവാകാന്‍ താല്‍പര്യമില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.

  നാടൻ സുന്ദരിയായി ആതിര ജയചന്ദ്രൻ- ചിത്രങ്ങൾ കാണാം

  English summary
  kerala assembly election 2021; Actor Kollam Thulasi says BJP membership was a mistake
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X