Get Updates
Get notified of breaking news, exclusive insights, and must-see stories!

നിയമസഭാ തിരഞ്ഞെടുപ്പ്: ബിന്ദു കൃഷ്ണയും വിഷ്ണുനാഥും നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു

കൊല്ലം: കരുനാഗപ്പള്ളി നിയോജക മണ്ഡലത്തില്‍ എ. സുമയ്യ ഉപവരണാധികാരിയായ ഓച്ചിറ ബിഡി ഒ ബി. ജ്യോതി ലക്ഷ്മിക്കും, മധു വരണാധികാരിയായ ജോയിന്റ് ഡയറക്ടര്‍ എം.ജി. പ്രമീളയ്ക്കും മുമ്പാകെ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു. ചവറയില്‍ ഡോ.സുജിത്ത് വിജയന്‍ പിള്ള, വിവേക് ഗോപന്‍ എന്നിവര്‍ ഉപവരണാധികാരിയായ ചവറ ബി.ഡി.ഒ ഇ.ദില്‍ഷാദിനും കുന്നത്തൂരില്‍ രാജി, ഉല്ലാസ് കോവൂര്‍ എന്നിവര്‍ ഉപവരണാധികാരിയായ ശാസ്താംകോട്ട ബി.ഡി.ഒ ആര്‍.എസ്. റംജിത്തിനും, സുകുമാരന്‍ വരണാധികാരിയായ ജില്ലാ പ്ലാനിംഗ് ഓഫീസര്‍ വി.ജഗല്‍ കുമാറിനും പത്രിക സമര്‍പ്പിച്ചു.

കൊട്ടാരക്കരയില്‍ ഉഷ അശോകന്‍ വരണാധികാരിയായ എല്‍.എ. ഡെപ്യൂട്ടി കലക്ടര്‍ പി.ബി.സുനില്‍ ലാലിനും ആര്‍.രശ്മി, പി.ജോണ്‍സണ്‍ എന്നിവര്‍ ഉപവരണാധികാരിയായ വെട്ടിക്കവല ബി.ഡി.ഒ കെ.എസ്.സുരേഷ് കുമാറിനും പത്രിക സമര്‍പ്പിച്ചു. പത്തനാപുരത്ത് ബൈജു, കൃഷ്ണമ്മാള്‍ എന്നിവര്‍ വരണാധികാരിയായ പുനലൂര്‍ ഡി.എഫ്.ഒ ടി.സി.ത്യാഗരാജനും ഫൈസി എം പാഷ ഉപവരണാധികാരിയായ പത്തനാപുരം ബി.ഡി.ഒ ലെനിനും പത്രിക സമര്‍പ്പിച്ചു.

kollam

പുനലൂര്‍ മണ്ഡലത്തില്‍ പി.എസ്.സുപാല്‍ വരണാധികാരിയായ ഡി.എഫ്.ഒ എസ്. സണ്‍ നും മുരളീധരന്‍പിള്ള, പ്രകാശ് എന്നിവര്‍ ഉപവരണാധികാരിയായ അഞ്ചല്‍ ബി.ഡി.ഒ കെ.പി. ശ്രീജറാണി മുമ്പാകെയും പത്രിക സമര്‍പ്പിച്ചു. ചടയമംഗലത്ത് നസീര്‍, വിഷ്ണുപ്രസാദ്, ചിഞ്ചുറാണി, ഷറാഫത്ത്, ഷിബു, അര്‍ച്ചന എന്നിവര്‍ ഉപവരണാധികാരിയായ ചടയമംഗലം ബി.ഡി.ഒ എം.സഖിയ്ക്ക് മുമ്പാകെ പത്രിക സമര്‍പ്പിച്ചു.

കുണ്ടറയില്‍ വിഷ്ണുനാഥ്, പ്രസന്നകുമാര്‍, സിബു എന്നിവര്‍ വരണാധികാരിയായ ആര്‍.ആര്‍ ഡെപ്യൂട്ടി കലക്ടര്‍ പ്രിയ ഐ. നായര്‍ക്കും ബി.വനജാ കുമാരി ഉപവരണാധികാരിയായ ചിറ്റുമല ബി.ഡി.ഒ കെ. അജികുമാറിനും മുമ്പാകെ പത്രിക സമര്‍പ്പിച്ചു. കൊല്ലത്ത് ബിന്ദു കൃഷ്ണ വരണാധികാരിയായ അസിസ്റ്റന്റ് ഡെവലപ്‌മെന്റ് കമ്മീഷണര്‍ ഡി ഷിന്‍സിന് മുമ്പാകെ പത്രിക സമര്‍പ്പിച്ചു.

ഇരവിപുരത്ത് ബാബു ദിവാകരന്‍, ആര്‍.രഞ്ജിത്ത്, എ.റിയാസ് എന്നിവര്‍ വരണാധികാരിയായ അസിസ്റ്റന്റ് ഡെവലപ്‌മെന്റ് കമ്മീഷണര്‍(ജനറല്‍) വി.ആര്‍. രാജീവിന് മുമ്പാകെയും ചാത്തന്നൂരില്‍ ജി.എസ് ജയലാല്‍, പീതാംബരക്കുറുപ്പ് എന്നിവര്‍ ഉപവരണാധികാരിയായ ഇത്തിക്കര ബി.ഡി.ഒ ജി.ഷെയ്‌നിക്കും മുമ്പാകെ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു. മാര്‍ച്ച് 17 ന് സമര്‍പ്പിച്ച 17 പത്രികകളും ഇന്നലെ(മാര്‍ച്ച് 18) സമര്‍പ്പിച്ച 32 പത്രികകളും ഉള്‍പ്പടെ ഇതുവരെ സമര്‍പ്പിച്ച ആകെ പത്രികളുടെ എണ്ണം 49 ആണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+