• search
 • Live TV
കൊല്ലം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

കെബി ഗണേഷ് കുമാറിനെ പൂട്ടാന്‍ കിടിലന്‍ നീക്കവമായി കോണ്‍ഗ്രസ്; ബന്ധുവിനെ സ്ഥാനാര്‍ത്ഥിയാക്കുന്നു

കൊല്ലം: 2011 ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് ഏറ്റവും വലിയ തിരിച്ചടിയുണ്ടായ ജില്ലയാണ് കൊല്ലം. ജില്ലയിലെ 11 മണ്ഡലങ്ങളില്‍ ഒരിടത്ത് പോലും വിജയിക്കാന്‍ യുഡിഎഫിന് സാധിച്ചില്ല. എന്നാല്‍ ഇത്തവണ ജില്ലയില്‍ വലിയ മാറ്റം ഉണ്ടാവുമെന്നാണ് യുഡിഎഫ് നേതാക്കള്‍ ഒറ്റക്കെട്ടായി പറയുന്നത്. തദ്ദേശ തിരഞ്ഞെടുപ്പില്‍ ജില്ലയില്‍ ഇടതുപക്ഷത്തിനാണ് മേല്‍ക്കൈ എങ്കിലും വോട്ട് വ്യത്യാസത്തില്‍ വലിയ അന്തരമില്ലാത്തത് പല മണ്ഡലങ്ങളിലും യുഡിഎഫിന്‍റെ പ്രതീക്ഷ വര്‍ധിപ്പിക്കുന്നുണ്ട്. ആര്‍എസ്പി നേരത്തെ തന്നെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം പൂര്‍ത്തിയാക്കി പ്രചാരണത്തിലേക്ക് കടന്നു. കോണ്‍ഗ്രസില്‍ ചര്‍ച്ചകള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ഇതില്‍ പത്തനാപുരത്ത് കെബി ഗണേഷ് കുമാറിനെതിരെ സര്‍പ്രൈസ് സ്ഥാനാര്‍ത്ഥിയുണ്ടാവുമെന്ന സൂചനയാണ് ഇപ്പോള്‍ പുറത്ത് വരുന്നത്.

പാചകവാതക വിലവർധനവിനെതിരെ തെരുവിലിറങ്ങി മമതാ ബാനർജി- ചിത്രങ്ങൾ കാണാം

കെബി ഗണേഷ് കുമാര്‍

കെബി ഗണേഷ് കുമാര്‍

കഴിഞ്ഞ ഉമ്മന്‍ചാണ്ടി സര്‍ക്കാറില്‍ മന്ത്രി കസേരയില്‍ ഇരുന്ന വ്യക്തിയാണ് കെബി ഗണേഷ് കുമാര്‍. പിന്നീട് നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി യുഡിഎഫ് വിട്ട അദ്ദേഹം പത്തനാപുരത്ത് നിന്നും ഇടതുപക്ഷത്തിന്‍റെ പിന്തുണയോടെ വിജയിച്ച് നിയമസഭയില്‍ എത്തുകയായിരുന്നു. ഗണേഷ് കുമാറിനെതിരെ സിനിമാതാരം ജഗദീഷിനെ രംഗത്തിറക്കി കോണ്‍ഗ്രസ് ഒരു പരീക്ഷണം നടത്തിയെങ്കിലും അത് നല്ല രീതിയില്‍ പാളി.

ജഗദീഷിനെ തോല്‍പ്പിച്ചത്

ജഗദീഷിനെ തോല്‍പ്പിച്ചത്

24562 വോട്ടുകള്‍ക്കായിരുന്നു ജഗദീഷിനെ ഗണേഷ് തോല്‍പ്പിച്ചത്. ഗണേഷ് കുമാറിന് 74429 വോട്ടുകള്‍ ലഭിച്ചപ്പോള്‍ ജഗദീഷിന് ലഭിച്ചത് 49867 വോട്ടുകള്‍ മാത്രമായിരുന്നു. എന്നാല്‍ ഇക്കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ ആറായിരത്തിലേറെ വോട്ടിന്‍റെ ലീഡ് മാത്രമാണ് ഇടതുമുന്നണിക്ക് ഉള്ളത്. കൂടാതെ പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ ശക്തമായ മുന്നേറ്റം നടത്താനും യുഡിഎഫിന് സാധിച്ചിരുന്നു.

ശരണ്യ മനോജിനെ

ശരണ്യ മനോജിനെ

ഇതോടെ മികച്ച സ്ഥാനാര്‍ത്ഥികളെ രംഗത്ത് ഇറക്കിയാല്‍ മണ്ഡലം പിടിക്കാമെന്ന പ്രതീക്ഷ കോണ്‍ഗ്രസില്‍ ശക്തമായി. ഗണേഷ് കുമാറിനെതിരെ കോണ്‍ഗ്രസ് പരിഗണിക്കുന്ന പേരുകാരില്‍ ഒരാള്‍ ശരണ്യ മനോജ് ആണ്. കെബി ഗണേഷ് കുമാറിന്‍റെ ബന്ധുകൂടിയാണ് ഇദ്ദേഹം. കൊടുക്കുന്നില്‍ സുരേഷ് എംപിയുടെ നേതൃത്വത്തിലാണ് ശരണ്യ മനോജിനെ സ്ഥാനാര്‍ത്ഥിയാക്കാനുള്ള നീക്കം കോണ്‍ഗ്രസില്‍ പുരോഗമിക്കുന്നത്.

കൂടുതൽ ഫലം ചെയ്യും

കൂടുതൽ ഫലം ചെയ്യും

ഗണേശിനെതിരെ ബന്ധുവിനെ മത്സരിപ്പിക്കുന്നത് കൂടുതൽ ഫലം ചെയ്യുമെന്നാണ് കൊടിക്കുന്നില്‍ സുരേഷ് അഭിപ്രായപ്പെടുന്നത്. കേരള കോൺഗ്രസ് ബിയില്‍ നിന്നും തെറ്റിപ്പിരിഞ്ഞ ശരണ്യ മനോജ് അടുത്തിടെ കോൺഗ്രസിൽ ചേർന്നിരുന്നു. സോളാർ കേസിൽ പരാതിക്കാരിയെക്കൊണ്ട് നിരന്തരം മൊഴി മാറ്റി പറയിപ്പിച്ചത് ഗണേഷും പി എയും ചേര്‍ന്നാണെന്ന് കോണ്‍ഗ്രസില്‍ ചേര്‍ന്നതിന് പിന്നാലെ ശരണ്യ മനോജ് വെളിപ്പെടുത്തുകയും ചെയ്തിരുന്നു.

ജ്യോതികുമാർ ചാമക്കാല ഉള്‍പ്പടെ

ജ്യോതികുമാർ ചാമക്കാല ഉള്‍പ്പടെ

കോൺഗ്രസ് നേതാവ് ജ്യോതികുമാർ ചാമക്കാല അടക്കം നിരവധി പേർ പത്തനാപുരം സീറ്റിനായി രംഗത്തുള്ളപ്പോഴാണ് ശരണ്യ മനോജിന്‍റെ പേരും ഉയര്‍ന്ന് വരുന്നത്. ജ്യോതികുമാർ ചാമക്കാല പത്തനാപുരത്ത്‌ സ്ഥാനാർഥിയാകുന്നതിനെതിരെ ഡിസിസി സെക്രട്ടറി അഞ്ചൽ സോമൻ നേരത്തെ രംഗത്ത് എത്തിയിരുന്നു.

പത്തനാപുരത്ത്

പത്തനാപുരത്ത്

പിൻവാതിലൂടെ പത്തനാപുരത്ത്‌ സ്ഥാനാർഥിയാകാൻ ചാമക്കാല ‌ ശ്രമിക്കുകയാണെന്നായിരുന്നു അഞ്ചൽ സോമന്‍റെ ആരോപണം. തദ്ദേശ തെരഞ്ഞെടുപ്പിൽ ചുമതല ഉണ്ടായിരുന്ന സ്വന്തം വാർഡിൽ പോലും യുഡിഎഫ്‌ സ്ഥാനാർഥിയെ ജയിപ്പിക്കാൻ ‌കഴിഞ്ഞില്ലെന്നും അദ്ദേഹം ആരോപിച്ചു. ജ്യോതികുമാറിനെ ഒഴിവാക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ എഐസിസി പ്രസിഡന്റിനും കെപിസിസി പ്രസിഡന്റിനും സംഘടനാചുമതലയുള്ള ജനറൽ സെക്രട്ടറിമാർക്കും കത്തയക്കുകയും ചെയ്തിട്ടുണ്ട്.

കൊട്ടാരക്കരയിലേക്ക്

കൊട്ടാരക്കരയിലേക്ക്

അതേസമയം, കെബി ഗണേഷ് കുമാറിനെ നേരത്തെ കൊട്ടാരക്കരയിലേക്ക് മാറ്റി പത്തനാപുരം സീറ്റ് ഏറ്റെടുക്കാനുള്ള നീക്കം തുടക്കത്തില്‍ സിപിഎമ്മിന് ഉണ്ടായിരുന്നു. കെഎന്‍ ബാലഗോപാലിനെ പത്തനാപുരത്ത് മത്സരിപ്പിക്കാനായിരുന്നു ആലോചന. എന്നാല്‍ പത്തനാപുരം സീറ്റ് ഗണേഷ് കുമാറിന് തന്നെ നല്‍കി ബാലഗോപാലിനെ കൊട്ടാരക്കരയില്‍ മത്സരിപ്പിക്കാന്‍ സിപിഎം തീരുമാനിക്കുകയായിരുന്നു.

കേരള കോണ്‍ഗ്രസ് ബി

കേരള കോണ്‍ഗ്രസ് ബി

എല്‍ഡിഎഫില്‍ കേരള കോണ്‍ഗ്രസ് ബിക്ക് അനുവദിച്ച ഏക സീറ്റാണ് പത്താനാപുരം. അവിടെ തുടര്‍ച്ചയായ അഞ്ചാം തവണയും ഗണേഷ് കുമാറിനെ തന്നെ മത്സരിപ്പിക്കാന്‍ കേരള കോണ്‍ഗ്രസ് ബി തീരുമാനിക്കുകയായിരുന്നു. 2001 മുതലാണ് ഗണേഷ് കുമാര്‍ ഇവിടെ മത്സരിച്ച് വിജയിക്കുന്നത്. ഏക സീറ്റ് ഗണേഷ് കുമാര്‍ കുത്തകയാക്കിവെക്കുന്നുവെന്ന് ആരോപിച്ച് കേരള കോണ്‍ഗ്രസ് ബി യില്‍ നിന്നും അടുത്തിടെ ഒരു വിഭാഗം പാര്‍ട്ടി വിട്ടിരുന്നു.

കരുനാഗപ്പള്ളി ഒഴികെ

കരുനാഗപ്പള്ളി ഒഴികെ

അതേസമയം കൊല്ലം ജില്ലയില്‍ കോണ്‍ഗ്രസ് മത്സരിക്കുന്ന കരുനാഗപ്പള്ളി ഒഴികെയുള്ള ആറിടത്തും തര്‍ക്കവും അഭ്യുഹവും നിലനില്‍ക്കുകയാണ്. കരുനാഗപ്പള്ളിയില്‍ കഴിഞ്ഞതവണ മത്സരിച്ച കെപിസിസിവൈസ് പ്രസിഡന്റ് സിആര്‍ മഹേഷ് സ്ഥാനാര്‍ഥിയാകുമെന്ന് ഉറപ്പാണ്. കഴിഞ്ഞ തവണയും ഇദ്ദേഹം തന്നെയായിരുന്നു കരുനാഗപ്പള്ളിയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി.

കൊല്ലം ബിന്ദു കൃഷ്ണയ്ക്ക്

കൊല്ലം ബിന്ദു കൃഷ്ണയ്ക്ക്

കൊല്ലം മണ്ഡലത്തില്‍ മത്സരിക്കാനാണ് ബിന്ദുകൃഷ്ണ താത്പര്യപ്പെടുന്നത്. പിസി വിഷ്ണുനാഥിന്‍റെ പേരും ഇവിടെ ഉയര്‍ന്ന് വന്നിരുന്നു. എന്നാല്‍ കൊല്ലം ബിന്ദു കൃഷ്ണയ്ക്ക് തന്നെ ലഭിച്ചേക്കുമെന്നാണ് പ്രതീക്ഷ. വിഷ്ണുനാഥിനെ കൊട്ടാരക്കരയിലേക്ക് മാറ്റിയേക്കും. പഴകുളം മധു, ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര്‍ ചന്ദ്രശേഖരന്‍ എന്നിവരും കൊട്ടാരക്കര സീറ്റിനായി രംഗത്തുണ്ട്.

വെട്ടിത്തിളങ്ങി അഞ്ജന രംഗന്‍; പുതിയ ചിത്രങ്ങള്‍ കാണാം

cmsvideo
  സർവേകൾ എല്ലാം പറയുന്നു..പിണറായി തന്നെ മുഖ്യമന്ത്രി | Oneindia Malayalam
  കൊടിക്കുന്നിൽ സുരേഷ്
  Know all about
  കൊടിക്കുന്നിൽ സുരേഷ്

  English summary
  kerala assembly election 2021; Congress to field Saranya Manoj against KB Ganesh Kumar in Pathanapuram
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X