ഗണേഷ് കുമാറിന്‍റെ 20 വര്‍ഷത്തെ കുത്തക അവസാനിപ്പിക്കുമോ ജ്യോതികുമാര്‍;പത്തനാപുരത്ത് പോരാട്ടം കനക്കും
കൊല്ലം: പത്തനാപുരത്ത് കെബി ഗണേഷ് കുമാറിനെ പരാജയപ്പെടുത്താന്‍ കോണ്‍ഗ്രസ് നിയോഗിച്ചത് പാര്‍ട്ടി സംസ്ഥാന വക്താവ് കൂടിയായ ജ്യോതികുമാര്‍ ചാമക്കാലയെ. കഴിഞ്ഞ 20 വര്‍ഷമായി കേരള കോണ്‍ഗ്രസ് ബി യുടെ ടിക്കറ്റില്‍ കെ ബി ഗണേഷ് കുമാര്‍ വിജയിക്കുന്ന മണ്ഡലമാണ് പത്താനാപുരം. കഴിഞ്ഞതവണ സിനിമ നടന്‍ ജഗദീഷിനെ രംഗത്ത് ഇറക്കിയിരുന്നെങ്കിലും മണ്ഡലം പിടിക്കാന്‍ കോണ്‍ഗ്രസിന് സാധിച്ചിരുന്നില്ല. എന്നാല്‍ ഇത്തവണ സെലിബ്രറ്റികള്‍ക്ക് പിറകെ പോവാതെ പാര്‍ട്ടി നേതാവിനെ തന്നെ രംഗത്ത് ഇറക്കാന്‍ കോണ്‍ഗ്രസ് തീരുമാനിക്കുകയായിരുന്നു. ഇതോട ഇത്തവണ പോരാട്ടം കനക്കുമെന്ന് ഉറപ്പായി. പത്തനാപുരം നിയോജക മണ്ഡലത്തില്‍ നിന്നും ജനവിധി തേടാനുള്ള നിര്‍ദ്ദേശം പൊതുപ്രവര്‍ത്തകനെന്ന നിലയില്‍ ഏറെ സന്തോഷം പകരുന്നുവെന്നായിരുന്നു സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെ ജ്യോതികുമാര്‍ ഫേസ്ബുക്കിലൂടെ പ്രതികരിച്ചത്. അദ്ദേഹത്തിന്‍റെ കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..
മഹാരാഷ്ട്രയില്‍ രണ്ടാംഘട്ട ലോക്ക്ഡൗണ്‍, ചിത്രങ്ങള്‍ കാണാം

പത്തനാപുരം മണ്ഡലം
പ്രിയമുള്ളവരേ,
നിയമസഭാ തെരഞ്ഞെടുപ്പില്‍ ഏറ്റവും അഭിമാനകരമായ ഒരു ദൗത്യം ഐക്യജനാധിപത്യ മുന്നണിയും കോണ്‍ഗ്രസ് പാര്‍ട്ടിയും എന്നെ ഏല്പിച്ചിരിക്കുകയാണ്. പത്തനാപുരം നിയോജക മണ്ഡലത്തില്‍ നിന്നും ജനവിധി തേടാനുള്ള നിര്‍ദ്ദേശം പൊതുപ്രവര്‍ത്തകനെന്ന നിലയില്‍ ഏറെ സന്തോഷം പകരുന്നു.
Recommended Video


കൊല്ലം ജില്ല
വിദ്യാര്‍ത്ഥി സംഘടനാ കാലം മുതല്‍ പത്തനാപുരവുമായ് സുദൃഢമായ ബന്ധം കാത്തുസൂക്ഷിക്കുവാന്‍ സാധിച്ച ഒരാളെന്ന നിലയില്‍, ഈ നാടിന്റെ സ്‌നേഹം നേരിട്ടറിഞ്ഞ അനുഭവപരിസരത്തു നിന്നാണ് പുതിയ ദൗത്യം ഏറ്റെടുക്കുന്നത്. പത്തനാപുരവുമായ് ഇഴയടുപ്പമുള്ള അഞ്ചല്‍ പഞ്ചായത്തിലെ പനയഞ്ചേരിയില്‍ ജനിച്ച എന്നെ സംബന്ധിച്ച് കൊല്ലം ജില്ലയാണ് എന്റെ പൊതുജീവിതത്തിലെ ഓരോ ഉയര്‍ച്ചയിലും വഴികാട്ടിയായത്.

കെഎസ്‌യു, യൂത്ത് കോണ്‍ഗ്രസ്
പത്തനാപുരം നിവാസികളുടെ പ്രശ്‌നങ്ങളും പ്രയാസങ്ങളും അടുത്തറിയാന്‍ ഇക്കാലയളവില്‍ സാധിച്ചിരുന്നു. കെഎസ്‌യു, യൂത്ത് കോണ്‍ഗ്രസ് പ്രസ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ചപ്പോഴും പിന്നീട് കോണ്‍ഗ്രസിന്റെ വിവിധ ഭാരവാഹിത്വം മുതല്‍ കെപിസിസി ജനറല്‍ സെക്രട്ടറി സ്ഥാനം വരെ വഹിക്കുമ്പോഴും സംഘടനാ രംഗത്ത് പത്തനാപുരത്തെ സഹപ്രവര്‍ത്തകര്‍ നല്‍കിയ പിന്തുണയും സഹകരണവും കൃതജ്ഞതാപൂര്‍വം ഓര്‍മ്മിക്കട്ടെ.

ജനങ്ങള്‍ക്ക് മുമ്പില്‍
മുന്നോട്ട് കുതിക്കുവാനുള്ള ഒരുപാട് സാധ്യതകള്‍ ഉണ്ടായിട്ടും പത്തനാപുരത്ത് വികസനങ്ങള്‍ പുറംമോടികള്‍ മാത്രമാകുന്ന ദയനീയ ചിത്രമാണ് നമുക്ക് മുമ്പിലുള്ളത്. നിയോജക മണ്ഡലത്തില്‍ താഴെത്തലങ്ങളില്‍ വരെ ഇറങ്ങിച്ചെന്ന് ഈ നാടിന്റെ പ്രശ്‌നങ്ങളെക്കുറിച്ചും പരിഹാര മാര്‍ഗങ്ങളെക്കുറിച്ചും മനസ്സിലാക്കി, സമയബന്ധിതമായ് പ്രാവര്‍ത്തികമാക്കുമെന്ന ഉറപ്പാണ് ജനങ്ങള്‍ക്ക് മുമ്പില്‍ വെക്കുന്നത്.

പുതിയ അധ്യായങ്ങള്‍
ജനങ്ങളുടെ ജീവിത പ്രശ്‌നങ്ങളുമായ് ബന്ധപ്പെട്ട നിരവധി വിഷയങ്ങള്‍ നമുക്ക് ചര്‍ച്ച ചെയ്യാനും പരിഹാരം കാണാനുമുണ്ട്. വരാന്‍പോകുന്ന യുഡിഎഫ് സര്‍ക്കാര്‍ പത്തനാപുരത്തിന്റെ സമഗ്രമായ വികസനത്തിന് പ്രാധാന്യം നല്‍കുമെന്ന് ഞാന്‍ വാക്കു നല്‍കുന്നു. ഏതു സമയവും നിങ്ങള്‍ക്ക് സമീപിക്കാനാവുന്ന പൊതുപ്രവര്‍ത്തകനായി തുടര്‍ന്നും ഞാന്‍ കൂടെയുണ്ടാവും. എല്ലാവരുടെയും അനുഗ്രഹവും പിന്തുണയും അഭ്യര്‍ത്ഥിക്കുന്നു. മാറ്റത്തിന്റെ പുതിയ അധ്യായങ്ങള്‍ നമുക്ക് ഒരുമിച്ച് രചിക്കാം.
നടി നിത്യ രാജിന്റെ ഏറ്റവും പുതിയ ചിത്രങ്ങള്‍












Click it and Unblock the Notifications