Get Updates
Get notified of breaking news, exclusive insights, and must-see stories!

കരുനാഗപ്പള്ളി- സിപിഐയുടെ കരുത്തുറ്റ കോട്ടകളിലൊന്ന്; കരുക്കൾ നീക്കി യുഡിഎഫും

നിലവിൽ സിപിഐയുടെ തന്നെ ആർ രാമചന്ദ്രനാണ് കരുനാഗപ്പള്ളി എംഎൽഎ

കൊല്ലം: കേരളത്തിൽ സിപിഐയെയും ഇടതു മുന്നണിയെയും സംബന്ധിച്ചടുത്തോളം അവരുടെ കരുത്തുറ്റ കോട്ടയാണ് കരുനാഗപ്പള്ളി നിയമസഭാ മണ്ഡലം. 1957 മുതലുള്ള തിരഞ്ഞെടുപ്പ് ചരിത്രത്തിൽ ഏഴ് തവണ സിപിഐ സ്ഥാനാർഥികളാണ് കരുനാഗപ്പള്ളി മണ്ഡലത്തിൽ നിന്നും നിയമസഭയിലെത്തിയത്. 1977ന് ശേഷം രണ്ട് തവണ മാത്രമാണ് സിപിഐയ്ക്ക് മണ്ഡലം നഷ്ടമായത്. മുൻ മന്ത്രിയും ആർഎസ്‌പിയുടെ കരുത്തനായ നേതാവുമായ ബേബി ജോണിന്റെ തട്ടകം കൂടിയായിരുന്നു കരുനാഗപ്പള്ളി എന്ന പ്രത്യേകതയുമുണ്ട്. നിലവിൽ സിപിഐയുടെ തന്നെ ആർ രാമചന്ദ്രനാണ് കരുനാഗപ്പള്ളി എംഎൽഎ.

പാചകവാതക വിലവർധനവിനെതിരെ തെരുവിലിറങ്ങി മമതാ ബാനർജി- ചിത്രങ്ങൾ കാണാം

CPI

രണ്ട് പ്രാവിശ്യം തിരഞ്ഞെടുക്കപ്പെട്ടിട്ടും രണ്ട് വർഷം മാത്രം സഭയിലിരുന്ന കുഞ്ഞുകൃഷ്ണൻ

രണ്ട് പ്രാവിശ്യം തിരഞ്ഞെടുക്കപ്പെട്ടിട്ടും രണ്ട് വർഷം മാത്രം സഭയിലിരുന്ന കുഞ്ഞുകൃഷ്ണൻ

1957ലെ ആദ്യ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ പി.കുഞ്ഞുകൃഷ്ണനായിരുന്നു മണ്ഡലത്തിൽ നിന്നും നിയമസഭയിലെത്തിയത്. 1960 മുതൽ മണ്ഡലത്തിൽ സജീവമായ ബേബി ജോൺ ആ വർഷം സ്വതന്ത്രനായി നിയമസഭയിലെത്തി. ബേബി ജോണിനോട് പരാജയപ്പെട്ട കുഞ്ഞുകൃഷ്ണൻ എന്നാൽ 1965ൽ ശക്തമായ തിരിച്ചുവരവാണ് നടത്തിയത്. എന്നാൽ ആ കാലയളവിൽ നിയമസഭ ചേർന്നതുമില്ല. അതുകൊണ്ട് തന്നെ 1957 മുതൽ 1959 വരെ മാത്രമാണ് മണ്ഡലത്തെ പ്രതിനിധീകരിച്ച് കുഞ്ഞുകൃഷ്ണൻ സഭയിലിരുന്നത്.

കരുനാഗപ്പള്ളിയുടെ മുഖമായി ബേബി ജോൺ

കരുനാഗപ്പള്ളിയുടെ മുഖമായി ബേബി ജോൺ

കുഞ്ഞുകൃഷ്ണന് ശേഷം ബേബി ജോൺ കരുനാഗപ്പള്ളിയുടെ മുഖമാകുന്നതാണ് പിന്നീട് കണ്ടത്. തൊഴിലാളി വിഷയങ്ങളിൽ എന്നും അവർക്കൊപ്പം അവകാശങ്ങൾ നേടിയെടുക്കുന്നതിലും എന്നും മുന്നിൽ നിന്ന ബേബി ജോൺ പ്രിയപ്പെട്ട നേതാവായി മാറി. 1967 മുതൽ അടുത്ത പത്ത് വർഷം കരുനാഗപ്പള്ളിയിൽ നിന്നുമാണ് നിയമസഭയിലെത്തുന്നത്. ആദ്യ തവണ സ്വതന്ത്രനായും പിന്നീട് ആർഎസ്പി സ്ഥാനാർഥിയായും ജനവിധി തേടിയ ബേബി ജോൺ രണ്ട് തവണയും വിജയം കണ്ടെത്തി. പിന്നീട് മണ്ഡലം മാറിയെങ്കിലും 1996 വരെ നിയമസഭ അംഗമായിരുന്ന ബേബി ജോൺ അച്യുത മേനോൻ, കെ കരുണാകരൻ, എകെ ആന്രണി, പികെ വാസുദേവൻ നായർ, ഇകെ നായനാർ മന്ത്രിസഭകളിലും അംഗമായിരുന്നു.

ചെങ്കൊടി പാറിച്ച് ഷെരീഫും ശ്രീനിവാസനും

ചെങ്കൊടി പാറിച്ച് ഷെരീഫും ശ്രീനിവാസനും

1977ലാണ് സിപിഐ മണ്ഡലത്തിൽ സ്ഥാനമുറപ്പിക്കുന്നത്. രണ്ട് തവണ സിപിഐയുടെ ബിഎം ഷെരീഫ് എംഎൽഎ ആയി. 1977 മുതൽ 82 വരെയായിരുന്നു ഇത്. 1982ൽ സ്വതന്ത്രനായി മത്സരിച്ച ടി വി വിജയരാഘവൻ അസംബ്ലിയിലെത്തിയപ്പോൾ 1987ൽ പിഎസ് ശ്രീനിവാസനെ ഇറക്കിയാണ് സിപിഐ മണ്ഡലം തിരികെ പിടിച്ചത്. തുടർച്ചയായ രണ്ട് തവണ ശ്രീനിവാസനും 1996ൽ ഇ ചന്ദ്രശേഖരനും സിപിഐ പ്രതിനിധികളായി മണ്ഡലത്തിൽ നിന്ന് വിജയിച്ചു.

ജെഎസ്എസ് സ്ട്രൈക്ക്

ജെഎസ്എസ് സ്ട്രൈക്ക്

എന്നാൽ 2001ൽ സിപിഐയെ ഞെട്ടിച്ച് ജെഎസ്എസിന്റെ എഎൻ രാജൻബാബു മണ്ഡലത്തിൽ വിജയം കണ്ടെത്തി. അച്യുതാനന്ദൻ മന്ത്രിസഭയിൽ അംഗമായികുന്ന സി ദിവാകരനാണ് വീണ്ടും സിപിഐ മണ്ഡലത്തിലേക്ക് തിരികെ കൊണ്ടുവരുന്നത്. 2006 മുതൽ പത്ത് വർഷം എംഎൽഎ ആയിരുന്ന ദിവാകരന്റെ പിൻഗാമിയായി ആർ രാമചന്ദ്രനാണ് ഇപ്പോൾ സഭയിലുള്ളത്.

മണ്ഡല സ്ഥിതി വിവരം

മണ്ഡല സ്ഥിതി വിവരം

കരുനാഗപ്പള്ളി താലൂക്കിലെ ആലപ്പാട്, ക്ലാപ്പന, കുലശേഖരപുരം, ഓച്ചിറ, തഴവ, തൊടിയൂർ, കരുനാഗപ്പള്ളി പഞ്ചായത്തുകൾ ഉൾപ്പെടുന്നതാണ് കരുനാഗപ്പള്ളി മണ്ഡലം. ആലപ്പുഴ ജില്ലയോട് ചേർന്നുകിടക്കുന്ന കരുനാഗപ്പള്ളി താലൂക്കിന്റെ തെക്ക് അഷ്ടമുടിക്കായലും കിഴക്ക് കുന്നത്തൂരുമാണ്. രണ്ട് ലക്ഷത്തിലധികം വോട്ടർമാരാണ് മണ്ഡലത്തിലുള്ളത്.

Recommended Video

cmsvideo
    സർവേകൾ എല്ലാം പറയുന്നു..പിണറായി തന്നെ മുഖ്യമന്ത്രി | Oneindia Malayalam
    ഇത്തവണ ജയസാധ്യത

    ഇത്തവണ ജയസാധ്യത

    ഇത്തവണയും ഇടതുപക്ഷം വിജയം ഉറച്ച് വിശ്വസിക്കുന്ന മണ്ഡലങ്ങളിൽ ഒന്നാണ് കരുനാഗപ്പള്ളി. കഴിഞ്ഞ തവണ ലിഡ് കുറവായിരുന്നെങ്കിലും ഇത്തവണ സംസ്ഥാന സർക്കാരിന്റെ വികസന - ജനക്ഷേമ നേട്ടങ്ങൾ എണ്ണിപറഞ്ഞ് വിജയം ഉറപ്പിക്കുന്നതിനൊപ്പം ലീഡ് ഉയർത്താമെന്ന പ്രതീക്ഷയിലാണ് ഇടതുമുന്നണി.

    അതേസമയം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പ് ഫലം യുഡിഎഫ് ക്യാമ്പിലും ആത്മവിശ്വാസം പകരുന്നതാണ്. കോർപ്പറേഷനുകളിലും മുനിസിപ്പാലിറ്റികളിലും ബ്ലോക്ക് പഞ്ചായത്തിലും ഗ്രാമ പഞ്ചായത്തുകളിലും നില മെച്ചപ്പെടുത്താൻ യുഡിഎഫിന് സാധിച്ചിരുന്നു.

    ഹോട്ട് ലുക്കിൽ രഷാമി ദേശായി- ചിത്രങ്ങൾ കാണാം

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+