• search
 • Live TV
കൊല്ലം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

കുന്നത്തൂര്‍ യുഡിഎഫ് പിടിച്ച് കോവൂര്‍ കുഞ്ഞുമോന് വിവാഹം കഴിക്കാന്‍ അവസരം ഉണ്ടാക്കും: കൊടിക്കുന്നില്‍

കൊല്ലം: കുന്നത്തൂര്‍ മണ്ഡലം ഇത്തവണ എന്ത് വിലകൊടുത്തും കോവൂര്‍ കുഞ്ഞുമോനില്‍ നിന്നും തിരികെ പിടിക്കുമെന്നാണ് യുഡിഎഫ് നേതാക്കള്‍ അവകാശപ്പെടുന്നത്. യുഡിഎഫില്‍ ആര്‍എസ്പി മത്സരിക്കുന്ന സീറ്റില്‍ കഴിഞ്ഞ വര്‍ഷം കുഞ്ഞുമോനോട് മത്സരിച്ച് പരാജയപ്പെട്ട ഉല്ലാസ് കോവൂരിന് തന്നെ വീണ്ടുമൊരു അവസം നല്‍കാന്‍ പാര്‍ട്ടി തീരുമാനിച്ചിരിക്കുകയാണ്. എല്‍ഡിഎഫില്‍ ആദ്യം സീറ്റ് സിപിഎം ഏറ്റെടുത്തേക്കുമെന്ന ചില അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നെങ്കിലും ആര്‍എസ്പി എല്‍ നേതാവ് കോവൂര്‍ കുഞ്ഞുമോന് തന്നെ സീറ്റ് നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു. ഇതോടെ കുഞ്ഞുമോനെതിരെ മണ്ഡലത്തിലെ വികസനം മുന്‍നിര്‍ത്തി രൂക്ഷവിമര്‍ശനവുമായി കൊടുക്കുന്നില്‍ സുരേഷ് എംപി രംഗത്ത് എത്തുകയും ചെയ്തു.

വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ ബംഗ്ലാദേശില്‍, ചിത്രങ്ങള്‍ കാണാം

കുന്നത്തൂര്‍ മണ്ഡലത്തില്‍

കുന്നത്തൂര്‍ മണ്ഡലത്തില്‍

ഇരുപത് വർഷമായി ആ മണ്ഡലത്തിൽ എംഎൽഎ എന്ന നിലയിൽ ഒരു പുരോഗതിയും കൊണ്ടുവന്നിട്ടില്ലെന്ന് മാത്രമല്ല, മുൻപ് ഉണ്ടായിരുന്ന കെഎസ്ആര്‍ടി ബസ്സ്റ്റാൻഡ് അടക്കമുള്ള പലതും ഉപയോഗ ശൂന്യമാകുകയും ചെയ്തെന്നാണ് കൊടുക്കുന്നില്‍ ആരോപിക്കുന്നത്. കുന്നത്തൂര്‍ മണ്ഡലം യുഡിഎഫ് തിരിച്ചുപിടിച്ച് കോവൂര്‍ കുഞ്ഞുമോന് വിവാഹം കഴിക്കാന്‍ അവസരം ഒരുക്കുമെന്നും അദ്ദേഹം പറയുന്നു.

കോവൂർ കുഞ്ഞുമോൻ

കോവൂർ കുഞ്ഞുമോൻ

കഴിഞ്ഞ ഇരുപത് വർഷമായി കുന്നത്തൂരിൽ കോവൂർ കുഞ്ഞുമോൻ ആണ് എം.എൽ.എ. ഇരുപത് വർഷമായി ആ മണ്ഡലത്തിൽ എം.എൽ.എ എന്ന നിലയിൽ ഒരു പുരോഗതിയും കൊണ്ടുവന്നിട്ടില്ലെന്ന് മാത്രമല്ല, മുൻപ് ഉണ്ടായിരുന്ന കെഎസ്ആര്‍ടി ബസ്സ്റ്റാൻഡ് അടക്കമുള്ള പലതും ഉപയോഗ ശൂന്യമാകുകയും, പലതും നശിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്നു. ഒരുപക്ഷേ ഇന്ത്യയിൽ തന്നെ ഏറ്റവും തവണ വികസനമുരടിപ്പിന്റെ പേരിൽ മണ്ഡലത്തിലെ ജനങ്ങൾ വഴിതടഞ്ഞ എംഎൽഎ കുഞ്ഞുമോൻ ആയിരിക്കും.

cmsvideo
  #KLElection2021 കുന്നത്തൂരിൽ കുഞ്ഞുമോനെതിരെ പാളയത്തിൽ പട
  ശാസ്താംകോട്ട കായൽ

  ശാസ്താംകോട്ട കായൽ

  ശാസ്താംകോട്ട കായൽ ശുദ്ധീകരിച്ചതിന് ശേഷം മാത്രമേ കല്യാണം കഴിക്കു എന്ന് കഴിഞ്ഞ 20 വർഷമായി പറഞ്ഞ് കൊണ്ടിരിക്കുന്ന കുഞ്ഞുമോന്റെ കയ്യിൽ നിന്നും കുന്നത്തൂർ തിരിച്ചു പിടിച്ച്, ശാസ്താംകോട്ട കായൽ ശുദ്ധീകരിച്ച് കുന്നത്തൂരിൽ മുടങ്ങിക്കിടക്കുന്ന എല്ലാ വികസനപ്രവർത്തനങ്ങളും പൂർത്തീകരിച്ച് പെട്ടെന്ന് വിവാഹം കഴിക്കാൻ കുഞ്ഞുമോന് യുഡിഎഫ് അവസരം ഒരുക്കുമെന്നാണ് കൊടുക്കുന്നില്‍ ഫേസ്ബുക്കില്‍ കുറിച്ചത്. അദ്ദേഹത്തിന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..

  മൈനാഗപ്പള്ളി റെയിൽവേ

  മൈനാഗപ്പള്ളി റെയിൽവേ

  ഒരു ജനപ്രതിനിധി എങ്ങനെ ആയിരിക്കരുത് എന്നതിന്റെ ഉത്തമ ഉദാഹരണമാണ് കുഞ്ഞുമോൻ. എം.പി ഫണ്ട് അടക്കം പല ന്യായങ്ങളും പറഞ്ഞ് ഉപയോഗിക്കാതെ മുടക്കുകയാണ് എം.എൽ.എ. അവിടുത്തെ ജനങ്ങൾക്ക് അടിസ്ഥാന ആവശ്യങ്ങൾക്ക് പോലും ഉപകാരപ്പെടേണ്ട മൈനാഗപ്പള്ളി റെയിൽവേ മേൽപ്പാലത്തിന് എം.പി എന്ന നിലയിൽ ഞാൻ അനുമതി വാങ്ങി കൊടുക്കുകയും, മേൽപ്പാലം നിർമിക്കാനായി എം.പി ഫണ്ടിൽ നിന്നും തുക മാറ്റിവെക്കുകയും ചെയ്തു.

  സർക്കാരിന്റെ കയ്യിൽ

  സർക്കാരിന്റെ കയ്യിൽ

  എന്നാൽ പാലം നിർമിക്കാൻ സംസ്ഥാന സർക്കാരിന്റെ കയ്യിൽ ഫണ്ട് ഇല്ലെന്ന് പറഞ്ഞ് എം.എൽ.എ ഒഴിഞ്ഞു മാറുകയായിരുന്നു. സർക്കാർ പരസ്യം ചെയ്തു മുഖം മിനുക്കാൻ ധൂർത്തടിച്ച കാശുണ്ടായിരുന്നെങ്കിൽ ഇന്ന് കുന്നത്തുരിലെ മക്കൾക്ക് വഞ്ചി തുഴഞ്ഞ് സ്കൂളിൽ പോകേണ്ടി വരില്ലായിരുന്നു, അവർക്ക് അടച്ചുറപ്പുള്ള വിദ്യാലയത്തിൽ പഠിക്കാമായിരുന്നു. അവിടുത്തെ ആശുപത്രിയും റോഡുകളും പാലങ്ങളും വികസിക്കുമായിരുന്നു. അവിടുത്തെ ജനങ്ങൾക്ക് കുടിവെള്ളവും മെച്ചപ്പെട്ട ജീവിതം സാധ്യമാകുമായിരുന്നു.

  ഇനിയിത് അനുവദിച്ചു കൂടാ..

  ഉല്ലാസ് കോവൂർ

  ഉല്ലാസ് കോവൂർ

  കുന്നത്തൂരിൽ യൂഡിഎഫിന്റെ കരുത്തനായ സാരഥിയാണ് ഉല്ലാസ് കോവൂർ. കഴിഞ്ഞ തവണ ഇടതുപക്ഷം അദ്ദേഹത്തിന്റെ പേരിൽ വ്യാജ കഥകൾ പ്രചരിപ്പിച്ചാണ് ജനവിധി അട്ടിമറിച്ചത്. ഇപ്രാവശ്യവും അവർ എന്ത് നാണം കെട്ട കളിക്കും മുതിരുമെന്ന് ഉറപ്പാണ്. യു.ഡി.എഫിന്റെ മുഴുവൻ ശക്തിയും ഇത്തവണ കുന്നത്തൂരിൽ ഉണ്ടാകും. ഓരോ കോൺഗ്രെസ്സുകാരനും ഉല്ലാസിന്റെ വിജയം ഉറപ്പാക്കാൻ ഇറങ്ങുകയാണ്. ജനദ്രോഹപരമായ ഭരണത്തിൽ നിന്നും കുന്നത്തൂരിനെ മോചിപ്പിക്കാൻ യൂഡിഎഫ് പ്രതിജ്ഞാബദ്ധമാണ്.

  കുഞ്ഞുമോന്‍റെ കല്യാണം

  കുഞ്ഞുമോന്‍റെ കല്യാണം

  ശാസ്താംകോട്ട കായൽ ശുദ്ധീകരിച്ചതിന് ശേഷം മാത്രമേ കല്യാണം കഴിക്കു എന്ന് കഴിഞ്ഞ 20 വർഷമായി പറഞ്ഞ് കൊണ്ടിരിക്കുന്ന കുഞ്ഞുമോന്റെ കയ്യിൽ നിന്നും കുന്നത്തൂർ തിരിച്ചു പിടിച്ച്, ശാസ്താംകോട്ട കായൽ ശുദ്ധീകരിച്ച് കുന്നത്തൂരിൽ മുടങ്ങിക്കിടക്കുന്ന എല്ലാ വികസനപ്രവർത്തനങ്ങളും പൂർത്തീകരിച്ച് പെട്ടെന്ന് വിവാഹം കഴിക്കാൻ യു.ഡി.എഫ് അവസരമുണ്ടാക്കുന്നതാണെന്ന് ഈയവസരത്തിൽ പ്രഖ്യാപിക്കുകയാണ്.

  'വിമാനം'സിനിമയിലെ ആ നാടൻ പെൺകൊടി തന്നെ ആണോ ഇത്... ദുർഗ്ഗയുടെ ഹോട്ട് ചിത്രങ്ങൾ

  English summary
  kerala assembly election 2021; Kodikunnil Suresh MP says UDF will win in Kunnathoor this time
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X