'ആ നായികമാരെ പരിചയപ്പെടാം, വയറ്റിപ്പിഴപ്പല്ലേ എന്ന് കരുതിയാണ് മിണ്ടാതിരുന്നത്', തുറന്നടിച്ച് മുകേഷ്
കൊല്ലം: ഈ നിയമസഭാ തിരഞ്ഞെടുപ്പില്‍ കൊല്ലം മണ്ഡലത്തില്‍ നിന്ന് രണ്ടാം വട്ടം ജനവിധി തേടുകയാണ് നടനും സിറ്റിംഗ് എംഎല്‍എയുമായ മുകേഷ്. ഇടത് കോട്ടയായ കൊല്ലത്ത് മുകേഷിനെ നേരിടുന്നത് കോണ്‍ഗ്രസ് ഡിസിസി അധ്യക്ഷയായ ബിന്ദു കൃഷ്ണയാണ്.
മണ്ഡലത്തില്‍ മുകേഷിനെതിരെ കോണ്‍ഗ്രസ് ശക്തമായ പ്രചാരണം നടത്തുന്നുണ്ട്. തനിക്കെതിരെ മത്സ്യത്തൊഴിലാളികള്‍ക്കിടയില്‍ വ്യാജ പ്രചാരണ നടത്തുന്നു എന്നാരോപിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് മുകേഷ്. മത്സ്യത്തൊഴിലാളികള്‍ക്ക് രക്ഷയില്ല എന്ന തരത്തില്‍ ചില സ്ത്രീകളുടെ പ്രതികരണങ്ങള്‍ പ്രചരിക്കുന്നതിനെതിരെയാണ് മുകേഷിന്റെ രംഗപ്രവേശം. ഇവര്‍ കോണ്‍ഗ്രസുകാരാണ് എന്നാണ് മുകേഷ് ആരോപിക്കുന്നത്.

പറഞ്ഞു പോകാതെ വയ്യ..
മുകേഷ് എംഎൽഎയുടെ പ്രതികരണം വായിക്കാം: '' ചില കാര്യങ്ങൾ പറഞ്ഞു പോകാതെ വയ്യ.. ഏകദേശം ഒരു വർഷം മുമ്പ് കൊല്ലം കടപ്പുറത്ത് ഒരു പെയ്ഡ് ഓൺലൈൻ ചാനലിന്റെ നേതൃത്വത്തിൽ അവരാധങ്ങൾ പറയുന്നതിന് ലൈസൻസില്ലാത്ത അതിന്റ അവതാരകൻ ഒരു മുകേഷ് എന്നുപറഞ്ഞ് വളരെ മോശമായ രീതിയിൽ അവതരിപ്പിക്കുകയുണ്ടായി.. അതിൽ മത്സ്യത്തൊഴിലാളികൾക്ക് ഒരു രക്ഷയും ഇല്ല എന്ന രീതിയിൽ ഒരു സ്ത്രീയെ അവതരിപ്പിക്കുകയുണ്ടായി. അവരുടെ പേരാണ് ബ്രിജിറ്റ്.

മറ്റൊരു നായിക കൂടിയുണ്ട്
അവർ കൊല്ലം മണ്ഡലത്തിലെ വോട്ടർ അല്ല മറിച്ച് ഇരവിപുരം മണ്ഡലത്തിലെ മുണ്ടക്കലാണ് വോട്ട് . അതുമാത്രമല്ല അവർ മത്സ്യത്തൊഴിലാളി കോൺഗ്രസിന്റെ ജില്ലാ കമ്മിറ്റി അംഗവുമാണ്. കൂടെ മറ്റൊരു നായിക കൂടിയുണ്ട്, അത് മറ്റാരുമല്ല ബ്രിജിറ്റിന്റെ സഹോദരി ജസീന്തയാണ് അതും മഹിളാ കോൺഗ്രസ്സ് നേതാവ്.അവർക്ക് വോട്ട് ചവറയിലാണ്. ഇതൊക്കെ ഇപ്പോൾ പറയാൻ കാരണം ആ കപ്പലണ്ടി ചാനലിന് ഈ വാർത്ത ചെയ്തതിനുശേഷമാണ് അഞ്ഞൂറിൽ നിന്നും അമ്പതിനായിരത്തിലേക്ക് ഫോളോവേഴ്സ് ഉണ്ടായത്.

വ്യാജ വാർത്തകൾ സൃഷ്ടിക്കുന്നു
വയറ്റിപിഴപ്പല്ലേ ഇതിനൊക്കെ മറുപടി പറഞ്ഞു നമ്മുടെ എനർജി കളയണ്ട എന്ന് കരുതിയാണ് മിണ്ടാതിരുന്നത്. എന്നാൽ ഇത് കണ്ടു കൊണ്ട് അഡ്രസ് ഇല്ലാത്ത ഒന്ന് രണ്ട് ഉടായിപ്പ് ഓൺലൈൻ ചാനലുകൾ. അതുപോലെയുള്ള വ്യാജ വാർത്തകൾ സൃഷ്ടിക്കുന്നു. അതുകൊണ്ടാണ് ഇതൊക്കെയും പറഞ്ഞു പോകാം എന്ന് കരുതിയത്.കൊല്ലം മണ്ഡലത്തിന്റെ തീരദേശം എന്നുപറയുന്നത്. കൊല്ലം ബീച്ചിൽ നിന്നും ആരംഭിച്ചു പോർട്ട് കൊല്ലം, വാടി, തങ്കശ്ശേരി, തിരുമുല്ലവാരത്തു അവസാനിക്കുന്ന കടലോരവും, തൃക്കരുവാ, പനയം, തൃക്കടവൂർ, കുരീപ്പുഴ മേഖലയിലെ കായലോരവും ആണ്.

മത്സ്യത്തൊഴിലാളികളെ കബളിപ്പിക്കാൻ കഴിയില്ല
ഇവിടങ്ങളിലെല്ലാം തന്നെ നല്ലവരായ മത്സ്യത്തൊഴിലാളികൾ ആവേശോജ്വലമായ സ്വീകരണമാണ്. എംഎൽഎയും സ്ഥാനാർത്ഥിയും എന്ന നിലയിൽ എനിക്ക് നൽകിയത്. എല്ലാ പ്രതിസന്ധിയിലും അവരെ കര പിടിച്ചു കയറ്റിയ, ഈ സർക്കാരിനോടും , അവരുടെ എല്ലാ പ്രതിസന്ധിയിലും ഒപ്പം നിന്ന, എംഎൽഎ എന്ന നിലയിൽ എന്നോടും, ആ സ്നേഹവാത്സല്യങ്ങൾ അവർ കാട്ടിയിട്ടുണ്ട്.. എങ്ങനെയും കള്ളങ്ങൾ പ്രചരിപ്പിച്ചു ജയിക്കണമെന്ന് പരിശ്രമിക്കുന്നവരോട്. പഴയതുപോലെ അത്ര പെട്ടെന്നൊന്നും മത്സ്യത്തൊഴിലാളികളെ കബളിപ്പിക്കാൻ കഴിയില്ല...

ഉടായിപ്പ് നാടകങ്ങൾക്ക് ഒരു വിലയും ഇല്ല
ഇന്നവർ വിദ്യാസമ്പന്നരാണ്. അവരുടെ മക്കൾ ഈ രാജ്യത്തെ മുന്നോട്ട് നയിക്കാനുള്ള നിലയിൽ ഉന്നത നിലവാരത്തിൽ പഠിച്ചു കൊണ്ടിരിക്കുകയാണ്.അവരുടെ മുൻപിൽ ഉടായിപ്പ് നാടകങ്ങൾക്ക് ഒരു വിലയും ഇല്ല എന്ന് പറഞ്ഞുകൊണ്ട് ഇന്നത്തേക്ക് നിർത്തുന്നു.. തുടർന്നങ്ങോട്ട്. ഓഖി യെക്കുറിച്ചും, ഹാർബറുകളിൽ ലഭിച്ച സ്വീകരണങ്ങളെ കുറിച്ചും നാളെ മുതൽ പറയുന്നതായിരിക്കും.. ഇപ്പോൾ ആ നായികമാരെ പരിചയപ്പെടാം...''
അക്ഷര ഗൗഡയുടെ ഏറ്റവും പുതിയ ചിത്രങ്ങൾ കാണാം












Click it and Unblock the Notifications