കൊല്ലം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ആര്‍എസ്പി എല്ലില്‍ തര്‍ക്കം രൂക്ഷം; കോവൂര്‍ കുഞ്ഞുമോനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയെന്ന് എസ് ബലദേവ്

Google Oneindia Malayalam News

കൊല്ലം: ആര്‍എസ്പി എല്ലില്‍ ഉള്‍പ്പാര്‍ട്ടി പോര് രൂക്ഷമാവുന്നു. പാര്‍ട്ടിയുടെ ഏക എംഎല്‍എ കോവൂര്‍ കുഞ്ഞുമോനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയതായി അര്‍എസ്പി ലെനിനിസ്റ്റ് സംസ്ഥാന സെക്രട്ടറി ബലദേവ് അറിയിച്ചു. പാര്‍ട്ടി ക്ഷണിതാവ് സ്ഥാനത്ത് നിന്നാണ് കോവൂര്‍ കുഞ്ഞുമോന പുറത്താക്കിയത്. പാര്‍ട്ടിയെ കുഞ്ഞുമോന്‍ തകര്‍ത്തെന്നാണ് ബലദേവ് ആരോപിക്കുന്നത്. ഇടത് മുന്നണിയില്‍ നിന്നും പാര്‍ട്ടിക്ക് ലഭിക്കേണ്ട ബോര്‍ഡ് കോര്‍പ്പറേഷന്‍ സ്ഥാനങ്ങള്‍ എംഎല്‍എ നഷ്ടമാക്കിയെന്നും ബാലദേവ് ആരോപിച്ചു.

പി എസ് സി അംഗത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് പാര്‍ട്ടിയില്‍ തര്‍ക്കത്തിന് ഇടയാക്കിയത്. ഇതേ തുടര്‍ന്ന് സംവരണ മണ്ഡലമായ കുന്നത്തൂര്‍ ഇത്തവണ പാര്‍ട്ടിക്ക് ആവശ്യമില്ലെന്നും പകരം ഏതെങ്കിലും ജനറല്‍ സീറ്റ് അനുവദിക്കണമെന്നും കാണിച്ച് ബലദേവ് നേരത്തെ സിപിഎം സംസ്ഥാന സെക്രട്ടറിക്ക് കത്ത് എഴുതിയിരുന്നു. ഇതിന് പിന്നാലെ ബലദേവിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയതായി അറിയിച്ച് കോവൂര്‍ കുഞ്ഞുമോന്‍ പ്രസ്താവന ഇറക്കി.

kovoor kunjumon

വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ ട്രാക്ടര്‍ റാലി, ചിത്രങ്ങള്‍ കാണാം

എന്നാല്‍ പാര്‍ട്ടിയില്‍ നിന്നും തന്നെ പുറത്താക്കാനുള്ള അധികാരം കോവൂര്‍ കുഞ്ഞുമോന് ഇല്ലെന്നാണ് എസ് ബലദേവിന്‍റെ വാദം. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടത് സ്വതന്ത്രനായിട്ടാണ് കുഞ്ഞുമോന്‍ മത്സരിച്ചിരുന്നത്. തിരഞ്ഞെടുപ്പിന് ശേഷം മാത്രമായിരുന്നു ആര്‍എസ്പി ലെനിനിസ്റ്റ് എന്ന പാര്‍ട്ടിക്ക് അംഗീകാരം ലഭിച്ചത്. അതേസമയം, കുന്നത്തൂരില്‍ ഇത്തവണയും താന്‍ തന്നെ ഇടത് സ്ഥാനാര്‍ത്ഥിയാവുമെന്ന് പ്രഖ്യാപനവുമായി കഴിഞ്ഞ ദിവസം കുഞ്ഞുമോനും രംഗത്ത് എത്തിയിരുന്നു.

<strong>കല്‍പ്പറ്റയില്‍ കച്ച മുറുക്കി മുസ്ലിം ലീഗ്;വിജയം ഉറപ്പ്, അവസാന ലാപ്പില്‍ വീണ്ടും സമ്മര്‍ദ്ദം..</strong>.കല്‍പ്പറ്റയില്‍ കച്ച മുറുക്കി മുസ്ലിം ലീഗ്;വിജയം ഉറപ്പ്, അവസാന ലാപ്പില്‍ വീണ്ടും സമ്മര്‍ദ്ദം...

ഗ്ലാമർ ലുക്കിൽ രുഹിക ദാസ്- ചിത്രങ്ങൾ കാണാം

English summary
kerala assembly election 2021; kovoor kunjumon MLA expelled from party by RSPL state secretary
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X