കൊല്ലം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

യുഡിഎഫിലേക്ക് പോവാനില്ല, എല്‍ഡിഎഫില്‍ തുടരം; കുന്നത്തൂരില്‍ തന്നെ മത്സരിക്കും: കോവൂര്‍ കുഞ്ഞുമോന്‍

Google Oneindia Malayalam News

കൊല്ലം: കുന്നത്തൂര്‍ സീറ്റ് സിപിഎം ഏറ്റെടുത്തേക്കുമെന്ന പ്രചാരണം ശക്തമായതോടെ സിറ്റിങ് എംഎല്‍എയും ആര്‍എസ്പി ലെനിനിസ്റ്റ് നേതാവുമായ കോവൂര്‍ കുഞ്ഞുമോന്‍ എംഎല്‍എ ഇടതുമുന്നണി വിട്ടേക്കുമെന്ന തരത്തിലുള്ള വാര്‍ത്തകള്‍ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. കുന്നത്തൂര്‍ സീറ്റ് ഏറ്റെടുത്ത് മുന്‍ എംപിയും മുതിര്‍ന്ന നേതാവുമായ സോമപ്രസാദിനെ മത്സരിപ്പിക്കാനായിരുന്നു സിപിഎം നീക്കം. കോവൂര്‍ കുഞ്ഞുമോന്‍റെ പാര്‍ട്ടിയിലുണ്ടായ പിളര്‍പ്പ് അടക്കമുള്ള കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി സിപിഎം സീറ്റ് ഏറ്റെടുക്കുന്നുവെന്നായിരുന്നു വാര്‍ത്ത. എന്നാല്‍ ഇക്കാര്യത്തിലുള്ള തന്‍റെ നിലപാട് വ്യക്തമാക്കി രംഗത്ത് വന്നിരിക്കുകയാണ് കോവൂര്‍ കുഞ്ഞുമോന്‍ എംഎല്‍എ.

മുട്ട് മടക്കാതെ കർഷകർ, ദില്ലിയിലെ കർഷക സമരം ചിത്രങ്ങളിലൂടെ

ഉത്തരാഖണ്ഡിലെ ദുരന്തഭൂമിയിൽ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍, ചിത്രങ്ങള്‍ കാണാം

കുന്നത്തൂര്‍ മണ്ഡലത്തില്‍

കുന്നത്തൂര്‍ മണ്ഡലത്തില്‍

വരുന്ന നിയമസഭ തിരഞ്ഞെടുപ്പിലും കുന്നത്തൂര്‍ മണ്ഡലത്തിലെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി താന്‍ തന്നെയായിരിക്കുമെന്നാണ് കോവൂര്‍ കുഞ്ഞുമോന്‍ വ്യക്തമാക്കുന്നത്. മണ്ഡലത്തിലെ ഇടത് മുന്നണി സ്ഥാനാര്‍ത്ഥി താന്‍ തന്നെയായിരിക്കും മറിച്ചുള്ള വാര്‍ത്തകള്‍ ചില കേന്ദ്രങ്ങള്‍ പടച്ച് വിടുന്നതാണ്. കഴിഞ്ഞ കാലങ്ങളില്‍ വലിയ വികസന പ്രവര്‍ത്തനങ്ങള്‍ നടന്ന ഒരു മണ്ഡലം കൂടിയാണ് കുന്നത്തൂരെന്നും അദ്ദേഹം പറഞ്ഞു.

കോവൂര്‍ കുഞ്ഞുമോന്‍

കോവൂര്‍ കുഞ്ഞുമോന്‍

തന്നെയും തന്റെ സ്ഥാനാര്‍ഥിത്വത്തെ കുറിച്ച് വ്യാജ വാര്‍ത്തകള്‍ ചമയ്ക്കുന്നവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കും. കുന്നത്തൂര്‍ സീറ്റ് സിപിഎം ഏറ്റെടുക്കുന്നതിനെ കുറിച്ച് അവര്‍ ആലോചിച്ചതായി എനിക്ക് അറിയില്ല. ഏതായാലും എല്‍ഡിഎഫില്‍ സീറ്റ് ഏറ്റെടുക്കല്‍ സംബന്ധിച്ച് ഒരു ആലോചനയും ഇല്ല. ആര്‍എസ്പി ലെനിനിസ്റ്റിനെ ഘടക കക്ഷിയാക്കാന്‍ എല്‍ഡിഎഫ് നേതൃത്വം തയ്യാറാവണമെന്നും കോവൂര്‍ കുഞ്ഞുമോന്‍ ആവശ്യപ്പെട്ടു.

ആര്‍എസ്പി എല്‍ഡിഎഫ് വിട്ടപ്പോള്‍

ആര്‍എസ്പി എല്‍ഡിഎഫ് വിട്ടപ്പോള്‍

2001 മുതല്‍ കുന്നത്തൂര്‍ മണ്ഡലത്തിന്‍റെ ജനപ്രതിനിധിയാണ് കോവൂര്‍ കുഞ്ഞുമോന്‍. 2014 ല്‍ ഔദ്യോഗിക ആര്‍എസ്പി എല്‍ഡിഎഫ് വിട്ടപ്പോള്‍ ആര്‍എസ്പി ലെനിനിസ്റ്റ് രൂപീകരിച്ച് ഇടതുമുന്നണിയില്‍ തുടരുകയായിരുന്നു കോവൂര്‍ കുഞ്ഞുമോന്‍. 2016 ലെ തിരഞ്ഞെടുപ്പില്‍ കുന്നത്തൂര്‍ സീറ്റ് എല്‍ഡിഎഫ് കുഞ്ഞുമോന് നല്‍കി. സീറ്റ് നിലനിര്‍ത്താന്‍ കുഞ്ഞുമോന് സാധിച്ചതോടെ കൊല്ലം ജില്ല സമ്പൂര്‍ണ്ണ ഇടത് ജില്ലയുമായി മാറി.

പാര്‍ട്ടിയിലെ പിളര്‍പ്പ്

പാര്‍ട്ടിയിലെ പിളര്‍പ്പ്

എന്നാല്‍ 2016 ലും അടുത്തിടേയും കോവൂര്‍ കുഞ്ഞുമോന്‍റെ പാര്‍ട്ടിയില്‍ ഉണ്ടായ പിളര്‍പ്പ് സീറ്റ് ഏറ്റെടുക്കുന്നതിനെ കുറിച്ചുള്ള ചര്‍ച്ചകളിലേക്ക് സിപിഎമ്മിനെ എത്തിച്ചെന്നാണ് സൂചന. സംസ്ഥാന സെക്രട്ടി എസ് ബലദേവിന്‍റെ നേതൃത്വത്തിലുള്ള വിഭാഗത്തെ അടുത്തിടെ കോവൂര്‍ കുഞ്ഞുമോന്‍ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയിരുന്നു. എന്നാല്‍ ഇത് അംഗീകരിക്കാന്‍ ബലദേവ് വിഭാഗം തയ്യാറായിട്ടില്ല.

കുന്നത്തൂര്‍ സീറ്റ് നല്‍കിയാല്‍

കുന്നത്തൂര്‍ സീറ്റ് നല്‍കിയാല്‍

ആര്‍എസ്പി (എല്‍)ന് കുന്നത്തൂര്‍ സീറ്റ് വേണ്ടതില്ലെന്ന് കാട്ടി എസ് ബലദേവ് ഇടതുമുന്നണി കണ്‍വീനര്‍ എ വിജയരാഘവന് കത്ത് നല്‍കിയിട്ടുണ്ട്. സംവരണ മണ്ഡലമായ കുന്നത്തൂരിന് പകരം മറ്റേതെങ്കിലും മണ്ഡലം നല്‍കണമെന്നാണ് എസ് ബലദേവ് വിജയരാഘവനോട് ആവശ്യപ്പെട്ടത്. കുന്നത്തൂരില്‍ കുഞ്ഞുമോന് വീണ്ടും അവസരം നല്‍കിയാല്‍ എതിര്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുമെന്നും ബലദേവ് വ്യക്തമാക്കുന്നു.

Recommended Video

cmsvideo
എല്‍ഡിഎഫ് മന്ത്രി സഭ ജനങ്ങളോട് കമ്മിറ്റഡാണ് | Oneindia Malayalam
യുഡിഎഫ് ശ്രമം

യുഡിഎഫ് ശ്രമം

പിഎസ്‌സി അംഗത്വത്തെച്ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് പാര്‍ട്ടിയില്‍ പിളര്‍പ്പുണ്ടായത്. ഇതിന് പിന്നാലെയാണ് എസ് ബലദേവിനെ പദവിയില്‍ നിന്നും പുറത്താക്കി പുതിയ സംസ്ഥാന സെക്രട്ടറിയായി ഷാജി ഫിലിപ്പിനെ കോവൂര്‍ കുഞ്ഞുമോന്‍ നിയമിച്ചത്. എന്നാല്‍ തന്നെ പുറത്താക്കിയിട്ടില്ലെന്നും ഇപ്പോഴും സെക്രട്ടറി സ്ഥാനത്ത് തുടരുകയാണെന്നുമാണ് ബലദേവ് വ്യക്തമാക്കുന്നത്. അതേസമയം കോവൂര്‍ കുഞ്ഞുമോന്‍ ഇടതുമുന്നണിയില്‍ ഉറച്ച് നില്‍ക്കുന്നതോടെ മറുവിഭാഗത്തെ തങ്ങളുടെ പാളയത്തില്‍ എത്തിക്കാനുള്ള ശ്രമം യുഡിഎഫും ആരംഭിച്ചിട്ടുണ്ട്.

സ്റ്റൈലിഷായി സണ്ണി ലിയോൺ- ഏറ്റവും പുതിയ ചിത്രങ്ങൾ കാണാം

English summary
kerala assembly election 2021; kovoor Kunjumon will contest in Kunnathoor constituency
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X