കൊല്ലം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ചടയമംഗലം ലീഗിന് നല്‍കിയതില്‍ പൊട്ടിത്തെറി; ജില്ലാ ഡിവിഷനില്‍ ജയിക്കാനുള്ള വോട്ട് പോലും സ്വന്തമായില്ല

Google Oneindia Malayalam News

കൊല്ലം: കേരള കോണ്‍ഗ്രസ് എമ്മും എല്‍ജെഡിയും മുന്നണി വിട്ട സാഹചര്യത്തില്‍ ഇത്തവണ കൂടുതല്‍ സീറ്റുകള്‍ വേണമെന്ന ആവശ്യം മുസ്ലിം ലീഗ് നേരത്തെ മുതല്‍ തന്നെ ഉയര്‍ത്തിയിരുന്നു. ആറ് സീറ്റുകള്‍ എങ്കിലും അധികം വേണെമെന്നായിരുന്നു ആവരുടെ ആവശ്യം. എന്നാല്‍ പലവട്ടമായി നടന്ന ഉഭയകക്ഷി ചര്‍ച്ചകള്‍ക്ക് ശേഷം മൂന്ന് സീറ്റുകള്‍ അധികമായി നല്‍കാന്‍ യുഡിഎഫില്‍ ധാരണയാവുകയായിരുന്നു. ഇതോടെ ലീഗിന് ഇത്തവണ 27 സീറ്റില്‍ മത്സരിക്കാന്‍ സാധിക്കും. കഴിഞ്ഞ തവണ 24 സീറ്റിലായിരുന്നു മുസ്ലിം ലീഗ് മത്സരിച്ചത്. ചടയമംഗലം പുനലൂര്‍ സീറ്റുകള്‍ പരസ്പരം വെച്ചുമാറാനും കോണ്‍ഗ്രസും മുസ്ലിം ലീഗും തീരുമാനിച്ചിട്ടുണ്ട്. എന്നാല്‍ നീ നീക്കത്തിനെതിരെ വലിയ പ്രതിഷേധമാണ് കോണ്‍ഗ്രസില്‍ നിന്നും ഉയര്‍ന്ന് വരുന്നത്.

ദല്‍ഹിയിലെ കര്‍ഷക സമരവേദിയില്‍ നിന്നുള്ള കൂടുതല്‍ ചിത്രങ്ങള്‍ കാണാം

കോഴിക്കോട് ബേപ്പൂര്‍

കോഴിക്കോട് ബേപ്പൂര്‍


കോഴിക്കോട് ജില്ലയിലെ ബേപ്പൂര്‍, കണ്ണൂര്‍ ജില്ലയില്‍ കൂത്തുപറമ്പ്, തൃശൂര്‍ ജില്ലയില്‍ ചേലക്കര സീറ്റുകളാണ് മുസ്ലിം ലീഗിന് അധികമായി നല്‍കുന്നത്. കോഴിക്കോട് ജില്ലയില്‍ പേരാമ്പ്ര സീറ്റും കൂടി മുസ്ലിം ലീഗ് ക്ഷ്യമിട്ടിരുന്നു. എന്നാല്‍ ബേപ്പൂര്‍ മാത്രമെ വിട്ടു നല്‍കാന്‍ കഴിയുമെന്ന നിലപാടിലേക്ക് കോണ്‍ഗ്രസ് എത്തുകയായിരുന്നു. തെങ്കന്‍ കേരളത്തില്‍ ഒരു സീറ്റ് കൂടി അധികം ചോദിച്ചെങ്കിലും അതും ലഭിച്ചില്ല.

ബാലുശ്ശേരിയും കുന്ദമംഗലവും

ബാലുശ്ശേരിയും കുന്ദമംഗലവും

കഴിഞ്ഞ തവണ യുസി രാമന്‍ മത്സരിച്ച ബാലുശ്ശേരിയും കുന്ദമംഗലവും വച്ച് മാറാന്‍ നേരത്തെ ധാരണയായിരുന്നു. ബാലുശ്ശേരിയില്‍ നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടിയെ മത്സരിപ്പിക്കുന്ന കാര്യം കോണ്‍ഗ്രസ് സജീവമായി പരിഗണിച്ചത് ഇതിന് ശേഷമാണ്. മണ്ഡലത്തില്‍ ഇപ്പോള്‍ തന്നെ സജീവമാണ് ധര്‍മ്മജന്‍. കുന്ദമംഗലം സീറ്റില്‍ പുതിയ സ്ഥാനാര്‍ത്ഥായെ പ്രഖ്യാപിക്കാനുള്ള ചര്‍ച്ചകളും ലീഗ് ആരംഭിച്ചിട്ടുണ്ട്.

പട്ടാമ്പി സീറ്റ്

പട്ടാമ്പി സീറ്റ്

പട്ടാമ്പി സീറ്റ് വിട്ടുതരണമെന്ന ആവശ്യത്തില്‍ മുസ്ലിം ലീഗ് വലിയ സമ്മര്‍ദം നടത്തിയെങ്കിലും കോണ്‍ഗ്രസ് വഴങ്ങിയില്ല. വിജയ സാധ്യതയുള്ള സീറ്റ് വിട്ടുകൊടുക്കേണ്ടതില്ലെന്നായിരുന്നു കോണ്‍ഗ്രസ് നിലപാട്. അങ്ങനെയാണ് ചേലക്കര കിട്ടുന്നത്. കൊല്ലത്ത് കഴിഞ്ഞ തവണ മത്സരിച്ച പുനലൂര്‍ സീറ്റ് ചടയമംഗലവുമായി വെച്ച് മാറാനാണ് തീരുമാനം.

പുനരൂലിലെ മത്സരം

പുനരൂലിലെ മത്സരം

കഴിഞ്ഞ തവണ യൂനുസ് കുഞ്ഞായിരുന്നു പുനലൂരില്‍ മുസ്ലിം ലീഗ് ടിക്കറ്റില്‍ മത്സരിച്ചത്. എന്നാല്‍ സിപിഐയിലെ കെ രാജുവിനോട് 33582 വോട്ടിന് യൂനുസ് കുഞ്ഞ് തോറ്റു. കെ രാജുവിന് 82136 വോട്ടുകള്‍ ലഭിച്ചപ്പോള്‍ യൂനുസ് കുഞ്ഞിന് ലഭിച്ചത് 48554 വോട്ട് മാത്രമായിരുന്നു. എന്‍ഡിഎയില്‍ നിന്നും കേരള കോണ്‍ഗ്രസിലെ സിസിലി ഫെര്‍ണാണ്ടസ് മത്സരിച്ച് 10558 വോട്ടുകളും കരസ്ഥമാക്കി.

ചടയമംഗലത്തും

ചടയമംഗലത്തും

കോണ്‍ഗ്രസ് മത്സരിച്ച ചടയമംഗലത്തും വലിയ തോല്‍വിയായിരുന്നു യുഡിഎഫിന് നേരിടേണ്ടി വന്നത്. കോണ്‍ഗ്രസിന് വേണ്ടി എംഎം ഹസനും സിപിഐക്ക് വേണ്ടി മുല്ലക്കര രത്നാകരനുമായിരുന്നു ചടയമംഗലത്തെ പോരാട്ടത്തിന് ഇറങ്ങിയത്. സീറ്റ് പിടിക്കുമെന്ന പ്രതീക്ഷ ഉണര്‍ത്തിയെങ്കിലം ഫലം പുറത്ത് വന്നപ്പോള്‍ എംഎം ഹസന്‍ 21928 വോട്ടിന് തോറ്റു. ഈ സീറ്റുകള്‍ വെച്ച് മാറിയാല്‍ വിജയ സാധ്യത ഉണ്ടെന്ന വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിലാണ് ഇത്തവണ സീറ്റ് വെച്ചുമാറാന്‍ തീരുമാനിച്ചത്.

പ്രയാര്‍ ഗോപാലകൃഷ്ണന്‍റെ എതിര്‍പ്പ്

പ്രയാര്‍ ഗോപാലകൃഷ്ണന്‍റെ എതിര്‍പ്പ്

എന്നാല്‍ ചടയമംഗലം സീറ്റ് മുസ്ലിം ലീഗിന് നല്‍കാനുള്ള തീരുമാനത്തില്‍ വലിയ എതിര്‍പ്പാണ് കോണ്‍ഗ്രസില്‍ നിന്നും യൂത്ത് കോണ്‍ഗ്രസില്‍ നിന്നും ഉയര്‍ന്ന് വരുന്നത്. സീറ്റ് മുസ്ലിം ലീഗിന് നല്‍കിയതിനെതിരെ വലിയ വിമര്‍ശനമാണ് കോണ്‍ഗ്രസ് നേതാവും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡണ്ടുമായ പ്രയാര്‍ ഗോപാലകൃഷ്ണന്‍ രംഗത്ത് എത്തിയിരിക്കുന്നത്.

സീറ്റ് തനിക്ക് വേണം

സീറ്റ് തനിക്ക് വേണം

ചടയമംഗലത്ത് മത്സരിക്കാന്‍ എനിക്ക് യോഗ്യതയുണ്ടെങ്കില്‍ എനിക്ക് സീറ്റ് തരണമെന്നാണ് പ്രയാര്‍ ഗോപാല കൃഷ്ണന്‍ വ്യക്തമാക്കുന്നത്. യോഗ്യതിയില്ലെന്ന് നേതാക്കള്‍ തീരുമാനിക്കുകയാണെങ്കില്‍ സീറ്റ് തരേണ്ടതില്ല. പലരും ഇവിടെ ആഗ്രഹിച്ചിട്ടുണ്ട്. അവര്‍ക്ക് സീറ്റ് കൊടുക്കുന്നതിനൊന്നും ഞാന്‍ എതിരല്ല. ലോക്സഭാ തിരഞ്ഞെടുപ്പിലെ കോണ്‍ഗ്രസിലെ നേട്ടത്തിന് പിന്നില്‍ ശബരിമലയിലെ വിവാദമാണ്.

ജില്ലാ പഞ്ചായത്ത് ഡിവഷനിലേക്ക്

ജില്ലാ പഞ്ചായത്ത് ഡിവഷനിലേക്ക്

കേസ് പിന്‍വലിക്കണമെന്ന ശക്തമായ നിര്‍ദേശം വെച്ചത് ഞാന്‍ തന്നെയാണ്. എനിക്ക് സീറ്റ് തരണം. സീറ്റ് തന്നില്ലെങ്കില്‍ യുഡിഎഫ് അധികാരത്തില്‍ എത്തിയാല്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് സ്ഥാനം നല്‍കണമെന്നും ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ പ്രയാര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു. ലീഗിന് ജില്ലാ പഞ്ചായത്ത് ഡിവഷനിലേക്ക് ജയിക്കാനുള്ള വോട്ട് പോലും ഇല്ലെന്നും അദ്ദേഹം ആരോപിച്ചു.

ലീഗിന് എത്ര വോട്ട് കിട്ടി

ലീഗിന് എത്ര വോട്ട് കിട്ടി

തദ്ദേശ തെരഞ്ഞെടുപ്പില്‍ ജില്ലാ പഞ്ചായത്ത് ഡിവിഷനില്‍ ഏണി ചിഹ്നത്തില്‍ മത്സരിച്ച മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥി എത്ര വോട്ടിനാണ് തോറ്റതെന്നും ഓര്‍മ്മ വേണം. ചടയമംഗലം മണ്ഡലത്തെ കുറിച്ച് കോണ്‍ഗ്രസ്-ലീഗ് നേതാക്കള്‍ക്ക് ധാരണ വേണം. മുന്നണിയുടെ വിജയമാണ് പ്രധാനമെന്നും പ്രയാര്‍ ഗോപാലകൃഷ്ണന്‍ വ്യക്തമാക്കി.

ചടയമംഗലം സീറ്റ്

ചടയമംഗലം സീറ്റ്

ചടയമംഗലം സീറ്റ് മുസ്ലിം ലീഗിന് നല്‍കാനുള്ള യുഡിഎഫ് തീരുമാനത്തില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും രംഗത്ത് എത്തിയിട്ടുണ്ട്. തീരുമാനത്തില്‍ പ്രതിഷേധിച്ച് യൂ​ത്ത് കോ​ണ്‍ഗ്ര​സ് - കെഎ​സ്യു പ്ര​വ​ര്‍ത്ത​ക​ര്‍ ക​ട​യ്ക്ക​ലില്‍ പ്രതിഷേധ പ്രകടനം നടത്തി. മണ്ഡലത്തില്‍ ലീഗിന് സ്വാധീനമില്ലെന്നും വ​ന്‍പ​രാ​ജ​യം നേ​രി​ടേ​ണ്ടി​വ​രു​മെ​ന്നു​മാ​ണ് യൂ​ത്ത് കോ​ണ്‍ഗ്ര​സ് ആരോപിക്കുന്നു.

മല്ലിക ഷെരാവത്തിന്റെ ഗ്ലാമര്‍ ഫോട്ടോകള്‍ കാണാം

English summary
kerala assembly election 2021; Prayar GopalaKrishnan against giving Chadayamangalam seat to League
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X