കൊല്ലം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ആര്‍എസ്പി എല്‍ പിളര്‍ന്നു; കോവൂര്‍ കുഞ്ഞുമോന് പണികൊടുത്ത് ഒരു വിഭാഗം യുഡിഎഫിലേക്ക്

Google Oneindia Malayalam News

കൊല്ലം: നിയമസഭ തിരഞ്ഞെടുപ്പ് അടുത്തതോടെ സംസ്ഥാനത്തെ മുന്നണി സംവിധാനത്തില്‍ വലിയ മാറ്റങ്ങള്‍ക്കുള്ള സാഹചര്യമാണ് ഒരുങ്ങിയിരിക്കുന്നത്. തദ്ദേശ തിരഞ്ഞെടുപ്പിന് മുമ്പ് കേരള കോണ്‍ഗ്രസിനേയും എല്‍ജെഡിയേയും മുന്നണിയില്‍ എത്തിക്കാന്‍ എല്‍ഡിഎഫിന് സാധിച്ചെങ്കില്‍ ഇപ്പോള്‍ എല്‍ജെഡിയില്‍ നിന്നും പാര്‍ട്ടികളെ പിടിക്കാനുള്ള നീക്കത്തിലാണ് യുഡിഎഫ്. എന്‍സിപി യുഡിഎഫില്‍ എത്തുമോയെന്ന കാര്യത്തില്‍ ഉടന്‍ തന്നെ തീരുമാനം ഉണ്ടാവും. ഇതിനിടയില്‍ എല്‍ഡിഎഫിന്‍റെ കൂടെ നില്‍ക്കുന്ന ആര്‍എസ്പി ലെനിനിസ്റ്റിലും പിളര്‍പ്പ് ഉണ്ടായിരിക്കുന്നത്.

ആര്‍എസ്പി ലെനിനിസ്റ്റ്

ആര്‍എസ്പി ലെനിനിസ്റ്റ്

2014 ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ കൊല്ലം സീറ്റ് തര്‍ക്കത്തെ തുടര്‍ന്ന് ആര്‍എസ്പി യുഡിഎഫിലേക്ക് പോയപ്പോള്‍ അവരോടൊപ്പം പോവാതെ ആര്‍എസ്പി ലെനിനിസ്റ്റ് മാര്‍ക്സിസ്റ്റ് പാര്‍ട്ടി രൂപീകരിച്ച് എല്‍ഡിഎഫിനോടൊപ്പം നില്‍ക്കാനായിരുന്നു കോവൂര്‍ കുഞ്ഞുമോന്‍റെ തീരുമാനം. 2016 ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ കുന്നത്തൂരില്‍ കോവൂര്‍ കുഞ്ഞുമോന് എല്‍ഡിഎഫ് സീറ്റ് നല്‍കുകയും ചെയ്തു.

കുന്നത്തൂരില്‍ മത്സരിക്കും

കുന്നത്തൂരില്‍ മത്സരിക്കും


ഇത്തവണയും കുന്നത്തൂരില്‍ മത്സരിക്കാന്‍ കോവൂര്‍ കുഞ്ഞുമോന്‍ തയ്യാറായിരുന്നു. പാര്‍ട്ടിയും മുന്നണിയും പ്രഖ്യാപിക്കുന്നതിന് മുമ്പ് തന്നെ കുന്നത്തൂരില്‍ ഇത്തവണയും താന്‍ തന്നെ സ്ഥാനാര്‍ത്ഥിയാവുമെന്ന് അദ്ദേഹം പ്രഖ്യാപിക്കുകയും ചെയ്തു. എന്നാല്‍ കുഞ്ഞുമോനെ വെട്ടിലാക്കി കൊണ്ടാണ് പാര്‍ട്ടിയിലെ ഒരു വിഭാഗം രംഗത്ത് എത്തുന്നത്.

വിജയരാഘവന് കത്ത്

വിജയരാഘവന് കത്ത്

നാല് തവണ എംഎല്‍എയായ കുഞ്ഞുമോന് ഇത്തവണ കുന്നത്തൂര്‍ സീറ്റ് നല്‍കേണ്ടെന്ന് കാട്ടി പാര്‍ട്ടി സംസ്ഥാന സെക്രട്ടിയായ ബലദേവ് ഇടതുമുന്നണി കണ്‍വീനര്‍ എ വിജയരാഘവന്‍ കത്ത് നല്‍കുകയായിരുന്നു. അടുത്ത കാലത്തായി ബലദേവും കുഞ്ഞുമോനും തമ്മില്‍ പാര്‍ട്ടിയില്‍ തര്‍ക്കം രൂക്ഷമായിരിക്കുകയാണ്. പാര്‍ട്ടിക്ക് ഇടതുമുന്നണി പിഎസ്സി അംഗത്വം നല്‍കിയിരുന്നു. എന്നാല്‍ ഇത് കുഞ്ഞുമോന്‍ പാര്‍ട്ടിക്ക് പുറത്തുള്ളയാള്‍ക്ക് നല്‍കിയെന്നാണ് ബാലദേവ് ആരോപിക്കുന്നത്.

സിപിഎമ്മിന്‍റെ വിമര്‍ശനം

സിപിഎമ്മിന്‍റെ വിമര്‍ശനം

കഴിഞ്ഞ ദിവസം സംസ്ഥാന കമ്മിറ്റി അംഗം പി രാജേന്ദ്രന്‍റെ സാന്നിധ്യത്തില്‍ നടന്ന സിപിഎം ഏരീയ കമ്മിറ്റി യോഗത്തിലും ഈ വിഷയത്തില്‍ കുഞ്ഞുമോനെതിരെ ശക്തമായ വിമര്‍ശനം നടന്നിരുന്നു. ആര്‍എസ്പി (എല്‍)യ്ക്ക് കുന്നത്തൂരില്‍ മണ്ഡലത്തില്‍ കമ്മിറ്റികളോ പ്രവര്‍ത്തകരോ ഇല്ലെന്നായിരുന്നു സിപിഎമ്മിന്‍റെ വിമര്‍ശനം.

ബലദേവിനെ പുറത്താക്കി

ബലദേവിനെ പുറത്താക്കി

ഇതിന് പിന്നാലെയാണ് എസ് ബലദേവിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതായി കോവൂര്‍ കുഞ്ഞുമോന്‍ വിഭാഗം അറിയിക്കുന്നത്. എന്നാല്‍ താന്‍ അധ്യക്ഷനായ പാര്‍ട്ടിയില്‍ നിന്നും തന്നെ പുറത്താക്കാന്‍ കഴിയില്ലെന്നാണ് ബലദേവ് പറയുന്നത്. കുഞ്ഞുമോന്‍റെ പേരിലുള്ളതാണ് പാര്‍ട്ടിയെങ്കിലും ഇടത് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചതിനാല്‍ കോവൂര്‍ കുഞ്ഞുമോന്‍ പാര്‍ട്ടിയില്‍ അംഗത്വം എടുത്തിരുന്നില്ല.

ചേരി തിരിവ്

ചേരി തിരിവ്

ബലദേവിനെ പുറമെ അസിസ്റ്റന്റ് സെക്രട്ടറി ചുങ്കം നിസാം, തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് അഡ്വ. സജയൻ എന്നിവരേയും പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയെന്നാണ് കുഞ്ഞുമോന്‍ വിഭാഗത്തിന്‍റെ വാദം. വ്യക്തിപരമായ ആവശ്യങ്ങള്‍ക്കായി സെക്രട്ടറി പദവി ഉപയോഗിക്കുകയും സ്ഥാനമാനങ്ങള്‍ക്ക് വേണ്ടി പാര്‍ട്ടിയില്‍ ചേരിതിരിവ് സൃഷ്ടിക്കുകയും ചെയ്തെന്നും കുഞ്ഞുമോന്‍ വിഭാഗം പറയുന്നു.

ബലദേവ് വിഭാഗം

ബലദേവ് വിഭാഗം

ബലദേവിന് പകരമായി പാര്‍ട്ടിയുടെ പുതിയ സംസ്ഥാന സെക്രട്ടറിയായി ഷാജി ഫിലിപ്പിനേയും (കോട്ടയം)അസിസ്റ്റന്റ് സെക്രട്ടറിമാരായി എച്ചോം ഗോപി (വയനാട്), ഷാജാ ജി.എസ്. പണിക്കർ (തിരുവനന്തപുരം) എന്നിവരെയും പ്രഖ്യാപിച്ചു. ഇതിന് മറുപടിയായിട്ട് ബലദേവ് വിഭാഗം ഫെബ്രുവരി 14 ന് പുതിയ സംസ്ഥാന കമ്മിറ്റിയോഗം വിളിച്ചിട്ടുണ്ട്.

ആര്‍എസ്പിയിലേക്ക് മടങ്ങി

ആര്‍എസ്പിയിലേക്ക് മടങ്ങി

ഷാജി ഫിലിപ്പിനെ മാസങ്ങള്‍ക്ക് മുമ്പ് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയതാണെന്നാണ് ബലദേവ് വിഭാഗം അവകാശപ്പെടുന്നത്. കുഞ്ഞുമോന്‍റെ നിലപാടുകള്‍ കാരണം കുന്നത്തൂര്‍ മണ്ഡലത്തിലെ പാര്‍ട്ടിയുടെ നേതാക്കളില്‍ ഭൂരിഭാഗവും രാജിവെച്ച് ആര്‍എസ്പിയിലേക്ക് മടങ്ങിയെന്നും ഇവര്‍ ആരോപിക്കുന്നു. കുന്നത്തൂരിന് പകരം പാര്‍ട്ടിക്ക് ജനറല്‍ സീറ്റ് നല്‍കണമെന്നും ഇവര്‍ ആവശ്യപ്പെട്ടിരുന്നു.

സിപിഎം എതിര്‍ത്തി

സിപിഎം എതിര്‍ത്തി


ഷാജാ ജിഎസ് പണിക്കര്‍ ഉള്‍പ്പടെ രണ്ട് പേരുകളായിരുന്നു കുഞ്ഞുമോന്‍ പി എസ് സിയിലേക്ക് നിര്‍ദേശിച്ചത്. തര്‍ക്കം മൂത്തതോടെ ആര്‍ക്കും കൊടുക്കേണ്ടെന്ന നിലപാടിലേക്ക് സിപിഎം എത്തുകയായിരുന്നു. 2016 ൽ രൂപീകരിക്കപ്പെട്ട പാർട്ടിയിൽ തൊട്ടടുത്ത വർഷം പിളർപ്പുണ്ടായി. സ്ഥാപക സെക്രട്ടറി അമ്പലത്തറ ശ്രീധരൻ നായരുടെ നേതൃത്വത്തിൽ ഒരു വിഭാഗം പിളർന്നുമാറുകയായിരുന്നു.

യുഡിഎഫിലേക്ക്

യുഡിഎഫിലേക്ക്

അഡ്വ. എസ് ബലദേവ് നേതൃത്വം നല്‍കുന്ന വിഭാഗം യുഡിഎഫില്‍ ചേര്‍ന്നേക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്. ആര്‍എസ്പി എല്‍. പാര്‍ട്ടി വിട്ടു വന്നവര്‍ എഎ അസീസ് നയിക്കുന്ന ഔദ്യോഗിക ആര്‍എസ്‌പിയിലേക്കാണു മടങ്ങുന്നത്. നേരത്തെ എഎ അസീസ് ആര്‍എസ്പി വിട്ട് തങ്ങളോടൊപ്പം എല്‍ഡിഎഫിലേക്ക് മടങ്ങണമെന്ന് കോവൂര്‍ കുഞ്ഞുമോന്‍ ആവശ്യപ്പെട്ടിരുന്നു.

ബംഗാളിൽ ഇടതുപക്ഷത്തിന്റെയും കോൺഗ്രസിന്റെയും 12 മണിക്കൂർ ബന്ദ്- ചിത്രങ്ങൾ

ഇന്ത്യയിലിരുന്ന് 163 മില്യണ്‍ യൂറോ ജയിക്കാം; യൂറോമില്യൺസ് ലോട്ടറിയെ കുറിച്ച് അറിയേണ്ടതെല്ലാം

Recommended Video

cmsvideo
Parvathy Thiruvothu against fake news

English summary
kerala assembly election 2021; RSP(L) split; A section to the UDF
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X