കൊല്ലം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

യുഡിഎഫിനോട് വന്‍ അവകാശവാദങ്ങളുമായി ആര്‍എസ്പി; കൊല്ലവും കുണ്ടറയും ഉള്‍പ്പടെ 7 സീറ്റുകള്‍ വേണം

Google Oneindia Malayalam News

കൊല്ലം: ദേശീയ തലത്തില്‍ സിപിഎം ഉള്‍പ്പടേയുള്ള ഇടതുപക്ഷ ചേരിയില്‍ ആണെങ്കിലും കേരളത്തില്‍ കഴിഞ്ഞ ആറ് വര്‍ഷത്തിലേറയായി യുഡിഫിനൊപ്പമാണ് ആര്‍എസ്പി. അതിന് മുമ്പ് രണ്ടായിരത്തില്‍ പാര്‍ട്ടി കേരള ഘടത്തിലുണ്ടായ പിളര്‍പ്പിനെ തുടര്‍ന്ന് ബേബി ജോണ്‍ റെവല്യൂഷനറി സോഷ്യലിസ്റ്റ് പാർട്ടി (ബോൾഷെവിക്) പാര്‍ട്ടി രൂപീകരിക്കുകയും യുഡിഎഫിന്‍റെ ഭാഗമാവുകയും ചെയ്തിരുന്നു. 2014 കൊല്ലം ലോക്സഭാ സീറ്റിനെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് ഔദ്യോഗിക ആര്‍എസ്പിയും എല്‍ഡിഎഫ് വിട്ട് യുഡിഎഫിന്‍റെ ഭാഗമാവുന്നത്. യുഡിഎഫിന്‍റെ ഭാഗമായി ലോക്സഭാ തിരഞ്ഞെടുപ്പില്‍ കഴിഞ്ഞ രണ്ട് തവണയും കൊല്ലം സീറ്റില്‍ വിജയിക്കാന്‍ കഴിഞ്ഞെങ്കില്‍ 2016 നിയമസഭാ തിരഞ്ഞെടുപ്പില്‍ വലിയ തിരിച്ചടിയാണ് പാര്‍ട്ടിക്ക് നേരിടേണ്ടി വന്നത്.

ചവറ, ഇരവിപുരം

ചവറ, ഇരവിപുരം

ആർഎസ്പിയും ആർഎസ്പി ബിയും പുനരേകീകരണം നടത്തിയായിട്ടായിരുന്നു യുഡിഎഫിന്‍റെ ഭാഗമായത്. 2016 ലെ തിരഞ്ഞെടുപ്പില്‍ യുഡിഎഫില്‍ 5 സീറ്റുകളിലാണ് ആര്‍എസ്പി മത്സരിച്ചത്. കൊല്ലം ജില്ലയില്‍ കുന്നത്തൂർ, ചവറ, ഇരവിപുരം മണ്ഡലങ്ങലും തൃശൂരില്‍ കയ്പമംഗലവും തിരുവനന്തപുരത്ത് അറ്റിങ്ങലിലുമായിരുന്നു ആര്‍എസ്പി മത്സരിച്ചത്.

ആര്‍എസ്പിയുടെ പ്രവര്‍ത്തനം

ആര്‍എസ്പിയുടെ പ്രവര്‍ത്തനം

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലെ തോല്‍വി സംസ്ഥാന രാഷ്ട്രീയത്തില്‍ പാര്‍ട്ടിയുടെ നിലനില്‍പ്പിനെ തന്നെ ചോദ്യം ചെയ്യുന്നതായിരുന്നു. പതിറ്റാണ്ടുകള്‍ക്ക് ശേഷം ആര്‍എസ്പി അംഗങ്ങള്‍ ഇല്ലാത്ത നിയമസഭയായി പതിനാലാം സഭ മാറി. ഈ സാഹചര്യത്തില്‍ ഇത്തവണ ഏത് വിധേനയും നിയമസഭയിലേക്ക് മികച്ച വിജയം സ്വന്തമാക്കണമെന്നുറപ്പിച്ചാണ് ആര്‍എസ്പിയുടെ പ്രവര്‍ത്തനം.

ഇരവിപുരവും ആറ്റിങ്ങലും

ഇരവിപുരവും ആറ്റിങ്ങലും

കഴിഞ്ഞ തവണ മത്സരിച്ച 5 സീറ്റുകള്‍ക്ക് പുറമെ രണ്ട് സീറ്റുകള്‍ കൂടി അധികം വേണമെന്നാണ് ആര്‍എസ്പിയുടെ ആവശ്യം. കൊല്ലവും അമ്പലപ്പുഴയും അധികമായി വേണമെന്ന് ആര്‍എസ്പിയുടെ ആവശ്യം. ഇരവിപുരവും ആറ്റിങ്ങലും ഉള്‍പ്പടേയുള്ള ചില സീറ്റുകള്‍ കോണ്‍ഗ്രസുമായി വെച്ച് മാറാമെന്ന നിര്‍ദേശവും ആര്‍എസ്പി മുന്നോട്ട് വെക്കുന്നു.

കൊല്ലം ലഭിച്ചാൽ

കൊല്ലം ലഭിച്ചാൽ

കൊല്ലം ലഭിച്ചാൽ കയ്പമംഗലം, ആറ്റിങ്ങൽ സീറ്റുകളിൽ ഏതെങ്കിലുമൊന്ന് കോൺഗ്രസുമായി വച്ചു മാറമെന്നാണ് കോണ്‍ഗ്രസ് നിലപാട്. കേരള കോണ്‍ഗ്രസ് എമ്മും എല്‍ജെഡിയും പോവുന്നതോടെ മുന്നണിയില്‍ ഇരുപതിലേറെ സീറ്റുകളില്‍ ഒഴിവുണ്ട്. ഈ സാഹചര്യം കൂടി കണക്കിലെടുത്താണ് രണ്ട് സീറ്റുകള്‍ അധികം ചോദിക്കാന്‍ പാര്‍ട്ടി തീരുമാനിച്ചത്.

എല്‍ജെഡി പോയതോടെ

എല്‍ജെഡി പോയതോടെ

കൊല്ലം ഇല്ലെങ്കില്‍ കുണ്ടറ ലഭിച്ചാലും മതി. കഴിഞ്ഞ തവണ വീരേന്ദ്രകുമാറിൻ്റെ നേതൃത്വത്തിൽ ജെ ഡി യു മത്സരിച്ച് തോറ്റ സീറ്റാണ് അമ്പലപ്പുഴ. പിന്നീട് ലോക് താന്ത്രിക് ജനതാദള്‍ പാർട്ടി യു ഡി എഫ് വിട്ടതോടെയാണ് സീറ്റ് ഒഴിവുവന്നത്. മന്ത്രി ജി സുധാകരന്‍റെ സിറ്റിങ് സീറ്റാണ് ഇത്. 22621 വോട്ടുകളുടെ ലീഡിനായിരുന്നു ജി സുധാരന്‍റെ വിജയം.

മുകേഷ് ജയിച്ചത്

മുകേഷ് ജയിച്ചത്

കൊല്ലം ലഭിച്ചാൽ കയ്പമംഗലം, ആറ്റിങ്ങൽ സീറ്റുകളിൽ ഏതെങ്കിലുമൊന്ന് കോൺഗ്രസുമായി വച്ചു മാറാനും ആർ എസ് പി തയ്യാറാകും. കഴിഞ്ഞ തവണ സിപിഎമ്മില്‍ നിന്നും മത്സരിച്ച നടന്‍ മുകേഷ് ആണ് ഇവിടെ വിജയിച്ചത്. പതിനേഴായിരത്തിലേറെ വോട്ടുകള്‍ക്കായിരുന്നു യുഡിഎഫിലെ സൂരജ് രവിയെ മുകേഷ് പരാജയപ്പെടുത്തിയത്.

ഇരവിപുരം വേണ്ട

ഇരവിപുരം വേണ്ട

പതിറ്റാണ്ടുകളായി പാര്‍ട്ടി മത്സരിക്കുന്ന ഇരവിപുരത്ത് ഇക്കുറിയും മത്സരിക്കാന്‍ സംസ്ഥാന സെക്രട്ടറി എ എ അസീസിന് താല്‍പര്യമുണ്ട്. എന്നാല്‍ കൊല്ലം ഏറ്റെടുത്ത് ഇരവിപുരം കോൺഗ്രസിന് നൽകാമെന്ന് പാർട്ടിയിൽ ഒരു വിഭാഗം പറയുന്നത്. 1970 മുതല്‍ ആര്‍എസ്പി സ്ഥാനാര്‍ത്ഥികള്‍ വിജയിച്ച് വരുന്ന മണ്ഡലമാണ് ഇരവിപുരം. 2016 ലും 1991 ലുമാണ് തോല്‍വി നേരിട്ടത്. 1991 ൽ ലീഗ് നേതാവായ പി കെ കെ ബാവ ആയിരുന്നു വിജയി.

വിജയിച്ചത് നൗഷാദ്

വിജയിച്ചത് നൗഷാദ്

എന്നാല്‍ എല്‍ഡിഎഫ് വിട്ടതോടെ മണ്ഡലം ആര്‍എസ്പിക്ക് നഷ്ടമാവുകയായിരുന്നു. ആർഎസ്പി സംസ്ഥാന സെക്രട്ടറി എ എ അസീസ് യുഡിഎഫിന് വേണ്ടി മത്സരിച്ചെങ്കിലും സിപിഎം ഏരിയ കമ്മിറ്റി അംഗമായ എം നൗഷാദ് 28,000 ത്തിലേറെ വോട്ടുകൾക്ക് ഇരവിപുരം പിടിച്ചെടുക്കുകയായിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പില്‍ എന്‍കെ പ്രേമചന്ദ്രന്‍ മണ്ഡലത്തില്‍ മുന്നില്‍ എത്തിയെങ്കിലും നിയമസഭയിലേക്ക് ഈ നേട്ടം തുടരാന്‍ സാധിക്കില്ലെന്നാണ് പാര്‍ട്ടിയില്‍ വലിയൊരു വിഭാഗം വിലയിരുത്തുന്നത്.

കൊല്ലത്ത്

കൊല്ലത്ത്

ഇക്കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ പതിനാലായിരത്തിലേറെ വോട്ടിന്‍റെ ഭൂരിപക്ഷമായിരുന്നു മണ്ഡലത്തില്‍ എല്‍ഡിഎഫിന് ലഭിച്ചത്. ഇരവിപുരത്തിന് പകരം കൊല്ലം സീറ്റ് ലഭിച്ചാൽ മുൻ മന്ത്രിയും പാർട്ടി കേന്ദ്ര സെക്രട്ടറിയേറ്റ് അംഗവുമായ ബാബു ദിവാകരനെ പരിഗണിക്കാനാണ് ആര്‍എസ്പി ആലോചിക്കുന്നത്.

Recommended Video

cmsvideo
പ്രതീക്ഷയേറി ചെന്നിത്തലയും കെസി വേണുഗോപാലും | Oneindia Malayalam
കൊല്ലവും കരുനാഗപ്പള്ളിയും

കൊല്ലവും കരുനാഗപ്പള്ളിയും

കൊല്ലം സീറ്റിൽ തുടർച്ചയായി കോൺഗ്രസ് പരാജയപ്പെടുന്നതും മണ്ഡലം ഏറ്റെടുക്കാനുള്ള കാരണമായി ആര്‍എസ്പി ഉയര്‍ത്തിക്കാട്ടുന്നു. എന്നാല്‍ കൊല്ലം സീറ്റ് ലക്ഷ്യമാക്കി ബിന്ദു കൃഷ്ണ രംഗത്ത് ഇറങ്ങിയിട്ടുള്ളതിനാല്‍ സീറ്റ് കോണ്‍ഗ്രസ് വിട്ടുകൊടുക്കുമോയെന്ന കാര്യത്തില്‍ സംശയമാണ്. ജില്ലയില്‍ കോണ്‍ഗ്രസ് ഏറ്റവൂം കൂടുതല്‍ വിജയ പ്രതീക്ഷ വെച്ച് പുലര്‍ത്തുന്ന മണ്ഡലമാണ് കൊല്ലവും കരുനാഗപ്പള്ളിയും.

English summary
kerala assembly election 2021; RSP wants 7 seats including Kollam and Kundara
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X