കൊല്ലം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കാപ്പന് പിന്നാലെ മറ്റൊരു എംഎല്‍എ കൂടി എല്‍ഡിഎഫ് വിടുമോ; കോവൂർ കുഞ്ഞുമോനെ നോട്ടമിട്ട് യുഡിഎഫ്

Google Oneindia Malayalam News

കൊല്ലം: മാണി സി കാപ്പന്‍റെ വരവ് നിയമസഭാ തിരഞ്ഞെടുപ്പിന് തയ്യാറെടുക്കുന്ന യുഡിഎഫ് ക്യാമ്പില്‍ വലിയ ആവശേമാണ് പകരുന്നത്. പാലാ സീറ്റിനെ ചൊല്ലിയുള്ള തര്‍ക്ക് മാണി സി കാപ്പനെ ഇടത് ക്യാമ്പില്‍ നിന്നും യുഡിഎഫില്‍ ചേരിയിലേക്ക് എത്തിക്കുകയായിരുന്നു. എന്‍സിപി ഇടത് മുന്നണിയില്‍ തന്നെ തുടരുമെന്ന ദേശീയ നേതൃത്വം വ്യക്തമാക്കിയതോടെ ഒറ്റക്ക് യുഡിഎഫിലേക്ക് പോവാന്‍ കാപ്പന്‍ തീരുമാനിക്കുകയായിരുന്നു. കാപ്പന്‍റെ നേതൃത്വത്തിലുള്ള പുതിയ പാര്‍ട്ടിയുടെ പ്രഖ്യാപനം അടുത്ത ദിവസം തന്നെയുണ്ടാകും. കാപ്പന് പിന്നാലെ മറ്റൊരു ഇടത് എംഎല്‍എ കൂടി യുഡിഎഫില്‍ ക്യാമ്പില്‍ എത്തുമോയെന്ന അഭ്യൂഹവും ഇതിനിടയില്‍ ശക്തമായിട്ടുണ്ട്.

പ്രധാനമന്ത്രി നരേന്ദ്ര മോദി തമിഴ്നാട്ടില്‍-ചിത്രങ്ങള്‍ കാണാം

കുന്നത്തൂര്‍ സീറ്റ് ഏറ്റെടുക്കണം

കുന്നത്തൂര്‍ സീറ്റ് ഏറ്റെടുക്കണം

കഴിഞ്ഞ തവണ കോവൂര്‍ കുഞ്ഞുമോന്‍ മത്സരിച്ച് വിജയിച്ച കുന്നത്തൂര്‍ സീറ്റ് ഇത്തവണ ഏറ്റെടുക്കാനുള്ള നീക്കം സിപിഎം ശക്തമാക്കിയിട്ടുണ്ട്. കൊല്ലം ലോക്സഭാ സീറ്റിനെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് ആര്‍എസ്പി യുഡിഎഫ് വിട്ടപ്പോള്‍ ആര്‍എസ്പി ലെനിനിസ്റ്റ് രൂപീകരിച്ച് ഇടത് മുന്നണിയില്‍ തുടര്‍ന്ന നേതാവാണ് കോവൂര്‍ കുഞ്ഞുമോന്‍. 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ അദ്ദേഹം കുന്നത്തൂരില്‍ ഇടത് സ്വതന്ത്രനായി മത്സരിച്ച് വിജയിക്കുകയും ചെയ്തു.

കോവൂര്‍ കുഞ്ഞുമോന്‍ വേണോ

കോവൂര്‍ കുഞ്ഞുമോന്‍ വേണോ

ആര്‍എസ്പിയിലെ ഉല്ലാസ് കോവൂരിനെതിരെ 20529 വോട്ടുകള്‍ നേടിയായിരുന്നു കോവൂര്‍ കുഞ്ഞുമോന്‍റെ വിജയം. കോവൂര്‍ കുഞ്ഞുമോന് 75725 വോട്ടുകള്‍ ലഭിച്ചപ്പോള്‍ ഉല്ലാസ് കോവൂരിന് നേടാന്‍ കഴിഞ്ഞത് 55196 വോട്ടുകള്‍ മാത്രമായിരുന്നു. 2001, 2006, 2011 വര്‍ഷങ്ങളിലും കുന്നത്തൂരില്‍ നിന്നുമുള്ള എംഎല്‍എയായിരുന്നു കോവൂര്‍ കുഞ്ഞുമോന്‍. എന്നാല്‍ ഇത്തവണ തദ്ദേശ തിരഞ്ഞെടുപ്പില്‍ അടക്കം വോട്ട് കുറഞ്ഞതും കുഞ്ഞുമോന്‍റെ പാര്‍ട്ടിയിലെ പിളര്‍പ്പും ചൂണ്ടിക്കാട്ടി സീറ്റ് ഏറ്റെടുക്കാനാണ് സിപിഎം നീക്കം.

കുന്നത്തൂരില്‍ സോമപ്രസാദ്

കുന്നത്തൂരില്‍ സോമപ്രസാദ്

മുതിര്‍ന്ന നേതാവും മുന്‍ എംപിയുമായി സോമപ്രസാദിനെ കുന്നത്തൂരില്‍ മത്സരിപ്പിക്കണമെന്നാണ് പാര്‍ട്ടി ജില്ലാ നേതൃത്വത്തിന്‍റെ താല്‍പര്യം. സീറ്റ് ഏറ്റെടുക്കാന്‍ സിപിഎം തീരുമാനിച്ചാല്‍ ആര്‍എസ്പി ലെനിനിസ്റ്റിന് കോവൂര്‍ കുഞ്ഞുമോനും വലിയ പ്രതിരോധം തീര്‍ക്കാന്‍ സാധിക്കില്ല. സിപിഐയില്‍ ലയിക്കണമെന്ന നിര്‍ദേശം കോവൂര്‍ കുഞ്ഞുമോന് മുമ്പാതെ സിപിഎം വെച്ചതായുള്ള അഭ്യുഹങ്ങള്‍ നേരത്തെ പുറത്ത് വന്നിരുന്നു. എന്നാല്‍ അദ്ദേഹം അത് തള്ളുകയും ചെയ്തു.

കുന്നത്തൂരില്‍ മത്സരിക്കും

കുന്നത്തൂരില്‍ മത്സരിക്കും

ഇടതുമുന്നണിയില്‍ സീറ്റ് ചര്‍ച്ചകള്‍ ആരംഭിച്ചിട്ടില്ലെന്നും മുന്നണി എന്ത് തീരുമാനം എടുക്കുന്നോ അതില്‍ ഉറച്ച് നില്‍ക്കുമെന്നുമാണ് കോവൂര്‍ കുഞ്ഞുമോന്‍ വ്യക്തമാക്കുന്നത്. കുന്നത്തൂരിൽ ഇക്കുറിയും മത്സരിക്കാൻ കഴിയുമെന്ന പ്രതീക്ഷയും കുഞ്ഞുമോൻ പങ്കുവെക്കുന്നു. കുന്നത്തൂരില്‍ മത്സരിക്കാനുള്ള മുന്നൊരുക്കങ്ങള്‍ അദ്ദേഹം നടത്തി വരുന്നുമുണ്ട്.

പാര്‍ട്ടിയിലെ പിളര്‍പ്പ്

പാര്‍ട്ടിയിലെ പിളര്‍പ്പ്

എന്നാല്‍ സീറ്റ് സിപിഎം സീറ്റ് ഏറ്റെടുക്കുമെന്ന വാർത്ത പൂർണമായി നിഷേധിക്കാതെയായിരുന്നു പുതിയ സംസ്ഥാന സെക്രട്ടറി ഷാജി ഫിലിപ്പിന്‍റെ പ്രതികരണം. കുന്നത്തൂരില്‍ കോവൂര്‍ കുഞ്ഞുമോന് പഴയ പിന്തുണയില്ലെന്നതാണ് സിപിഎം പ്രധാനമായും ചൂണ്ടിക്കാട്ടുന്നത്. 2016 ല്‍ അമ്പലത്തറ ശ്രീധരന്‍ നായരുടെ നേതൃത്വത്തില്‍ ഒരു വിഭാഗം ഔദ്യോഗിക ആര്‍എസ്പിയിലേക്ക് തിരികെ പോയതിന് പുറമെ അടുത്തിടേയും ഒരു പിളര്‍പ്പ് പാര്‍ട്ടിയില്‍ ഉണ്ടായി.

യുഡിഎഫിലേക്ക് പോവുമോ

യുഡിഎഫിലേക്ക് പോവുമോ

കുന്നത്തൂര്‍ സീറ്റിന് പകരമായി ബോർഡ്, കോർപ്പറേഷൻ ചെയർമാൻ സ്ഥാനമാണ് കോവൂർ കുഞ്ഞുമോന് വാഗ്ദാനം ചെയ്തിട്ടുള്ളതെന്നാണ് സൂചന. സിപിഎം സീറ്റ് ഏറ്റെടുത്താല്‍ കുഞ്ഞുമോന്‍ യൂഡിഎഫിലേക്ക് ചേക്കെറുമെന്നും സൂചനയുണ്ട്. ഔദ്യോഗിക ആര്‍എസ്പിയിലേക്ക് മടങ്ങി യുഡിഎഫ് പിന്തുണയോടെ കുന്നത്തൂരില്‍ മത്സരിക്കുക എന്ന പോംവഴിയാണ് അദ്ദേഹത്തിന് മുന്നിലള്ളത്. എന്നാല്‍ ഇത്തരം നീക്കങ്ങള്‍ ഒന്നും ഉണ്ടാവില്ലെന്നാണ് കുഞ്ഞുമോന്‍ ക്യാമ്പ് സൂചിപ്പിക്കുന്നത്.

പാര്‍ട്ടിയിലെ പിളര്‍പ്പ്

പാര്‍ട്ടിയിലെ പിളര്‍പ്പ്


സംസ്ഥാന സെക്രട്ടറി എസ്. ബലദേവ് ഉൾപ്പെടെയുള്ളവർ കുഞ്ഞുമോനെതിരാണ്. പിഎസ്‌സി അംഗത്വത്തെച്ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് എസ് ബലദേവിന്‍റെ നേതൃത്വത്തില്‍ സെക്രട്ടറി എസ് ബലദേവിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയതായി കുഞ്ഞുമോന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. തന്നെ പുറത്താക്കിയിട്ടില്ലെന്നും ഇപ്പോഴും സെക്രട്ടറി സ്ഥാനത്ത് തുടരുകയാണെന്നുമാണ് ബലദേവ് പ്രതികരിച്ചത്.

കുന്നത്തൂര്‍ വേണ്ട

കുന്നത്തൂര്‍ വേണ്ട

കുന്നത്തൂരിൽ കോവൂർ കുഞ്ഞുമോൻ മത്സരിച്ചാൽ എതിർ സ്ഥാനാർത്ഥിയെ നിർത്തുമെന്ന് എസ് ബലദേവ് വ്യക്തമാക്കുന്നു. ആര്‍എസ്പി എല്ലിന് കുന്നത്തൂര്‍ സീറ്റ് വേണ്ടതില്ലെന്ന് കാട്ടി എസ് ബലദേവ് കഴിഞ്ഞ ദിവസം ഇടതുമുന്നണി കണ്‍വീനര്‍ എ വിജയരാഘവ് കത്ത് നല്‍കുകയും ചെയ്തിരുന്നു. സംവരണ സീറ്റായ കുന്നത്തൂര്‍ ഏറ്റെടുത്തും പകരം ഏതെങ്കിലും ജനറല്‍ സീറ്റ് പാര്‍ട്ടിക്കായി നല്‍കണമെന്നായിരുന്നു എസ് ബലദേവ് കത്തിലൂടെ ആവശ്യപ്പെട്ടത്.

ആര്‍എസ്പിയുടെ ആലോചന

ആര്‍എസ്പിയുടെ ആലോചന

ഈ കത്ത് അയച്ചതിന് പിന്നാലെയായിരുന്നു കുഞ്ഞുമോൻ പക്ഷം യോഗം ചേർന്ന് ബലദേവിനെ സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കിയത്. തന്‍റെ പേരിലുള്ള പാര്‍ട്ടിയാണെങ്കിലും ഇടത് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചതിനാല്‍ കോവൂര്‍ കുഞ്ഞുമോന്‍ ഇതുവരെ പാര്‍ട്ടിയില്‍ അംഗത്വം എടുത്തിട്ടില്ല. കുഞ്ഞുമോൻ ഇടതുമുന്നണിയുമായുള്ള സഹകരണം തുടർന്നാൽ ബലദേവ് അടക്കമുള്ളവരെ സ്വന്തം പാളയത്തില്‍ എത്തിക്കാനാണ് യുഡിഎഫിലുള്ള ആര്‍എസ്പിയുടെ ആലോചന.

ഒരു വിഭാഗം മുന്നണി വിടും

ഒരു വിഭാഗം മുന്നണി വിടും

ഫലത്തില്‍ ആര്‍എസ്പി എല്ലിലെ ഏതെങ്കിലും ഒരു വിഭാഗം മുന്നണി വിടുന്ന സാഹചര്യമാണ് ഉണ്ടായിരിക്കുന്നത്. അത് ഏതെന്ന് അറിയാന്‍ ഇനി ഏതാനും ദിവസങ്ങള്‍ മാത്രമേ കാത്തിരിക്കേണ്ടതുള്ളു. അതേസമയം ആർഎസ്പി എൽ പിളർന്നതിൽ ഒരു കൂട്ടർ കോൺഗ്രസിലും സിപിഐയിലുമായി ചേർന്നിരുന്നു. പാര്‍ട്ടിയിലെ പിളര്‍പ്പ് ചൂണ്ടിക്കാട്ടി സിപിഐയില്‍ ലയിക്കുക എന്ന നിര്‍ദേശം കോവൂര്‍ കുഞ്ഞുമോന് മേല്‍ സിപിഎം ഇനി ശക്തമാക്കാനും സാധ്യതയുണ്ട്. അങ്ങനെയങ്കില്‍ സിപിഐക്ക് ജില്ലയില്‍ ഒരു സീറ്റ് കൂടുതല്‍ നല്‍കാനും സാധിക്കും

യൂറോമില്യൺസ് ലോട്ടറി; ലോകത്തെ ഏറ്റവും വലിയ ലോട്ടറി നറുക്കെടുപ്പില്‍ നിങ്ങള്‍ക്കും പങ്കാളിയാവാം

English summary
kerala assembly election 2021: UDF to bring kovoor kunjumon MLA to the front
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X