കൊല്ലം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ചടയമംഗലം ലീഗിന് കൊടുക്കില്ല, കുഞ്ഞാലിക്കുട്ടി വന്നാലും തോല്‍ക്കും, തെരുവിലിറങ്ങി യൂത്ത് കോണ്‍ഗ്രസ്

Google Oneindia Malayalam News

കൊല്ലം: ചടയമംഗലം സീറ്റിനെ ചൊല്ലി യുഡിഎഫിലെ തര്‍ക്കം തെരുവിലേക്ക്. കോണ്‍ഗ്രസ് ഈ സീറ്റ് മുസ്ലീം ലീഗിന് നല്‍കാന്‍ തീരുമാനിച്ചത് വലിയ പൊട്ടിത്തെറിയിലേക്കാണ് നയിച്ചത്. ഇവിടെ കോണ്‍ഗ്രസിന്റെ യുവ സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിക്കാനായിരുന്നു ശ്രമിച്ചത്. എന്നാല്‍ അതെല്ലാം നേതൃത്വം അട്ടിമറിച്ചെന്നാണ് ആരോപണം. ചടയമംഗലത്ത് ലീഗിനെ മത്സരിപ്പിച്ചതാല്‍ തോല്‍പ്പിക്കുമെന്ന ഭീഷണിയാണ് യൂത്ത് കോണ്‍ഗ്രസ് ഉയര്‍ത്തുന്നത്. എന്നാല്‍ സീറ്റ് ഇനി മാറ്റുക വലിയ ബുദ്ധിമുട്ടാവുമെന്ന സൂചനയാണ് കെപിസിസി നല്‍കുന്നത്. അതേസമയം ലീഗിന് യാതൊരു അടിത്തറയും ഇല്ലാത്ത മണ്ഡലമാണ് ചടയമംഗലം എന്ന ആരോപമുണ്ട്.

1

സീറ്റ് കോണ്‍ഗ്രസ് തന്നെ നിലനിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് കടയ്ക്കലില്‍ പരസ്യ പ്രതിഷേധം തന്നെ നടത്തി. സീറ്റ് ലീഗിന് വിട്ടുകൊടുക്കരുതെന്നും, കൈപ്പത്തി ചിഹ്നത്തില്‍ ഇവിടെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി തന്നെ മത്സരിക്കണമെന്നുമാണ് യൂത്ത് കോണ്‍ഗ്രസിന്റെ ആവശ്യം. ഇക്കാര്യം നേരത്തെ ഇവര്‍ കോണ്‍ഗ്രസ് യോഗത്തില്‍ അറിയിച്ചിരുന്നു. യൂത്ത് കോണ്‍ഗ്രസ് പ്രമേയവും പാസാക്കി. ഇനിയും തീരുമാനമാകാത്ത സാഹചര്യത്തിലാണ് പ്രതിഷേധ പ്രകടനവുമായി തെരുവില്‍ ഇറങ്ങിയതെന്നും യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു. കഴിഞ്ഞ ദിവസം മണ്ഡലത്തില്‍ ഉടനീളം ലീഗിനെ വിമര്‍ശിച്ചുള്ള പോസ്റ്ററുകളും ഉയര്‍ന്നിരുന്നു.

നേരത്തെ മുസ്ലീം ലീഗ് മത്സരിച്ചിരുന്ന പുനലൂര്‍ കോണ്‍ഗ്രസിന് നല്‍കി പകരം ചടയമംഗലം നല്‍കാനാണ് യുഡിഎഫിലെ ധാരണ. ഇതുസംബന്ധിച്ച് യുഡിഎഫ് നേതൃത്വം ഔദ്യോഗിക പ്രഖ്യാപനത്തില്‍ തയ്യാറെടുക്കവേയാണ് പ്രതിഷേധം കനത്തത്. ദേശീയ തലത്തിലും ഇത്തരമൊരു തീരുമാനമുണ്ടായിരുന്നു. കോണ്‍ഗ്രസ് നേതൃത്വത്തിന്റെ തീരുമാനം ആത്മഹത്യാപരമാണെന്ന് യൂത്ത് കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റി പറയുന്നു. ഇവരോട് ആലോചിക്കുക പോലും ചെയ്യാതെയാണ് സീറ്റ് കൈമാറാന്‍ തീരുമാനിച്ചത്. ലീഗിന് മണ്ഡലത്തില്‍ സംഘടനാ അടിത്തറ പോലുമില്ലെന്ന് കോണ്‍ഗ്രസുകാര്‍ പറയുന്നു. അത്തരമൊരു മണ്ഡലത്തില്‍ വിജയിക്കുക ബുദ്ധിമുട്ടായിരിക്കും.

കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി ഗുവാഹത്തി കാമാഖ്യ ക്ഷേത്രം സന്ദർശിച്ചപ്പോൾ.. ചിത്രങ്ങൾ കാണാം

മണ്ഡലത്തില്‍ കുഞ്ഞാലിക്കുട്ടി മത്സരിച്ചതാല്‍ പോലും പരാജയപ്പെടുമെന്ന് യൂത്ത് കോണ്‍ഗ്രസ് പറുയന്നു. ചടയമംഗലത്ത് മുമ്പ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി ജയിച്ചിട്ടുള്ള പ്രയാര്‍ ഗോപാലകൃഷ്ണനെ ഇത്തവണ മത്സരിപ്പിക്കണമെന്നുള്ള പോസ്റ്ററുകള്‍ മണ്ഡലത്തില്‍ ഉയര്‍ന്നിട്ടുണ്ട്. പ്രയാറിനെ മത്സരിപ്പിക്കുന്ന കാര്യം തന്നെ കോണ്‍ഗ്രസ് തീരുമാനിച്ചിട്ടില്ല. അതേസമയം മണ്ഡലത്തില്‍ കോണ്‍ഗ്രസ് വോട്ടില്ലാതെ വിജയിക്കുക ലീഗിന് എളുപ്പമല്ല. അതുകൊണ്ട് സീറ്റിന്റെ കാര്യത്തില്‍ പുനരാലോചന ഉണ്ടാവാനാണ് സാധ്യത. കോണ്‍ഗ്രസില്‍ സീറ്റ് വിഭജന ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുന്നതിനാല്‍ ഇക്കാര്യത്തില്‍ ഇതുവരെ അന്തിമ തീരുമാനം ഉണ്ടായിട്ടില്ല.

ഗ്ലാമറസ് ലുക്കിൽ നടി ആഭാ പോൾ.. ഏറ്റവും പുതിയ ഫോട്ടകൾ

Recommended Video

cmsvideo
കേരളം പോളിംഗ് ബൂത്തിലേക്ക് | Oneindia Mlayalam

English summary
kerala assembly election 2021: youth congress against muslim league on chadayamangalam seat issue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X