കൊല്ലം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സ്ഥരിമായി മത്സരിച്ച് തോല്‍ക്കുന്ന സീറ്റെങ്കിലും ഞങ്ങള്‍ക്ക് തരണം; ആവശ്യവുമായി യൂത്ത് കോണ്‍ഗ്രസ്

Google Oneindia Malayalam News

കൊല്ലം: കോണ്‍ഗ്രസ് പാര്‍ട്ടി നിരന്തരം മത്സരിച്ച് തോല്‍ക്കുന്ന സീറ്റുകളെങ്കിലും തങ്ങള്‍ക്ക് വിട്ട് തരണമെന്ന ആവശ്യവുമായി യൂത്ത് കോണ്‍ഗ്രസ്. കൊല്ലം ജില്ലയുടെ ചുമതലയുള്ള എഐസിസി അംഗം വിശ്വനാഥന് മുന്നിലാണ് ഇത്തരമൊരു ആവശ്യം യൂത്ത് കോണ്‍ഗ്രസ് മുന്നോട്ട് വെച്ചത്. നിരന്തരം തോറ്റുകൊണ്ടിരിക്കുന്ന സീറ്റുകളിള്‍ വഴിപാട് പോലെ കാലങ്ങളായി മത്സരിച്ചുകൊണ്ടിരിക്കുന്ന സ്ഥാനാര്‍ത്ഥികളെ മാറ്റണമെന്നാണ് യൂത്ത് നേതാക്കള്‍ അഭിപ്രായപ്പെട്ടത്.

നിരന്തരം മത്സരിച്ച് പരാജയപ്പെടുന്നവരെ ഒഴിവാക്ക് യൂത്ത് കോണ്‍ഗ്രസിന് കൂടുതല്‍ പ്രാതിനിധ്യം നല്‍കണം. കഴിഞ്ഞ തവണ കൊല്ലത്ത് ഒരു സീറ്റില്‍ പോലും യുഡിഎഫിന് വിജയിക്കാന്‍ സാധിച്ചില്ല. ഈ അവസ്ഥയ്ക്ക് മാറ്റം ഉണ്ടാവണം. ജില്ലയിലെ ഏഴ് സീറ്റില്‍ പരമാവധി രണ്ട് സീറ്റിലെങ്കിലും യൂത്ത് കോണ്‍ഗ്രസിന് പ്രതിനിത്യം നല്‍കണം. പതിവ് രീതി അനുസരിച്ച് ജാതി സമവാക്യങ്ങളും ഗ്രൂപ്പും നോക്കിയുള്ള വീതം വയ്പ്പിലേക്ക് ഇത്തവണയും സ്ഥാനാര്‍ഥി നിര്‍ണയം പോയാല്‍ കോണ്‍ഗ്രസിന് രക്ഷപ്പെടാന്‍ സാധിക്കില്ലെന്നും യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ മുന്നറിയിപ്പ് നല്‍കുന്നു.

 kollam

തദ്ദേശ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥിരമായി തോല്‍ക്കുന്ന ചില സീറ്റുകല്‍ യൂത്ത് കോണ്‍ഗ്രസിന് നല്‍കിയിരുന്നു. ഇവിടങ്ങളില്‍ മികച്ച വിജയം ഉണ്ടാക്കാന്‍ സാധിച്ചതും ഇവര്‍ ചൂണ്ടിക്കാട്ടിരുന്നു. ഘടക കക്ഷികള്‍ പരാജയപ്പെടുന്ന സീറ്റ് കോണ്‍ഗ്രസ് തിരിച്ചെടുക്കണമെന്ന ആവശ്യവും ഇവര്‍ ഉയര്‍ത്തി. നിയമസഭ തിരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ എഐസിസി നിയോഗിച്ച സംഘം കോണ്‍ഗ്രസ് നേതാക്കളില്‍ നിന്നും യുവജന പോഷക സംഘടനാ ഭാരവാഹികളില്‍ നിന്നം സ്ഥാനാര്‍ത്ഥികളെ കുറിച്ചുള്ള അഭിപ്രായ രൂപീകരണം നടത്തുന്നുണ്ട്. ഇതിന്‍റെ ഭാഗമായാണ് നേതാക്കള്‍ കൊല്ലത്തും എത്തിയത്.

English summary
kerala assembly election 2021; Youth Congress wants to give us at least a permanent losing seat
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X