• search
 • Live TV
കൊല്ലം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

കുത്തക മണ്ഡലം കഴിഞ്ഞ തവണ കൈവിട്ടു; ഇത്തവണ റിസ്‌ക് എടുക്കാനില്ല... ആര്‍എസ്പിയുടെ പദ്ധതി ഇങ്ങനെ

കൊല്ലം: ആര്‍എസ്പിയ്ക്ക് കേരളത്തില്‍ ഏറ്റവും അധികം സ്വാധീനമുള്ള ജില്ലയാണ് കൊല്ലം. 2014 മുതല്‍ കൊല്ലം ലോക്‌സഭ മണ്ഡലത്തില്‍ വിജയിക്കുന്നത് ആര്‍എസ്പിയുടെ എന്‍കെ പ്രേമചന്ദ്രനാണ്. സീറ്റ് തര്‍ക്കത്തെ ചൊല്ലിയായിരുന്നു പ്രേമചന്ദ്രനും പാര്‍ട്ടിയും എല്‍ഡിഎഫ് വിട്ട് യുഡിഎഫില്‍ എത്തിയത്.

അവസാന ശ്രമവുമായി തോമസ് മാഷ്! അടുത്ത ബന്ധുവിന് സീറ്റ് വേണം... തീരുമാനം പ്രഖ്യാപിക്കാന്‍ മണിക്കൂറുകള്‍

കാപ്പന്‍ എന്ന വൻമതിൽ, കുട്ടനാട്ടില്‍ തോമസ് ചാണ്ടിയ്ക്ക് പകരം... എന്‍സിപിയില്‍ പുതിയ തന്ത്രങ്ങള്‍ ഒരുങ്ങുന്നു

2014 ലും 2019 ലും എന്‍കെ പ്രേമചന്ദ്രന്‍ വ്യക്തമായ ലീഡ് നേടിയ മണ്ഡലങ്ങളില്‍ ഒന്നാണ് ഇരവി പുരം. എന്നാല്‍ കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ ഈ മണ്ഡലത്തില്‍ ആര്‍എസ്പിയ്ക്ക് അടിപതറി. അതുകൊണ്ട് തന്നെ ഇത്തവണ, ഇരവിപുറം കൊണ്‍ഗ്രസിന് നല്‍കുന്നതിനെ കുറിച്ചാണ് ആര്‍എസ്പിയിലെ ചര്‍ച്ച. പരിശോധിക്കാം...

ഒമ്പത് തവണ ജയിച്ച മണ്ഡലം

ഒമ്പത് തവണ ജയിച്ച മണ്ഡലം

കൊല്ലം ജില്ലയില്‍ ചവറ പോലെ തന്നെ ആണ് ആര്‍എസ്പിയെ സംബന്ധിച്ച് ഇരവിപുരവും. 1970 മുതലുള്ള തിരഞ്ഞെടുപ്പ് ചരിത്രം എടുത്താല്‍ ഒമ്പത് തവണ ഇവിടെ നിന്ന് വിജയിച്ചത് ആര്‍എസ്പി സ്ഥാനാര്‍ത്ഥികള്‍ മാത്രമാണ്. അത്തരമൊരു മണ്ഡലം ആണ് ഇത്തവണ ഏറ്റെടുക്കാന്‍ ആര്‍എസ്പി ഭയക്കുന്നത്.

അപ്രതീക്ഷിത തിരിച്ചടി

അപ്രതീക്ഷിത തിരിച്ചടി

കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ അപ്രതീക്ഷിത തിരിച്ചടി ആയിരുന്നു ആര്‍എസ്പി ഇരവിപുറം മണ്ഡലത്തില്‍ നേരിട്ടത്. സംസ്ഥാന സെക്രട്ടറിയായ എഎ അസീസ് സിപിഎമ്മിന്റെ യുവനേതാവായ എം നൗഷാദിന് മുന്നില്‍ അടിയറവ് പറഞ്ഞു. ഇരുപത്തിയെണ്ണായിരത്തില്‍ പരം വോട്ടുകള്‍ക്കുള്ള ഭീമന്‍ പരാജയം ആയിരുന്നു അത്.

ലോക്‌സഭയില്‍ കുഴപ്പമില്ല, പക്ഷേ...

ലോക്‌സഭയില്‍ കുഴപ്പമില്ല, പക്ഷേ...

2014 ല്‍ എല്‍ഡിഎഫിനോട് പിണങ്ങി യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി എന്‍കെ പ്രേമചന്ദ്രന്‍ ലോക്‌സഭയിലേക്ക് മത്സരിച്ചപ്പോള്‍ ആറായിരത്തി അഞ്ഞൂറില്‍ പരം വോട്ടുകളായിരുന്നു ഇരവുപുരം മണ്ഡലത്തിലെ ഭൂരിപക്ഷം. 2019 ല്‍ എത്തിയപ്പോള്‍ ഇത് ഇരുപത്തി മൂവായിരത്തിലധികമായി ഉയര്‍ന്നു. പക്ഷേ, ലോക്‌സഭ തിരഞ്ഞെടുപ്പല്ല നിയമസഭ തിരഞ്ഞെടുപ്പ് എന്ന ഉത്തമ ബോധ്യത്തിലാണ് ആര്‍എസ്പി ഇപ്പോള്‍.

തദ്ദേശത്തിലും തിരിച്ചടി

തദ്ദേശത്തിലും തിരിച്ചടി

തദ്ദേശ തിരഞ്ഞെടുപ്പിലും യുഡിഎഫിന് പ്രതീക്ഷിക്കത്തക്കതൊന്നും ഇരവിപുരം മണ്ഡലത്തില്‍ നിന്ന് വന്നില്ല. തദ്ദേശ തിരഞ്ഞെടുപ്പിലെ കണക്ക് പ്രകാരം 14,617 വോട്ടുകളുടെ ലീഡ് ആണ് എല്‍ഡിഎഫിന് മണ്ഡലത്തില്‍ ഉള്ളത്. നിയമസഭ തിരഞ്ഞെടുപ്പിനേക്കാള്‍ ഭൂരിപക്ഷം പാതിയായി കുറഞ്ഞു എന്ന് വേണമെങ്കില്‍ ആര്‍എസ്പിയ്ക്കും യുഡിഎഫിനും ആശ്വസിക്കാം.

കൊല്ലമോ കുണ്ടറയോ

കൊല്ലമോ കുണ്ടറയോ

ഇരവിപുരം മണ്ഡലം കോണ്‍ഗ്രസിന് നല്‍കി കൊല്ലമോ കുണ്ടറയോ ഏറ്റെടുക്കാന്‍ ആണ് ആര്‍എസ്പിയ്ക്ക് താത്പര്യം എന്നറിയുന്നു. ഇരവിപുരത്തേക്കാള്‍ വിജയ സാധ്യത ഈ മണ്ഡലങ്ങള്‍ക്കുണ്ട് എന്നാണ് ആര്‍എസ്പി നേതൃത്വത്തിന്റെ വിലയിരുത്തല്‍. എന്നാല്‍ കോണ്‍ഗ്രസ് ഇതിന് തയ്യാറാകുമോ എന്ന് കണ്ടറിയണം.

ഏഴ് സീറ്റ് വേണമെന്ന് ആവശ്യം

ഏഴ് സീറ്റ് വേണമെന്ന് ആവശ്യം

ഇത്തവണ തങ്ങള്‍ക്ക് കൂടുതല്‍ സീറ്റുകള്‍ അനുവദിക്കണം എന്ന ആവശ്യവും ആര്‍എസ്പി ഉന്നയിച്ചുകഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ തവണ അഞ്ച് സീറ്റിലാണ് മത്സരിച്ചിരുന്നത്. അത് ഇത്തവണ, ഏഴാക്കി ഉയര്‍ത്തണം എന്നാണ് ആവശ്യം. കൊല്ലം, അമ്പലപ്പുഴ സീറ്റുകള്‍ക്കാണ് അവകാശവാദം.

'സംപൂജ്യരായ' തിരഞ്ഞെടുപ്പ്

'സംപൂജ്യരായ' തിരഞ്ഞെടുപ്പ്

കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പ് ആര്‍എസ്പിയെ സംബന്ധിച്ച് കനത്ത തിരിച്ചടിയുടെ തിരഞ്ഞെടുപ്പ് കൂടിയായിരുന്നു. അഞ്ച് സീറ്റില്‍ മത്സരിച്ച ആര്‍എസ്പിയ്ക്ക് ഒരാളെ പോലും വിജയിപ്പിക്കാന്‍ ആയില്ല. ആര്‍എസ്പിയുടെ കോട്ട എന്ന് വിശേഷിപ്പിക്കപ്പെടുന്ന ചവറയില്‍ ഷിബു ബേബിജോണ്‍ വരെ പരാജയപ്പെട്ടു.

കൂടുതല്‍ ശക്തരെന്ന്

കൂടുതല്‍ ശക്തരെന്ന്

2016 ലെ തിരഞ്ഞെടുപ്പില്‍ ആര്‍എസ്പിയും ആര്‍എസ്പി(ബി)യും ലയിച്ച് ഒറ്റ പാര്‍ട്ടിയായിട്ടാണ്. മത്സരിച്ചത്. 2011 ല്‍ എല്‍ഡിഎഫിലുണ്ടായിരുന്ന ആര്‍എസ്പിയ്ക്ക് 2 സീറ്റുകളുണ്ടായിരുന്നു. കൂടുതല്‍ ശക്തരായി എന്ന് അവകാശപ്പെട്ട തിരഞ്ഞെടുപ്പില്‍ പക്ഷേ, ഒരു സീറ്റ് പോലും നേടാനാകാതെ നാണംകെടുകയും ചെയ്തു.

മുസ്ലീം ലീഗിനും കണ്ണ്

മുസ്ലീം ലീഗിനും കണ്ണ്

ഇരവിപുരം സീറ്റില്‍ മുസ്ലീം ലീഗിനും ഒരു കണ്ണുണ്ട്. മണ്ഡലത്തിന്റെ ചരിത്രത്തില്‍ ആദ്യമായി ഒരു യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ വിജയിപ്പിച്ചത് മുസ്ലീം ലീഗ് ആയിരുന്നു. 1991 ലെ തിരഞ്ഞെടുപ്പില്‍ മുസ്ലീം ലീഗിന്റെ പികെകെ ബാവയാണ് വിജയിച്ചത്. വിപി രാമകൃഷ്ണപിള്ളയ്‌ക്കെതിരെ വെറും 622 വോട്ടുകള്‍ക്കായിരുന്നു പികെകെ ബാവ വിജയിച്ചത്.

ചെന്നിത്തലയ്ക്ക് പ്രതീക്ഷ നല്‍കി കേന്ദ്രം! ഉമ്മന്‍ ചാണ്ടി നയിക്കും, പക്ഷേ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയല്ല

cmsvideo
  പ്രതീക്ഷയേറി ചെന്നിത്തലയും കെസി വേണുഗോപാലും | Oneindia Malayalam

  ഉമ്മന്‍ ചാണ്ടിയെ വിറപ്പിക്കാന്‍ സിബിഐ വരുമോ? സോളാര്‍ പീഡനക്കേസില്‍ പുതിയ കത്ത്... കനത്ത വെല്ലുവിളി

  English summary
  Kerala Assembly Election 2021: RSP to exchange Eravipuram seat with Congress for Kollam or Kundara- Report
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X