കൊല്ലം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തിരഞ്ഞെടുപ്പ് 2021 ഹരിതചട്ടം നിര്‍ബന്ധം; ലംഘിച്ചാല്‍ നടപടി: ജില്ലാ കലക്ടര്‍

Google Oneindia Malayalam News

കൊല്ലം; നിയമസഭാ തിരഞ്ഞടുപ്പ് പ്രക്രിയയും പ്രചരണവും പരിസ്ഥിതി സൗഹൃദ ഹരിതചട്ടം പ്രകാരം മാത്രമേ നടത്താവൂ എന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസര്‍. ചട്ടം മറികടന്നാല്‍ നിയമ നടപടികള്‍ സ്വീകരിക്കും. ചട്ടം പാലിക്കുന്നുവെന്ന് ഉറപ്പ് വരുത്താന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പ്രത്യേകം ശ്രദ്ധിക്കണം. രാഷ്ട്രീയകക്ഷി നേതാക്കളുടെ സമ്പൂര്‍ണ സഹകരണമാണ് ആവശ്യം. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നില്‍ക്കുന്ന എല്ലാവരും ഇക്കാര്യത്തില്‍ ജാഗ്രത പുലര്‍ത്തണം.

election kerala

തിരഞ്ഞെടുപ്പ് പ്രചരണത്തിനായി പരിസ്ഥിതി സൗഹൃദ വസ്തുക്കളായ കോട്ടണ്‍ തുണിയില്‍ പ്രിന്റ് ചെയ്ത ബോര്‍ഡുകള്‍-എഴുതി തയ്യാറാക്കിയ ബോര്‍ഡുകള്‍, പേപ്പര്‍, പോസ്റ്ററുകള്‍, പനമ്പായ, പുല്‍പ്പായ, ഓല, ഈറ, മുള, പാള, വാഴയില തുടങ്ങിയവ ഉപയോഗിക്കാം.പ്ലാസ്റ്റിക് വസ്തുക്കള്‍ അടങ്ങുന്ന എല്ലാത്തരം ബാനറുകള്‍, ബോര്‍ഡുകള്‍, ഹോര്‍ഡിംഗുകള്‍, പ്ലാസ്റ്റിക് തോരണങ്ങള്‍-നൂലുകള്‍-റിബണുകള്‍-ഹാരങ്ങള്‍, തെര്‍മോക്കോള്‍ ഉപയോഗിക്കുന്ന ആര്‍ച്ചുകള്‍, പി വി സി ബോര്‍ഡുകള്‍ തുടങ്ങിയവ ഉപയോഗിക്കരുത്. എല്ലാ പരിപാടികളിലും ഭക്ഷണ-കുടിവെളള വിതരണത്തിനും പുനരുപയോഗ സാധ്യമായ ഗ്ലാസ്സുകളും, പ്ലേറ്റുകളും ഉപയോഗിക്കണം. ഡിസ്‌പോസബിള്‍ വസ്തുക്കളും (പേപ്പര്‍, പ്ലാസ്റ്റിക്, തെര്‍മോക്കോള്‍) പ്ലാസ്റ്റിക്കില്‍ പൊതിഞ്ഞ ആഹാര വസ്തുക്കളും അനുവദിക്കില്ല.

ഒറ്റത്തവണ ഉപയോഗിക്കുന്ന എല്ലാ പ്ലാസ്റ്റിക് അനുബന്ധ സാമഗ്രികളും നിരോധിതമാണ്. കോട്ടണ്‍ തുണി മാത്രമാണ് അനുവദിച്ചിട്ടുള്ളത്. ഏത് തരം വസ്തുവില്‍, ഏത് സ്ഥാപനത്തില്‍ നിന്നാണ് പ്രിന്റ് ചെയ്തത് എന്ന് രേഖപ്പെടുത്തണം. നിയമം ലംഘിച്ച് പ്രിന്റിംഗ് നടത്തി നല്‍കുന്ന സ്ഥാപനങ്ങളുടെ ലൈസന്‍സ് റദ്ദാക്കുകയും പിഴ ഈടാക്കുകയും ചെയ്യും എന്ന് ജില്ലാ കലക്ടര്‍ വ്യക്തമാക്കി.

അസ്സമിലെ വനിതാ തൊഴിലാളികള്‍ക്കൊപ്പം പ്രിയങ്കാഗാന്ധി, ചിത്രങ്ങള്‍ കാണാം

ഹരിതചട്ടം പാലിക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കുന്നതിനായി ജില്ലാ കലക്ടറുടെ അദ്ധ്യക്ഷതയില്‍ ജില്ല ശുചിത്വ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ കണ്‍വീനര്‍ ആയും, സിറ്റി പോലീസ് കമ്മീഷണര്‍, റൂറല്‍ എസ് പി, ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് പഞ്ചായത്ത്, ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍, റീജിയണല്‍ ജോയിന്റ് ഡയറക്ടര്‍-നഗരകാര്യം, കുടുംബശ്രീ മിഷന്‍ ജില്ല കോ-ഓര്‍ഡിനേറ്റര്‍, ഹരിത കേരള മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍, ക്ലീന്‍ കേരള കമ്പനി മാനേജര്‍ എന്നിവര്‍ അംഗങ്ങളായും ജില്ലാതല ഗ്രീന്‍പ്രോട്ടോക്കോള്‍ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി പ്രവര്‍ത്തനം തുടങ്ങി. ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ആദ്യ യോഗത്തില്‍ ശുചിത്വ മിഷന്‍ ജില്ലാ കോര്‍ഡിനേറ്ററും എ. ഡി. സി. ജനറലുമായ സൗമ്യ ഗോപാലകൃഷ്ണന്‍ ക്ലാസെടുത്തു. അംഗങ്ങള്‍ പങ്കെടുത്തു. പ്രകൃതി സൗഹൃമല്ലാത്ത വസ്തുക്കളുടെ ഉപയോഗം ശ്രദ്ധയില്‍പ്പെട്ടാല്‍ പൊതുജനത്തിന് 0474 2791910 നമ്പരില്‍ വിവരം അറിയിക്കാം.

കൊവിഡും പ്രതിസന്ധിയും ഏറ്റില്ല; പ്രവാസികൾ നാട്ടിലേക്ക് പണം അയക്കുന്നതിൽ വർധനവ്കൊവിഡും പ്രതിസന്ധിയും ഏറ്റില്ല; പ്രവാസികൾ നാട്ടിലേക്ക് പണം അയക്കുന്നതിൽ വർധനവ്

പു.ക.സ വൈസ് പ്രസിഡന്റിനെതിരായ മി ടു ആരോപണം; അശോകൻ ചരുവിലിന് തുറന്ന കത്തുമായി ശ്രീജ നെയ്യാറ്റിൻകരപു.ക.സ വൈസ് പ്രസിഡന്റിനെതിരായ മി ടു ആരോപണം; അശോകൻ ചരുവിലിന് തുറന്ന കത്തുമായി ശ്രീജ നെയ്യാറ്റിൻകര

വിഡി സതീശനെ പൂട്ടാൻ പി രാജീവ്.. ആലുവയിൽ വനിത.. എറണാകുളത്ത് 10 സീറ്റ് പിടിക്കാനുറച്ച് ഇടതുമുന്നണിവിഡി സതീശനെ പൂട്ടാൻ പി രാജീവ്.. ആലുവയിൽ വനിത.. എറണാകുളത്ത് 10 സീറ്റ് പിടിക്കാനുറച്ച് ഇടതുമുന്നണി

ഗ്ലാമർ ലുക്കിൽ വേദിക- ചിത്രങ്ങൾ കാണാം

English summary
Kerala Assenbly Election 2021: Green Code Mandatory; Action in case of violation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X