കൊല്ലം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തിരഞ്ഞെടുപ്പ് സന്ദേശങ്ങളുമായി കേരള എക്‌സ്പ്രസ് ട്രെയിന്‍; പരസ്യ പ്രചാരകനായി അമീർഖാൻ, സന്ദേശങ്ങളുമായെത്തുന്നത് നാല് ട്രെയിനുകൾ!

  • By Desk
Google Oneindia Malayalam News

കൊല്ലം : തിരഞ്ഞെടുപ്പ് സന്ദേശങ്ങളുമായി കേരള എക്‌സ്പ്രസ് ട്രെയിന്‍ കൊല്ലത്ത് എത്തി. ട്രെയിനിന്റെ ഇരവശങ്ങളും എല്ലാവരും വോട്ടു ചെയ്യണം എന്ന പരസ്യത്താല്‍ അലങ്കരിച്ചിരുന്നു. തിരഞ്ഞെടുപ്പിലെ ജനകീയ പങ്കാളിത്തം കൂട്ടാനുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമായിരുന്നു ഇത്. കമ്മീഷന്റെ ദേശീയ പ്രചാരകനായ ഹിന്ദി സിനിമാതാരം അമീര്‍ ഖാനായിരുന്നു പരസ്യങ്ങളിലെ മുഖ്യ ആകര്‍ഷണം.

<strong><br>രാഹുൽ ഗാന്ധി വയനാടിൽ മത്സരിക്കുന്നത്കൊണ്ട് പ്രത്യേകിച്ചൊന്നും സംഭവിക്കില്ല; രാഹുലിന്റെ പേരിൽ സിപിഎം നടത്തുന്ന പ്രചരണങ്ങൾ നാണിപ്പിക്കുന്നതെന്ന് എസ്ഡിപിഐ! </strong>
രാഹുൽ ഗാന്ധി വയനാടിൽ മത്സരിക്കുന്നത്കൊണ്ട് പ്രത്യേകിച്ചൊന്നും സംഭവിക്കില്ല; രാഹുലിന്റെ പേരിൽ സിപിഎം നടത്തുന്ന പ്രചരണങ്ങൾ നാണിപ്പിക്കുന്നതെന്ന് എസ്ഡിപിഐ!

നിലവില്‍ നാല് ട്രെയിനുകളില്‍ തിരഞ്ഞെടുപ്പ് സന്ദേശ പരസ്യങ്ങള്‍ പതിപ്പിച്ചിട്ടുണ്ട്. ഹിമസാഗര്‍ എക്‌സ്പ്രസ്, ഹൗറ എക്‌സ്പ്രസ്, ഗോഹാട്ടി എക്‌സ്പ്രസ് എന്നീ ട്രെയിനുകളാണ് തിരഞ്ഞെടുപ്പ് സന്ദേശങ്ങള്‍ പതിപ്പിച്ചിട്ടുള്ള മറ്റ് ട്രെയിനുകള്‍. കൊല്ലം റെയില്‍വേ സ്റ്റേഷനില്‍ കേരള എക്‌സ്പ്രസിന് നല്‍കിയ സ്വീകരണത്തില്‍ തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കലക്ടര്‍ എസ് ശിവപ്രസാദ്, ജനറല്‍ മാനേജര്‍ അജയകുമാര്‍, സ്വീപ് നോഡല്‍ ഓഫീസര്‍ വി സുദേശന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി അജോയ് തുടങ്ങിയവര്‍ പങ്കെടുത്തു.

Kerala Express

അതേസമയം കൊല്ലം പാര്‍ലമെന്റ് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി എന്‍കെ പ്രേമചന്ദ്രനും എന്‍ഡിഎ സ്ഥാനാര്‍ഥി കെആര്‍എസ്പിസ ഓഫീസില്‍നിന്ന് പ്രകടനമായെത്തിയാണ് എന്‍കെ പ്രേമചന്ദ്രന്‍ പത്രിക സമര്‍പ്പിച്ചത്. അദ്ദേഹത്തിനുവേണ്ടി നാലുസെറ്റ് പത്രികയാണ് സമർപ്പിച്ചത്.

ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ

ചിന്നക്കടയില്‍നിന്ന് പ്രകടനമായാണ് കെവി സാബു കളക്ടറേറ്റിലെത്തിയത്. അദ്ദേഹത്തിനൊപ്പം ബിജെപി ജില്ലാ പ്രസിഡന്റ് ജി.ഗോപിനാഥ്, ദേശീയസമിതി അംഗം കെ.ശിവദാസന്‍, ദക്ഷിണമേഖലാ പ്രസിഡന്റ് എം സുനില്‍, തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍ പ്രൊഫ. കെ ശശികുമാര്‍ എന്നിവരുമുണ്ടായിരുന്നു.

English summary
Kerala express train came to electoral messages
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X