കൊല്ലം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സര്‍ക്കാരിന്റെ ആയിരം ദിനം: കൊല്ലം ജില്ലാതല ആഘോഷത്തിന് തുടക്കമായി, ജെ മേഴ്സിക്കുട്ടിയമ്മ ഉദ്ഘാടനം ചെയ്തു!!

  • By Desk
Google Oneindia Malayalam News

കൊല്ലം: ജനക്ഷേമ പ്രവര്‍ത്തനങ്ങളുടെ ആയിരം സാര്‍ത്ഥക ദിനങ്ങള്‍ പൂര്‍ത്തിയാക്കിയ സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തന മികവിന്റെ സാക്ഷ്യമായി നവകേരളം 2019 പ്രദര്‍ശന-വിപണന മേളയ്ക്ക് തുടക്കമായി. ജില്ലാതല ആഘോഷ പരിപാടികള്‍ ആശ്രാമം മൈതാനത്തെ പ്രദര്‍ശന നഗരിയില്‍ ഫിഷറീസ് വകുപ്പ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ ഉദ്ഘാടനം ചെയ്തു.

<strong>പ്രളയം: ചെറുകിട വ്യവസായികള്‍ക്ക് നഷ്ടപരിഹാരം നല്‍കാതത്തില്‍ പ്രതിഷേധം ശക്തമാവുന്നു: 26ന് കലക്‌ട്രേറ്റ് മാര്‍ച്ചും ധര്‍ണയും നടത്തും</strong>പ്രളയം: ചെറുകിട വ്യവസായികള്‍ക്ക് നഷ്ടപരിഹാരം നല്‍കാതത്തില്‍ പ്രതിഷേധം ശക്തമാവുന്നു: 26ന് കലക്‌ട്രേറ്റ് മാര്‍ച്ചും ധര്‍ണയും നടത്തും

ഓഖിയായാലും പ്രളയമായാലും ഏതു പ്രതിസന്ധിയേയും നേരിടാമെന്ന ആത്മവിശ്വാസം ജനങ്ങള്‍ക്ക് നല്‍കിയ സര്‍ക്കാരിന്റെ ആര്‍ജ്ജവമാണ് ആയിരം ദിനങ്ങള്‍ പൂര്‍ത്തിയാക്കുന്ന ഘട്ടത്തില്‍ എടുത്തു പറയാവുന്ന നേട്ടമെന്ന് മന്ത്രി പറഞ്ഞു. രണ്ടേമുക്കാല്‍ വര്‍ഷം പിന്നിടുമ്പോള്‍ 11 ലക്ഷം പേര്‍ക്ക് പെന്‍ഷന്‍ നല്‍കി കഴിഞ്ഞു. ഇരുപതിനായിരത്തിലധികം പുതിയ തസ്തികകള്‍ സൃഷ്ടിച്ചു. വിദ്യാഭ്യാസ-ആരോഗ്യ മേഖലയില്‍ സമഗ്രമായ മാറ്റങ്ങള്‍ വരുത്തി. ക്ഷീര ഉല്‍പാദന മേഖലയില്‍ സ്വയം പര്യാപ്തതയിലേക്ക് എത്തുകയാണ്.

Mercykutty amma

തീരസംരക്ഷണത്തിനായി 37 കോടി രൂപ ചെലവഴിച്ച് 21 പുലിമുട്ടുകള്‍ തീര്‍ക്കുകയാണ്. ഹാര്‍ബറുകളുടെ വികസനത്തിനായും നടപടികള്‍ സ്വീകരിച്ചു. ടൂറിസം മേഖലയില്‍ വന്‍തോതിലുള്ള പുരോഗതി ഉറപ്പാക്കാനുമായെന്ന് മന്ത്രി പറഞ്ഞു. ലൈഫ് മിഷന്‍ നിര്‍മിച്ച 41 വീടുകളുടെ താക്കോല്‍ദാനം, ഫിഷറീസ് വകുപ്പ് ഭവന നിര്‍മാണത്തിനായി വാങ്ങിയ ഭൂമിയുടെ പ്രമാണം വിതരണം, കുടുംബശ്രീയുടെ എറൈസ് പദ്ധതിയുടെ ധാരണാപത്രം കൈമാറ്റം എന്നിവ മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ നിര്‍വഹിച്ചു.

മേയര്‍ അഡ്വ. വി. രാജേന്ദ്രബാബു അധ്യക്ഷനായി. എം.എല്‍.എമാരായ പി. അയിഷാ പോറ്റി, എം. നൗഷാദ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി. രാധാമണി, ജില്ലാ കലക്ടര്‍ ഡോ. എസ്. കാര്‍ത്തികേയന്‍, സിറ്റി പോലീസ് കമ്മീഷണര്‍ പി.കെ. മധു, സബ് കലക്ടര്‍ എ. അലക്സാണ്ടര്‍, ജനതാദള്‍(എസ്) ജില്ലാ പ്രസിഡന്റ് കെ.എന്‍. മോഹന്‍ലാല്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി. അജോയ്, ദാരിദ്ര്യലഘൂകരണ വിഭാഗം പ്രോജക്ട് ഡയറക്ടര്‍ എ. ലാസര്‍, കുടുംബശ്രീ മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ എ.ജി. സന്തോഷ്, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ എച്ച്. സലിം പങ്കെടുത്തു. ഉദ്ഘാടന ചടങ്ങിന് ശേഷം നാടകം -'പൊട്ടന്‍', ഓച്ചിറ നിലാവിന്റെ ഗാനമേള എന്നിവ അരങ്ങേറി.

English summary
Kerala government's thousand days celebration in Kollam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X