ഇടത് കോട്ട തൊടാനാകാതെ യുഡിഎഫ്, കൊല്ലം തൂത്തുവാരി ഇടതുപക്ഷം, വെറും കാഴ്ചക്കാരായി ബിജെപിയും
കൊല്ലം: ഇടത് വിരുദ്ധ വികാരം സംസ്ഥാനത്ത് ഒട്ടാകെ അലയടിച്ചപ്പോള്‍ പോലും ഇടതുപക്ഷത്തെ കൈ വിടാത്ത ജില്ലയാണ് കൊല്ലം. തദ്ദേശ തിരഞ്ഞെടുപ്പിലും കൊല്ലം ആ പതിവ് തെറ്റിച്ചിട്ടില്ല. കൊല്ലം എല്‍ഡിഎഫ് തൂത്തുവാരി.
സംസ്ഥാനത്താകെ സിപിഎമ്മിനും സര്‍ക്കാരിനും എതിരെ ഉയര്‍ന്ന ഒരു ആരോപണവും കൊല്ലമെന്ന ഇടത് കോട്ടയെ കുലുക്കാന്‍ പോന്നതായിരുന്നില്ല. കൊല്ലത്ത് യുഡിഎഫ് ഇക്കുറിയും വെറും കാഴ്ചക്കാര്‍ മാത്രമായി ഒതുങ്ങി. ബിജെപിയുടെ സ്ഥിതിയും വ്യത്യസ്തമല്ല.

ചുവന്ന് കൊല്ലം
കൊല്ലം കോര്‍പ്പറേഷന്‍ ഭരണം ഇക്കുറിയും എല്‍ഡിഎഫ് നിലനിര്‍ത്തിയിരിക്കുകയാണ്. കഴിഞ്ഞ 20 വര്‍ഷക്കാലമായി കൊല്ലം കോര്‍പ്പറേഷന്‍ ഭരണം എല്‍ഡിഎഫ് മറ്റാര്‍ക്കും വിട്ട് കൊടുത്തിട്ടില്ല. ഇക്കുറിയും മൃഗീയ ഭൂരിപക്ഷത്തോടെ എല്‍ഡിഎഫ് ഭരണം പിടിച്ചിരിക്കുകയാണ്. 55 ഡിവിഷനുകള്‍ ആണ് കൊല്ലം കോര്‍പറേഷനിലുളളത്

39 ഡിവിഷനുകളിലും ഇടത്
അതില്‍ 39 ഡിവിഷനുകളിലും ഇടത് സ്ഥാനാര്‍ത്ഥികള്‍ ജയിച്ച് കയറി. നാല്‍പതിന് മുകളില്‍ സീറ്റുകള്‍ ആയിരുന്നു എല്‍ഡിഎഫ് പ്രതീക്ഷിച്ചത്. യുഡിഎഫിന് നേട്ടമുണ്ടാക്കാന്‍ സാധിച്ചത് 9 സീറ്റുകളില്‍ മാത്രമാണ്. 15 സീറ്റുകള്‍ ലക്ഷ്യമിട്ടാണ് ബിജെപി കൊല്ലത്ത് മത്സരത്തിന് ഇറങ്ങിയത്. എന്നാല്‍ വിജയിക്കാന്‍ സാധിച്ചത് 6 സീറ്റുകളില്‍ മാത്രം.

ആരോപണങ്ങൾ ബാധിച്ചില്ല
സ്വര്‍ണ്ണക്കടത്ത് അടക്കമുളള സംസ്ഥാന വിഷയങ്ങള്‍ കൂടാതെ കൊല്ലത്ത് എല്‍ഡിഎഫിനെതിരെ പ്രതിപക്ഷത്തിന് നിരവധി ആയുധങ്ങളുണ്ടായിരുന്നു. എല്‍ഇഡി കരാറും ഭൂമി ക്രമക്കേടുകളും വികസന മുരടിപ്പും അടക്കം കോര്‍പ്പറേഷന് എതിരെ ശക്തമായ പ്രചാരണ വിഷയങ്ങള്‍ യുഡിഎഫിനും ബിജെപിക്കുമുണ്ടായിരുന്നു. എന്നാല്‍ കൊല്ലത്ത് ഒന്നും ഏശിയില്ല.

വികസനം മുൻനിർത്തി
മാത്രമല്ല കൊല്ലത്ത് എല്‍ഡിഎഫിനകത്തുണ്ടായ വിവാദങ്ങളിലും പ്രതിപക്ഷത്തിന് പ്രതീക്ഷയുണ്ടായിരുന്നു. സീറ്റ് വിഭജനവുമായി ബന്ധപ്പെട്ടായിരുന്നു ഇടത് മുന്നണിയിലെ ചില അസ്വാരസ്യങ്ങള്‍. എന്നാല്‍ വോട്ടില്‍ ഇതൊന്നും പ്രതിഫലിച്ചില്ല. സര്‍ക്കാരിന്റെ വികസന പദ്ധതികളെ മുന്നില്‍ നിര്‍ത്തിയാണ് പ്രതിപക്ഷ പ്രചാരണത്തെ കൊല്ലത്തെ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് പ്രതിരോധിച്ചത്.

എല്ലായിടവും തൂത്തുവാരി
കൊല്ലം കോര്‍പ്പറേഷനില്‍ മാത്രമല്ല ഇടത് മുന്നേറ്റം. ജില്ലാ പഞ്ചായത്തിലും നഗരസഭയിലും ബ്ലോക്ക് പഞ്ചായത്തിലും ഗ്രാമപഞ്ചായത്തിലും എല്‍ഡിഎഫ് ആധിപത്യം ഉറപ്പിച്ചു. ജില്ലാ പഞ്ചായത്തില്‍ 26 സീറ്റുകളാണ് ഉളളത്. ഇതില്‍, 23 എണ്ണത്തിലും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചു. കഴിഞ്ഞ തവണ 22 സീറ്റുകളില്‍ ആയിരുന്നു എല്‍ഡിഎഫിന്റെ വിജയം.

രണ്ടിടത്ത് കോണ്‍ഗ്രസ്
2015ലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ കൊല്ലം ജി്ല്ലാ പഞ്ചായത്തില്‍ യുഡിഎഫിന് നാല് സീറ്റുകളില്‍ ആയിരുന്നു വിജയം. ഇത്തവണ രണ്ടിടത്ത് കോണ്‍ഗ്രസും ഒരു സീറ്റില്‍ ആര്‍എസ്പിയും വിജയിച്ചു. ആര്‍എസ്പിക്ക് കൊല്ലത്ത് രാഷ്ട്രീയ സ്വാധീനം എത്രമാത്രം കുറവാണ് എന്നത് വ്യക്തമാക്കുന്ന തിരഞ്ഞെടുപ്പ് ഫലം കൂടിയായി ഇത്തവണത്തേത്. ആര്‍എസ്പിയുടെ ആകെയുളള ബലം എന്‍കെ പ്രേമചന്ദ്രന്റെ വ്യക്തിപ്രഭാവം മാത്രമാണെന്ന് വ്യക്തം.

മൂന്നിലും എല്‍ഡിഎഫ്
കൊല്ലത്ത് നാല് മുന്‍സിപ്പാലിറ്റികള്‍ ഉളളതില്‍ മൂന്നിലും എല്‍ഡിഎഫ് ഭരണം നിലനിര്‍ത്തി. അതേസമയം നാലാമത്തെ നഗരസഭയായ പരവൂരില്‍ എല്‍ഡിഎഫിനും യുഡിഎഫിനും തുല്യവോട്ടുകള്‍ ആണ് ലഭിച്ചത്. ഇവിടെ എന്‍ഡിഎയ്ക്ക് നാല് സീറ്റുകള്‍ ലഭിച്ചു. നഗരസഭാ ഭരണത്തില്‍ പരവൂരില്‍ എന്‍ഡിഎ നിലപാട് നിര്‍ണായകമാവും.
Recommended Video

എല്‍ഡിഎഫ് പത്തിടത്തും തൂത്തുവാരി
കൊല്ലത്ത് ആകെയുളള 11 ബ്ലോക്ക് പഞ്ചായത്തുകളില്‍ എല്‍ഡിഎഫ് പത്തിടത്തും തൂത്തുവാരി. ചവറയെന്ന ഒരു ബ്ലോക്ക് പഞ്ചായത്തില്‍ മാത്രമാണ് യുഡിഎഫിന് വിജയിക്കാന്‍ സാധിച്ചത്. ജില്ലയിലെ ഗ്രാമ പഞ്ചായത്തുകളിലും എല്‍ഡിഎഫിന് തന്നെയാണ് മുന്‍തൂക്കം. 68 ഗ്രാമപഞ്ചായത്തുകളില്‍ 44 എണ്ണവും എല്‍ഡിഎഫ് നേടിയപ്പോള്‍ 22 ല്‍ യുഡിഎഫും രണ്ടില്‍ എന്‍ഡിഎയും വിജയിച്ചു.












Click it and Unblock the Notifications