കൊല്ലം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കേരളത്തിന്റെ ഭാവി വികസനം ടൂറിസത്തിലൂടെ; ജിഡിപി യുടെ 10 ശതമാനവും ടൂറിസം സംഭാവന, വരും വർഷങ്ങളിൽ ലോകമാകെ കേരളത്തിലേക്കെന്ന് കടകംപള്ളി!

  • By Desk
Google Oneindia Malayalam News

കൊല്ലം: കേരളത്തിന്റെ ഭാവി വികസനം ടൂറിസത്തില്‍ അധിഷ്ഠിതമായിരിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടു. സംസ്ഥാനത്തിന്റെ ജി.ഡി.പി യുടെ 10 ശതമാനവും ടൂറിസമാണ് സംഭാവന ചെയ്യുന്നത്. ഇത് 20 ശതമാനമാക്കി ഉയര്‍ത്തനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. കേരളം മുഴുവനായി ഒരൊറ്റ ടൂറിസം ലക്ഷ്യകേന്ദ്രമായി അവതരിപ്പിക്കുകയാണ് സര്‍ക്കാര്‍.

സംസ്ഥാന കഴുകന്‍ സംരക്ഷണ ശില്‍പ്പശാല : കഴുകന്‍മാരെ സംരക്ഷിക്കുന്നതിന് സംഘടിതമായ പ്രവര്‍ത്തനം വേണം, ഡൈക്ലോഫെനാക്, കേറ്റോപ്രൊഫിന്‍ മരുന്നുകളുടെ നിര്‍മ്മാണം നിരോധിക്കണമെന്ന് ആവശ്യം

ലോകമാകെ കേരളത്തിലേക്ക് എന്ന സാഹചര്യം വിനോദ സഞ്ചാര മേഖലയില്‍ വരുംവര്‍ഷങ്ങളില്‍ ഉണ്ടാകും. വ്യവസായ ശാലകളോ വന്‍പദ്ധതികളോ ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ഒരു സംസ്ഥാനമെന്ന നിലയില്‍ കേരളത്തിലേക്ക് വരുക ബുദ്ധിമുട്ടാണ്. പരിസ്ഥിതി സൗഹൃദമായ പദ്ധതി എന്നുള്ള നിലയില്‍ ടൂറിസത്തിന് വലിയ പ്രാമുഖ്യമാണ് കേരളത്തിലുണ്ടാവുക. ഉത്തരവാദിത്വ ടൂറിസം പ്രോത്സാഹിപ്പിച്ച് തദ്ദേശിയര്‍ക്ക് പരമാവധി വരുമാനം ലഭ്യമാക്കുക എന്നതാണ് സര്‍ക്കാരിന്റെ മുന്‍ഗണന.

Kadakampally Surendran

ടൂറിസം മേഖലയില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. കൊല്ലം ജില്ലയില്‍ 60 കോടി രൂപയുടെ പദ്ധതികളാണ് കഴിഞ്ഞ 32 മാസക്കാലമായി നടപ്പിലാക്കുന്നത്. സര്‍ക്കാരും സ്വകാര്യ സംരംഭകരും കൈകോര്‍ക്കുമ്പോള്‍ ടൂറിസം മേഖലയില്‍ വലിയ മാറ്റങ്ങള്‍ സൃഷ്ടിക്കാനാകുമെന്ന് ജടായൂ പാറ വിനോദ സഞ്ചാര പദ്ധതി തെളിയിച്ചതായി മന്ത്രി പറഞ്ഞു.

കൊല്ലം ബീച്ച് വികസന പദ്ധതി, അഷ്ടമുടിമണ്‍ട്രോ വാട്ടര്‍ സ്‌പോര്‍ട്‌സ് പ്രോജക്ട്, വില്ലേജ് ക്രാഫ്റ്റ് മ്യൂസിയം ആന്റ് സെയില്‍സ് എംപോറിയം, പുനര്‍ജ്ജനി ക്വയിലോണ്‍ ഇക്കോ പാര്‍ക്ക് പദ്ധതി, ആശ്രാമം ഹെറിറ്റേജ് വാക്ക്, തങ്കശ്ശേരി ബ്രേക്ക് വാട്ടര്‍ ടൂറിസം, കൊട്ടാരക്കര പുലമണ്‍ തോട് പുനരുജ്ജീവനം, പുനലൂര്‍ ബാത്തിംഗ് ഘട്ട് നവീകരണം എന്നിവ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നാടിന് സമര്‍പ്പിച്ചു.

ടൂറിസം ഭൂപടത്തില്‍ കൊല്ലം ഇടം പിടിച്ചത് പിണറായി വിജയന്‍ സര്‍ക്കാരിന്റെ ശ്രമഫലമായാണെന്ന് ചടങ്ങില്‍ മുഖ്യാതിഥിയായ മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. എം. മുകേഷ് എം.എല്‍.എ അധ്യക്ഷനായി. മേയര്‍ അഡ്വ. വി. രാജേന്ദ്രബാബു, കെ. സോമപ്രസാദ് എം.പി, ജില്ലാ കലക്ടര്‍ ഡോ. എസ്. കാര്‍ത്തികേയന്‍, ഡി.റ്റി.പി.സി എക്‌സിക്യൂട്ടീവ് അംഗം എക്‌സ്. ഏണസ്റ്റ്, ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ ഡി. ഗിരീഷ്‌കുമാര്‍, സെക്രട്ടറി സി. സന്തോഷ്‌കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

English summary
Kerala's future development through tourism says Kadakampally Surendran
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X