കൊല്ലം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പാസ് ചതിച്ചു: ബെംഗളൂരുവിൽ നിന്നെത്തിയ യുവതി ആര്യങ്കാവിൽ പെട്ടു, മടങ്ങിയത് 16 അംഗ സംഘത്തിനൊപ്പം

Google Oneindia Malayalam News

തെന്മല: ബെംഗളൂരുവിൽ നിന്നുള്ള സംഘത്തിനൊപ്പമുണ്ടായിരുന്ന യുവതി അതിർത്തിയിൽ ഒറ്റപ്പെട്ടു. 16 പേർക്കൊപ്പം ബെംഗളൂരുവിൽ നിന്നെത്തിയ യുവതിയാണ് പാസ് ഇല്ലാത്തതിനാൽ കുടുങ്ങിപ്പോകുകയായിരുന്നു. പയ്യോളി തച്ചൻകുന്ന് സ്വദേശി എൻപി സ്നേഹയ്ക്ക് അനുവദിച്ച പാസിലെ തിയ്യതി ഒരു വൈകിയുള്ളതാണ് യാത്രയ്ക്ക് തടസ്സമായത്. ഒരുമിച്ച് പാസിന് അപേക്ഷിച്ച സംഘത്തിൽപ്പെട്ട ഒരാൾക്ക് മാത്രമാണ് പാസിലെ തിയ്യതി മാറിയത്. ഇതോടെ 16 പേർക്ക് അതിർത്തി കടക്കാൻ അനുമതി ലഭിക്കുകയും അതിർത്തിയിൽ കുടുങ്ങിപ്പോകുകയും ചെയ്തു.

'രമ്യ ഹരിദാസിനെപ്പറ്റി എന്തെങ്കിലും പറയാൻ എനിക്കിപ്പോ പേടിയാണ്', കാരണം....കുറിപ്പുമായി ദീപ നിശാന്ത്'രമ്യ ഹരിദാസിനെപ്പറ്റി എന്തെങ്കിലും പറയാൻ എനിക്കിപ്പോ പേടിയാണ്', കാരണം....കുറിപ്പുമായി ദീപ നിശാന്ത്

തിങ്കളാഴ്ച ആര്യങ്കാവ് അതിർത്തിയിലെത്തിയപ്പോഴാണ് സ്നേഹയ്ക്ക് മാത്രം അതിർത്തി കടക്കാൻ കഴിയില്ലെന്ന് പോലീസ് അറിയിച്ചത്. ഇതോടെ ഒപ്പം സഞ്ചരിച്ച 16 പേരും കേരള അതിർത്തി കടക്കുന്നതിനുള്ള നടപടി ക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം സ്നേഹയുടെ ഊഴത്തിനായി കാത്തിരിക്കുകയാണ്. സംഘത്തിൽ ബെംഗളരൂവിലെ ആയുർവേദ ആശുപത്രിയിലെ നഴ്സുമാർ ഉൾപ്പെടെയുള്ളവരാണ് ഉള്ളത്. ഒന്നര മാസമായി ജോലിയില്ലാതായതോടെ കോഴിക്കോട് നിന്നയച്ച ബസിലാണ് സംഘം ബെംഗളരൂവിൽ നിന്ന് നാട്ടിലേക്ക് മടങ്ങുന്നത്.

women-1566

പത്തനംതിട്ട, കൊല്ലം, ആലപ്പുഴ, തിരുവനന്തപുരം ജില്ലകളിലേക്ക് മടങ്ങിപ്പോകേണ്ടവരാണ് സ്നേഹയ്ക്ക് പുറമേ സംഘത്തിലുള്ളവർ. പെൺകുട്ടി കുടുങ്ങിയതോടെ എംപിമാരായ എൻകെ പ്രേമചന്ദ്രനും എംകെ രാഘവനും കോഴിക്കോട്, കൊല്ലം ജില്ലാ കളക്ടർമാരെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സ്നേഹയ്ക്ക് മടങ്ങിപ്പോകാനുള്ള വഴിതെളിഞ്ഞിട്ടില്ല. ഇതോടെ ഒപ്പമുണ്ടായിരുന്നവർ വീടുകളിലേക്ക് മടങ്ങിപ്പോയിട്ടുണ്ട്. നാട്ടിലെത്താനുള്ള എല്ലാ വഴികളും അടഞ്ഞ നിലയിൽ സ്നേഹ ആര്യങ്കാവിൽ ഒറ്റപ്പെട്ടുപോകുകയായിരുന്നു.

ട്രെയിന്‍ വഴി കേരളത്തിലെത്തുന്നവര്‍ക്ക് പാസ് നിര്‍ബന്ധം, 14 ദിവസത്തെ നിര്‍ബന്ധിത ഹോം ക്വാറന്റീന്‍ട്രെയിന്‍ വഴി കേരളത്തിലെത്തുന്നവര്‍ക്ക് പാസ് നിര്‍ബന്ധം, 14 ദിവസത്തെ നിര്‍ബന്ധിത ഹോം ക്വാറന്റീന്‍

ട്രെയിന്‍ വഴി കേരളത്തിലെത്തുന്നവര്‍ക്ക് പാസ് നിര്‍ബന്ധം, 14 ദിവസത്തെ നിര്‍ബന്ധിത ഹോം ക്വാറന്റീന്‍ട്രെയിന്‍ വഴി കേരളത്തിലെത്തുന്നവര്‍ക്ക് പാസ് നിര്‍ബന്ധം, 14 ദിവസത്തെ നിര്‍ബന്ധിത ഹോം ക്വാറന്റീന്‍

English summary
kerala woman stranded in Aaryankavu boarder over travel pass issue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X