കൊല്ലം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കിരണ്‍ കുമാര്‍ പൂജപ്പുര ജയിലില്‍: എട്ടാം ബ്ലോക്കിലെ അഞ്ചാം നമ്പര്‍ സെല്ലില്‍, നമ്പര്‍ 5018

Google Oneindia Malayalam News

തിരുവനന്തപുരം: വിസ്മയ കേസില്‍ പത്ത് വര്‍ഷം കഠിന തടവിന് ശിക്ഷിക്കപ്പെട്ട കിരണ്‍ കുമാര്‍ പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍. കിരണ്‍ കുമാറിന് ജയില്‍ അധികൃതര്‍ നല്‍കിയത്് എട്ടാം നമ്പര്‍ ബ്ലോക്കിലെ അഞ്ചാം നമ്പര്‍ സെല്‍. സെല്ലില്‍ കിരണ്‍ കുമാര്‍ മാത്രമാണ് ഉള്ളത്. ചുരുക്കി പറഞ്ഞാല്‍ ഏകാന്ത തടവ് എന്ന് തന്നെ പറയാം. ആരെങ്കിലും ഇവിടെ എത്തുന്നത് വരെ അങ്ങനെ തുടരേണ്ടി വരും. ജയിലില്‍ 5018 ആണ് കിരണ്‍ കുമാറിന്റെ നമ്പര്‍. കിരണ്‍ കുമാറിന്റെ മാനസിക-ശാരീരിക അവസ്ഥകള്‍ കൂടി പരിശോധിച്ച ശേഷമാണ് മറ്റ് തടുവകാര്‍ക്കൊപ്പം വേറെ സെല്ലിലേക്ക് മാറ്റുക. ഇക്കാര്യം ജയില്‍ അധികൃതര്‍ സ്ഥിരീകരിച്ചു.

'ദിലീപിന്റെ അറസ്റ്റുണ്ടായത് ഇടതുപക്ഷമായത് കൊണ്ട്; ആലുവയില്‍ അന്വേഷിച്ചാല്‍ കോണ്‍ഗ്രസ് ബന്ധമറിയാം''ദിലീപിന്റെ അറസ്റ്റുണ്ടായത് ഇടതുപക്ഷമായത് കൊണ്ട്; ആലുവയില്‍ അന്വേഷിച്ചാല്‍ കോണ്‍ഗ്രസ് ബന്ധമറിയാം'

1

അതേസമയം ജയിലില്‍ കിരണിന് അത്ര സുഖകരമായിരിക്കില്ല കാര്യങ്ങള്‍ എന്ന് ഉറപ്പാണ്. ശിക്ഷിപ്പെട്ടതിനാല്‍ ജയിലില്‍ ഇയാള്‍ ജോലി ചെയ്യേണ്ടി വരും. ഇതില്‍ നിന്നൊഴിവാകാനും സാധിക്കില്ല. ഇതോടൊപ്പം ജയിലിലെ വസ്ത്രവും ധരിക്കേണ്ടി വരും. ജോലി ചെയ്യാന്‍ കഴിയുമെന്ന് ഡോക്ടര്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയാല്‍ ജയിലിനുള്ളില്‍ ജോലികളില്‍ ഏര്‍പ്പെട്ട് തുടങ്ങണം. നിലവില്‍ ആരോഗ്യ പ്രശ്‌നങ്ങളൊന്നും കിരണിന് ഉള്ളതായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അതുകൊണ്ട് ജോലി ചെയ്യാതിരിക്കാന്‍ ഒഴിവ് കഴിവുകളൊന്നും പറയാനാവില്ല. എന്ത് തരം ജോലി ചെയ്യണമെന്ന് ജയില്‍ അധികാരികളാണ് തീരുമാനിക്കുന്നത്.

വിദ്യാഭ്യാസമുള്ളവരെ ജയില്‍ ഓഫീസില്‍ സഹായികളായി നിയമിക്കാറുണ്ട്. മോട്ടോര്‍ വാഹന വകുപ്പില്‍ അസി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറായിരുന്ന കിരണ്‍ കുമാറിനെ കേസിനെ തുടര്‍ന്ന് ജോലിയില്‍ നിന്ന് പിരിച്ച് വിട്ടിരുന്നു. കൊല്ലം ജയിലിലായിരുന്ന കിരണ്‍ കുമാറിനെ ബുധനാഴ്ച്ച രാവിലെയാണ് പൂജപ്പുരയിലെ സെന്‍ട്രല്‍ ജയിലിലെത്തിച്ചത്. നേരത്തെ വിചാരണ ഘട്ടത്തില്‍ കുറച്ച് നാള്‍ പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കഴിഞ്ഞിട്ടുണ്ട്. അതേസമയം കിരണിനെതിരെ ശിക്ഷാ വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് കിരണിന്റെ കുടുബം. സ്ത്രീധന മരണത്തിന്റെ പേരിലാണ് കൂടി ശിക്ഷയായ പത്ത് വര്‍ഷം കഠിന തടവ് കിരണിന് ലഭിച്ചത്.

ഇന്നലെയാണ് കേസില്‍ വിസ്മയ കേസില്‍ കിരണ്‍ കുമാറിനെ കുറ്റക്കാരനെന്ന് കണ്ട് കോടതി ശിക്ഷിച്ചത്. പത്ത് വര്‍ഷം കഠിന തടവാണ് വിധിച്ചത്. 12,55000 രൂപ പിഴയായി നല്‍കാനും വിധിച്ചു. ഇതില്‍ രണ്ട് ലക്ഷം വിസ്മയയുടെ മാതാപിതാക്കള്‍ക്ക് നഷ്ടപരിഹാരമായി നല്‍കാനും കോടതി ഉത്തരവിട്ടിരുന്നു. കേസ് ഒരു നവ്യക്തിക്കെതിരായ മാത്രമുള്ളതല്ല, വിധി സമൂഹത്തിനുള്ള സന്ദേശമാകണം. രാജ്യം മുഴുവന്‍ ശ്രദ്ധിക്കുന്ന വിധിയാണെന്നും, പ്രതിയോട് അനുകമ്പ പാടില്ലെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചിരുന്നു. പ്രതി വിസ്മയയെ ക്രൂരമായി മര്‍ദിച്ചിരുന്നു. മുഖത്ത് ചവിട്ടുക അടക്കം ചെയ്തിരുന്നുവെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാണിച്ചു.

പൃഥ്വിരാജിന്റെ ജനഗണ മന ദേശവിരുദ്ധം, മട്ടാഞ്ചേരി മാഫിയയുടെ സിനിമയാണതെന്ന് സന്ദീപ് വാര്യര്‍പൃഥ്വിരാജിന്റെ ജനഗണ മന ദേശവിരുദ്ധം, മട്ടാഞ്ചേരി മാഫിയയുടെ സിനിമയാണതെന്ന് സന്ദീപ് വാര്യര്‍

English summary
kiran kumar in poojapura central jail eight block fifth cell
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X