കൊല്ലം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പോത്തന്‍കോട്ട് പിടിച്ചത് 102 കിലോ കഞ്ചാവ്... ചില്ലറക്കാരല്ല, മാഫിയയുമായി ബന്ധം, കേസ് ഇങ്ങനെ

Google Oneindia Malayalam News

കൊട്ടാരക്കര: ലോക്ഡൗണിന്റെ മറവില്‍ സംസ്ഥാനത്താകെ കഞ്ചാവ് ലോബി ശക്തമായിരിക്കുകയാണ്. കഴിഞ്ഞ ദിവസം പോത്തന്‍കോട്ട് നിന്ന് പിടിച്ച കഞ്ചാവ് പോലീസിനെ ഞെട്ടിച്ചിരിക്കുകയാണ്. 102 കിലോയാണ് പിടികൂടിയത്. ഇത് കടത്തിയ സംഘത്തെ കുറിച്ചുള്ള വിവരങ്ങളും ഞെട്ടിപ്പിക്കുന്നത്. കൊല്ലം റൂറല്‍ മേഖലയിലെ ലഹരി മാഫിയയുമായി ഇവര്‍ക്ക് ബന്ധമുണ്ടെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. ഇതോടെ അന്വേഷണം വിപുലീകരിച്ചിരിക്കുകയാണ് പോലീസ്.

1

കേസില്‍ സെബിന്‍ എന്ന കുണ്ടറ സ്വദേശിയാണ് അറസ്റ്റിലായത്. ഇയാള്‍ ജില്ലയിലെ ലഹരികടത്ത് സംഘത്തിലെ അംഗമാണെന്ന് പോലീസ് പറഞ്ഞു. ആന്ധ്രപ്രദേശില്‍ നിന്ന് കഞ്ചാവുമായി വരുന്ന വിവരം നേരത്തെ തന്നെ പോലീസിന് ലഭിച്ചിരുന്നു. ആര്യങ്കാവ് വഴിയായിരുന്നു വരവ്. പരിശോധന ശക്തമായിരുന്നു ഇത് കാരണം പോലീസ്. എന്നാല്‍ കഞ്ചാവ് എത്തിയിരുന്നില്ല. തുടര്്#ന്നാണ് കഞ്ചാവും ഹാഷിഷ് ഓയിലുമായി ഇവര്‍ തിരുവനന്തപുരം അതിര്‍ത്തിയിലേക്ക് തിരിച്ചത്.

Recommended Video

cmsvideo
CM Pinarayi Vijayan says chances of community spread in kerala | Oneindia Malayalam

തമിഴ്‌നാട് അതിര്‍ത്തിയില്‍ ഫാം ഹൗസ് നടത്തിപ്പിന്റെ മറവിലാണ് ഇവരുടെ കഞ്ചാവ് കടത്ത് അരങ്ങേറിയിരുന്നത്. ആന്ധ്രയില്‍ നിന്ന് കഞ്ചാവ് എത്തിച്ച് ഇവര്‍ ഫാമിനുള്ളില്‍ സൂക്ഷിക്കുകയാണ് പതിവ്. അതേസമയം ആന്ധ്രയാണ് കഞ്ചാവ് സ്ഥിരമായി വരുന്ന സ്ഥലം. കോഴിക്കോട്ടും സമാന രീതിയിലുള്ള വന്‍ കഞ്ചാവ് വേട്ട ദിവസങ്ങള്‍ക്ക് മുമ്പ് നടന്നിരുന്നു. ആ കഞ്ചാവും ആന്ധ്രപ്രദേശ്, തെലങ്കാന മേഖലയില്‍ നിന്നാണ് എത്തിയത്. മാവോവാദികളാണ് ഇവയ്ക്ക് സംരക്ഷണം നല്‍കുന്നതെന്ന് പോലീസ് പറഞ്ഞിരുന്നു.

അതേസമയം കൊല്ലത്ത് ചരക്ക് ഗതാഗതത്തിന്റെ മറവിലാണ് കഞ്ചാവ് കടത്തുന്നത്. ജില്ലയിലെ റൂറല്‍-സിറ്റി പ്രദേശങ്ങളിലെ അതിര്‍ത്തി മേഖലകള്‍ കേന്ദ്രീകരിച്ചാണ് സംഘത്തിന്റെ പ്രവര്‍ത്തനം. കുണ്ടറ മേഖലയില്‍ മാത്രം പത്തോളം പേര്‍ സംഘത്തിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്നുണ്ട്. മുമ്പും പലവട്ടം പോലീസ് ഇവരെ അറസ്റ്റ് ചെയ്തിരുന്നു. തിരുവനന്തപുരം എക്‌സൈസ് ഇന്റലിജന്‍സിന്റെ നേതൃത്വത്തിലാണ് പോത്തന്‍കോട്ട് കഞ്ചാവ് മാഫിയ സംഘത്തെ പിടികൂടിയത്.

English summary
kollam: 102 kilo ganja caught at pothenkode big mafia behind it
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X