വിവാഹം കഴിഞ്ഞത് രണ്ടാഴ്ച മുൻപ്; യുവാവിനെ കിടപ്പ് മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
പൂതക്കുളം: യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. വീട്ടിലെ കിടപ്പ് മുറിയിലാണ് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. പൂതക്കുളം ഈഴംവില പടിഞ്ഞാറ്റെ ചാലുവിള വീട്ടിൽ വിജയൻ - മഞ്ജുഷ ദമ്പതികളുടെ മകൻ വിശാഖിനെ ( 22 ) ആണ് ബുധനാഴ്ച വൈകീട്ട് 5. 15 ന് കിടപ്പ് മുറിയിയിലെ ഫാനിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. മുണ്ട് ഉപയോഗിച്ച് തൂങ്ങിയ നിലയിൽ ആയിരുന്നു വിശാഖിനെ കണ്ടെത്തിയത്.
തൂങ്ങിയ നിലയിൽ കണ്ട വിശാഖിനെ ബന്ധുക്കളും വീട്ടുകാരും ചേർന്ന് ഉടൻ പാരിപ്പള്ളി മെഡിക്കൽ കോളിജിലേക്ക് എത്തിച്ചെങ്കിലും യുവാവിന്റെ ജീവൻ രക്ഷിക്കാനായില്ല. രണ്ടാഴ്ച മുൻപാണ് വിശാഖിന്റെ വിവാഹം കഴിഞ്ഞത്.

പരവൂർ കൂനയിൽ കിഴക്കംമുക്ക് സ്വദേശിനിയെ ആ ണ് വിശാഖ് വിവാഹം കഴിച്ചത്. കേറ്ററിംഗ് ജോലികൾ ചെയ്ത് വരികയായിരുന്നു വിശാഖ്. പാരിപ്പള്ളി മെഡിക്കൽ കോളേജിൽ പോസ്റ്റ് മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകി. സംസ്ക്കാരം ഇന്നലെ വീട്ടുവളപ്പിൽ നടത്തി. പരവൂർ പോലീസ് കേസെടുത്തു. വിഷ്ണു, സഞ്ജയ് എന്നിവർ സഹോദരങ്ങളാണ്.












Click it and Unblock the Notifications